“ശെരി, ശെരി, രണ്ടും കൂടി ഡ്രാമ കളിക്കാതെ ഇവിടെ ആകേണ്ട കാര്യങ്ങൾ നോക്ക്. ഞാനും പോയി വില്ല്യം അങ്കിളെ സഹായിക്കട്ടെ.” അതും പറഞ്ഞ് ഞാൻ അവരെ എന്നിൽ നിന്നും പതിയെ അകറ്റി മാറ്റി നിര്‍ത്തി.
അന്നേരം ഷീനയുടെ ബന്ധത്തിൽ പെട്ട ചില സ്ത്രീകൾ റൂമിൽ കേറി വന്നു.
“ശെരി, ഞാൻ താഴേ പോകുന്നു.” അതും പറഞ്ഞ് ഞാൻ വേഗം താഴേക്ക് പോയി.
പിന്നേ ആ ജോലി, ഈ ജോലി എന്ന് ഒരുപാട് ജോലികള്‍ ഉണ്ടായിരുന്നു. ശെരിക്കും തിരക്കുപിടിച്ച ഓട്ടമായിരുന്നു. ഇടക്ക് വച്ച് എന്റെ അമ്മയും പപ്പയേയും ഞാൻ കണ്ടപ്പോ അവരോട് ചെന്ന് അല്‍പ്പനേരം ഞാൻ സംസാരിച്ചു.
ഒടുവില്‍ വീട്ടില്‍ വച്ചുള്ള മറ്റ് പരുപാടികളും പെണ്ണിന് കുരിശിടൽ ചടങ്ങും കഴിഞ്ഞ് കല്യാണപ്പെണ്ണിനെ ഇറക്കി നിശ്ചയിച്ചിരുന്ന കാറിൽ കേറ്റി.
20 കിലോമീറ്റർ അകലെയാണ് പള്ളി. ബന്ധുക്കളേയും മറ്റുള്ളവരെയും കൊണ്ടുപോകാൻ കുറെ വണ്ടികള്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആളുകൾ അതിലേക്ക് കേറി.
അങ്ങനെപള്ളിയില്‍ വച്ച് ആഹ്ലാദകരമായി കെട്ടും കഴിഞ്ഞ് ഓഡിറ്റോറിയത്തിലെത്തി. അവിടെ വച്ച് ഭക്ഷണം കഴിക്കലും ആഘോഷങ്ങളും കഴിഞ്ഞ് കല്യാണ പാർട്ടിക്കൾ തിരിച്ച് വീട്ടിലെത്തി.
ഷീനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട, അതിനെ സ്വന്തമാക്കണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്ന കാർ തന്നെയാണ് അവള്‍ക്ക് ഗിഫ്റ്റായി ഞാൻ കരുതിയത്. അതിന്റെ കീയും അവളുടെ പേരില്‍ റെജിസ്ട്രേഷൻ ചെയ്ത ബില്ലും ഡോക്യുമെന്റ്സും അവള്‍ക്ക് കൊടുത്തപ്പോ അവളുടെ സന്തോഷം കാണേണ്ടതായിരുന്നു.
“നിന്റെ സൗകര്യം അനുസരിച്ച് ഷോറൂമിൽ എപ്പോ വേണമെങ്കിലും ചെന്ന് എടുത്താൽ മതി.” ഷീനയോട് ഞാൻ പറഞ്ഞു. എന്നിട്ട് അവളുടെ ഭർത്താവിന് ഷേക്ഹാന്‍ഡും കൊടുത്തിട്ട് ഞാൻ അവരോട് താല്‍ക്കാലികമായ യാത്ര പറഞ്ഞു.
