എന്തൊക്കെയായാലും, വിവാഹ ജീവിതത്തോട് മാത്രം എനിക്ക് തീരെ താൽപര്യമുണ്ടായിട്ടില്ല. ഞാൻ വിവാഹിതനാവുകയുമില്ല. ഇങ്ങനെ ജീവിക്കുന്നതാണ് എനിക്കിഷ്ടം.
എനിക്ക് എന്റെ ഗോള്‍ഡ മിസ്സിനോട് ഒരു പ്രത്യേക ഇഷ്ടവും വല്ലാത്ത വികാരവുമുണ്ട്, പക്ഷേ മിസ്സിനെ പോലും കല്യാണം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
“അച്ചാച്ചാ.., മര്യാദയ്ക്ക് റീസൺ പറ, ഇല്ലെങ്കിൽ ഞാൻ കാര്യമായിട്ട് പിണങ്ങും.” ജെസ്സി എന്റെ കവിളിൽ പതിയെ കുത്തി പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
“കല്യാണം വേണ്ടെന്ന് പറഞ്ഞു നടക്കാനുള്ള കാരണം പറഞ്ഞില്ലെങ്കിൽ ഞാനും ചേട്ടനോട് ഇനി മിണ്ടില്ല.” ഷീനയും ഭീഷണി പോലെ പറഞ്ഞു.
“ശെരി, ശെരി.. ഇതിന്റെ പേരില്‍ നിങ്ങളെന്നോട് പിണങ്ങണ്ട. ഞാൻ പറയാം — വിവാഹം കഴിക്കുന്ന കാര്യം ചിന്തിക്കുമ്പോ തന്നെ എനിക്കൊരു മടുപ്പ് തോന്നും, എന്റെ ലൈഫ് സ്ട്രക്കായി നിന്നത് പോലത്തെ ഫീലുമുണ്ടാകും.. അതാണ് ആദ്യത്തെ കാരണം. പിന്നെ, എന്റെ ഈ മസാജ് തെറാപ്പി ജോലിയും വിവാഹവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെട്ടു പോവില്ല… കാരണം, എനിക്ക് വരുന്ന ഭാര്യ ആദ്യമൊക്കെ എത്രതന്നെ എന്നെ മനസ്സിലാക്കി ജീവിച്ചാലും, പിന്നീട് എപ്പോഴെങ്കിലും തീര്‍ച്ചയായും അവളുടെ ദൃഷ്ടിയിൽ എന്നെക്കുറിച്ച് സംശയങ്ങളും, തെറ്റിധാരണകളും ഉണ്ടാവാനുള്ള സാധ്യത 90 ശതമാനത്തിലും കൂടുതലാണ്, അതുകൊണ്ട് വിവാഹം എന്ന റിസ്കെടുത്തിട്ട് ഒടുവില്‍ എല്ലാം നഷ്ട്ടപ്പെട്ട് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നത് രണ്ടാമത് കാരണം. പിന്നെ വിവാഹമെന്ന് വരുമ്പോ, മസാജ് തെറാപ്പിയും എന്റെ ജോലിയുടെ ഒരു ഭാഗമാണെന്ന് അറിയുന്ന പെണ്‍കുട്ടികൾ എടുത്തുചാടി എന്നെ കെട്ടാനൊന്നും തയാറാവില്ല എന്നത് മൂന്നാമത് കാരണം. തല്‍കാലത്തേക്ക് ഇത്രയും കാരണങ്ങൾ അറിഞ്ഞാൽ പോരെ?”
