ചില വലിയ വീടുകൾക്ക് മാത്രമാണ് കൊമ്പൗണ്ടുള്ളത്. ചില വീടുകളുടെ മുറ്റത്ത് നിന്നുകൊണ്ട് സ്ത്രീകൾ അവരുടെ ചെറിയ കുട്ടികള്‍ക്ക് ആഹാരം വാരി കൊടുക്കുന്നുണ്ടായിരുന്നു. ചില പെട്ടിക്കടകൾക്ക് മുന്നിലായി രണ്ടും മൂന്നും ആളുകൾ കൂടിനിന്ന് സൊറ പറയുകയും, മറ്റ് ചിലര്‍ എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നുമുണ്ടായിരുന്നു. ചില തുറന്നു കിടക്കുന്ന വീടുകളിൽ നിന്നും അല്‍പ്പം ഉച്ചത്തില്‍ തന്നെ ടിവിയുടെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
എല്ലാം കണ്ടും കേട്ടും ഞാൻ ധൃതിയില്‍ നടന്നു. എന്നെ കാണുന്ന സകല പുരുഷനും സ്ത്രീകളും ധാരാളമായി പുഞ്ചിരിച്ചു… അവരിൽ ചിലർ എന്നോട് കുശലം പറയുകയോ, മറ്റു ചിലർ അവരുടെ ആവശ്യം പറഞ്ഞ് എന്നിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങിക്കുകയും ചെയ്തു.
ഒടുവില്‍, ഞാൻ എന്റെ ലാബിലേക്ക് തിരിയുന്ന ജംഗ്ഷനിലെത്തി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേരെ 100 മീറ്റർ ഉള്ളിലേക്ക് പോയാൽ എന്റെ ലാബ്. അത് മറ്റ് വീടുകളിൽ നിന്നൊക്കെ ഒറ്റപ്പെട്ട സ്ഥലമാണ്. അതുകൊണ്ട് തന്നെയാണ് ആ സ്ഥലം തന്നെ വാങ്ങി ലാബ് കെട്ടിയത്.
“ജിനു മോനെ..,” ജംഗ്‌ഷനില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന നേരം പുറകില്‍ നിന്നും ഒരു സ്ത്രീ വിളിക്കുന്നത് കേട്ടപ്പൊ ഞാൻ നിന്നിട്ട് തിരിഞ്ഞു നോക്കി.
“ഹാ, ഷൈനബ ആന്റിയോ…!” ആളെ മനസ്സിലായതും ഞാൻ പുഞ്ചിരിച്ചു.
പക്ഷേ അവരുടെ മുഖത്ത് കുറച്ചധികം ടെൻഷനായിരുന്നു. നല്ല ധൃതിപിടിച്ച് വേഗത്തിൽ നടന്നുവരുന്നത് കൊണ്ട് കിതയ്ക്കുന്നുമുണ്ടായിരുന്നു. ഷൈനബ ആന്റി നടന്ന് എന്റെ അടുത്തുവന്ന് നിന്നിട്ട് നാലഞ്ച് വട്ടം ശ്വാസം വലിച്ചെടുത്തുവിട്ട് കിതപ്പടക്കി.

kidilam ❤️❤️
next part vegam venam