“എന്നോടും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ കാര്യത്തിനും തലേ ദിവസം തന്നെ വരുമായിരുന്നു.” ഷീനയും എന്റെ തലയ്ക്ക് കൊട്ടി തള്ളിവിട്ടു.
“പുണ്യാളന്‍മാരേ….!! എന്തിനാണ് ഈ വികൃതി പെണ്‍കുട്ടികളുടെ നടുക്ക് ഫുട്ബോളാക്കി നിര്‍ത്തി എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്?!” ഞാൻ പെട്ടന്ന് കൈകൾ പൊക്കി മുകളിലേക്ക് നോക്കി നിസ്സഹായാനായി വിളിച്ചുകൂവി.
“ശെരി, ശെരി തല്‍കാലം ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു.” ജെസ്സിയൂം ഷീനയും പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എന്റെ കൈകൾ പിടിച്ചു താഴ്ത്തി.
ഹോ രക്ഷപ്പെട്ടു. പ്രശ്നം തീര്‍ന്നു. മനസ്സിൽ ഞാൻ സമാധാനിച്ചു.
“ഓക്കെ, ചേട്ടൻ വന്നേ, എന്റെ കല്യാണ ഡ്രെസ്സും ആഭരണങ്ങളും കൊള്ളാമോന്ന് നോക്കി പറഞ്ഞെ.” ഷീന ഉത്സാഹത്തോടെ എന്നെ പിടിച്ചുവലിച്ചു കൊണ്ടുപോയി അവളുടെ ബെഡ്ഡിനടുത്ത് നിര്‍ത്തി.
ഞാൻ അതൊക്കെ നോക്കി, എനിക്ക് അതൊക്കെ ഇഷ്ട്ടപ്പെടുകയും ചെയ്തു. എല്ലാം നല്ലതാണെന്ന് പറഞ്ഞപ്പോ ഷീനയുടെ മുഖം സന്തോഷത്തില്‍ വിടര്‍ന്നു.
“ശെരി ചേട്ടാ, ഇനി ഞങ്ങൾക്ക് ചേട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ട്, അതിന് ഉത്തരം കിട്ടാതെ ചേട്ടനെ വിടില്ല.” അതും പറഞ്ഞ് ഷീന എന്റെ ഒരു തോളത്തും ജെസ്സി എന്റെ മറു തോളത്തും ബലമായി പിടിച്ച് ബെഡിലിരുത്തി.
ശെടാ… ഞാൻ പിന്നെയും പെട്ടല്ലോ!! അവര്‍ക്ക് ചോദിക്കാനുള്ളത് എന്താണെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് ഞാൻ അവരെ ദയനീയമായി നോക്കി.
“ചേട്ടൻ എന്തിനാ കല്യാണം വേണ്ടെന്ന് പറഞ്ഞ് എപ്പോഴും ഒഴിഞ്ഞുമാറുന്നത്? എന്താണ് അതിന്റെ റിയൽ കാരണം?” ഷീന എന്റെ മുന്നില്‍ നിന്ന് രണ്ട് എളിയിലും കൈകൾ കുത്തി ചോദിച്ചു.
