എന്റെ ചിന്താഗതിക്ക് അനുസരിച്ചുള്ള കാരണങ്ങൾ കൊടുത്തപ്പോള്‍ ജെസ്സിയും ഷീനയും കുറച്ച് നേരത്തേക്ക് മിഴിച്ചു നിന്നു.
“അച്ചാച്ചാ, അച്ചാച്ചൻ പറഞ്ഞ മൂന്നാമത്തെ കാരണം സത്യമല്ലേ, കേട്ടോ. എത്രയോ ആളുകൾ കല്യാണം കഴിച്ച് ജീവിക്കുന്നു. മസാജ് തെറാപ്പിസ്റ്റ് ആണെന്ന് പറഞ്ഞ് അങ്ങനെ പെൺകുട്ടികൾ ചേട്ടനെ വേണ്ടെന്ന് പറയില്ല.” ഒടുവില്‍ ജെസ്സി തര്‍ക്കിച്ചു.
“കൂടാതെ, മസാജ് തെറാപ്പി മാത്രമല്ലല്ലോ ചേട്ടൻ ചെയ്യുന്നത്, ചേട്ടൻ എത്രയോ ചെയ്യുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമല്ലേ മസാജ് തെറാപ്പി. തീര്‍ച്ചയായും ഒരു പെണ്‍കുട്ടിയും ചേട്ടനെ റിജക്റ്റ് ചെയ്യില്ല. എനിക്കും ജെസ്സിയുടെ അഭിപ്രായം തന്നെയാ.” ഷീനയും പറഞ്ഞു.
“ആണോ, എന്നാല്‍ ആ പെണ്‍കുട്ടികളുടെ സ്ഥാനത്ത് നിങ്ങളാണെങ്കിൽ എന്തു ചെയ്യും. ആയിരം ബിസിനസ്സിന്റെ കൂട്ടത്തിൽ ഈ മസാജ് തെറാപ്പിയും ചെയ്യുന്ന ആളാണ് ഞാനെന്ന് പറഞ്ഞാല്‍ നിങ്ങൾ ഉടനെ ഓക്കെ പറയുമോ?” ഞാൻ അവരോട് ചോദിച്ചിട്ട് ബെഡ് വിട്ട് എഴുനേറ്റ് നിന്നു.
“ഞാൻ… അതുപിന്നെ—”
“എനിക്ക്… ഞാൻ—”
ജെസ്സിയും ഷീനയും ഒരുപോലെ ഉത്തരംമുട്ടി നിന്നു, അവർ തമ്മില്‍ പരസ്പ്പരം വിഷമത്തോടെ ഒന്ന് നോക്കി. എന്നിട്ട് നല്ല സങ്കടത്തോടെ ജെസ്സിയൂം ഷീനയും എന്റെ മുഖത്ത് തന്നെ നോക്കി നിന്നു.
“കണ്ടോ, എന്നെ അറിയാവുന്ന നിങ്ങള്‍ക്ക് പോലും ആ ജോലി ദഹിക്കുന്നില്ല, അപ്പോ വേറെ ഏതെങ്കിലും പെണ്‍കുട്ടി എന്നോട് സഹകരിച്ച് ജീവിക്കുമെന്നതിൽ എന്താണുറപ്പ്.”
ഉടനെ ജെസ്സി നല്ല വിഷമത്തോടെ പാഞ്ഞു വന്ന് എന്നെ കെട്ടിപ്പിടിച്ചു. “സാരമില്ല, വിഷമിക്കേണ്ട.” അവളെ ചേര്‍ത്തു പിടിച്ച് മുടിയില്‍ തഴുകി ഞാൻ പറഞ്ഞു. അന്നേരം ഷീനയും വന്ന് എന്റെ ഇടുപ്പിൽ കൈകൾ ചുറ്റി എന്റെ തോളില്‍ മുഖം അമർത്തി നിന്നു.
