ജെസ്സിയും കുളി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു, ജെസ്സി ഒരു മെറൂൺ ടോപ്പും പാവാടയുമാണ് ഇട്ടിരുന്നത്.
കൂട്ടുകാരികൾക്ക് കാണിച്ചുകൊടുത്ത കല്യാണ സാരിയും, മോഡൽ ചെരുപ്പും, ആഭരണങ്ങളും ഒക്കെ ബെഡിൽ നിരത്തിയിട്ടിരുന്നു. അതൊക്കെ വാങ്ങിക്കാനായി എന്നെയും കൂടെ ചെല്ലാൻ വില്ല്യം അങ്കിൾ വിളിച്ചിരുന്നെങ്കിലും എന്റെ തിരക്ക് കാരണം എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ എന്റെ നോട്ടം ഷീനയുടെ കടുപ്പിച്ച് വച്ചിരുന്ന മുഖത്തേക്ക് വീണു.
“ഷീന മോളെ—”
“പോ ചേട്ടാ, എന്നോട് ഒന്നും പറയണ്ട, ഒന്നും ന്യായീകരിക്കണ്ട, ഇന്നലെ തന്നെ ഇങ്ങോട്ട് വരാത്തത് തെറ്റ് തന്നെയാ.” ഷീന ദേഷ്യത്തില്‍ എന്നെ സ്ട്രോങായി പിടിച്ചുതള്ളി.
അത് ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു, അതുകൊണ്ട് ഞാൻ ചെറുതായി തെന്നി ചെന്ന് ജെസ്സിയെ ഇടിച്ച് നിന്നു.
“ഇന്നലെ ഞാൻ 30 വട്ടം വിളിച്ചിട്ടും കോൾ എടുത്തില്ല, ഇന്നിപ്പോ ഇങ്ങോട്ട് വന്നത് തൊട്ട് എന്നെ നോക്കുക പോലും ചെയ്തില്ല, ഒരു വാക്ക് പോലും എന്നോടും സംസാരിച്ചില്ല, അപ്പൊ അച്ചാച്ചൻ എന്നെ മറന്നു!” ജെസ്സി ചുണ്ടുകൾ കോട്ടിവച്ചിട്ട് അവളും എന്നെ പിടിച്ചുതള്ളി, ഷീനയുടെ നേര്‍ക്ക്.
അതും അപ്രതീക്ഷിതമായിരുന്നത് കൊണ്ട് ഞാൻ പിന്നെയും തെന്നിച്ചെന്ന് ഷീനയെ ഇടിച്ചു നിന്നു.
“കഴിഞ്ഞ ആഴ്ച നടന്ന എന്റെ എൻഗേജ്മന്റിനും അവസാന നിമിഷമാണ് ചേട്ടൻ വന്നത്.” ഷീന പിന്നെയും എന്നെ തള്ളിവിട്ടു.
“എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് വന്നതും എന്നോട് സംസാരിക്കുമായിരുന്നു.” ജെസ്സി എന്റെ തലയ്ക്ക് ഒരു കൊട്ട് തന്നിട്ട് പിടിച്ചു തള്ളി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ