പിന്നേ ജെസ്സിയും, അമ്മയോടും, പപ്പയോടും വില്യം അങ്കിളും, മറ്റുള്ളവരോടും പറഞ്ഞിട്ട്… അന്ന് അവിടെ തന്നെ തങ്ങണമെന്ന അവരുടെയൊക്കെ നിര്‍ബന്ധത്തിന് വഴങ്ങാതെ, ഞാൻ വില്ല്യം അങ്കിളിന്റെ വീട്ടില്‍ നിന്നും മൂന്ന് മണിക്ക് ഇറങ്ങി.
അര മണിക്കൂറില്‍ ഞാൻ എന്റെ വീട്ടിലെത്തി വാതിൽ തുറക്കുന്ന നേരം ഹില്‍ഡ ആന്റിയുടെ കോൾ എന്റെ പേഴ്സണല്‍ നമ്പറിലേക്ക് വന്നു.
“പറയു ആന്റി.” കോൾ എടുത്ത് പറഞ്ഞിട്ട് ഞാൻ വീട്ടില്‍ കേറി. ബാത്റൂമിനടുത്ത് ചെന്ന് ഇട്ടിരുന്ന ഡ്രസ് ഊരി മാറ്റാൻ തുടങ്ങി.
“നീ തിരിച്ചെത്തിയോ, ജിനു?”
“എത്തി, എന്താ ആന്റി?”
“ഇന്ന് 5 മണിക്ക് അവർണയുടെ ഷെഡ്യൂൾ ഉള്ളത് നിന്നെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ.”
“ഓ, ഞാൻ മറന്നിട്ടില്ല, ആന്റി. ഇനിയും സമയം ആവശ്യത്തിന് ഉണ്ടല്ലോ.”
ആന്റിയോട് സംസാരിക്കുന്നതിനിടെ എന്റെ പാന്റും, ഷർട്ടും, അടിബെനിയനും, ഷഡ്ഡിയും ഊരി അലക്ക് ബക്കറ്റിലിട്ടിട്ട് ബാത്റൂമിൽ നിന്ന് ടവലെടുത്ത് ഉടുത്തു.
“എന്നാ, ഓക്കെ ജിനു.” ആന്റി കോൾ കട്ട് ചെയ്തു.
ആ കോൾ കട്ടായതിന് പിന്നാലെ മറ്റൊരു കോൾ വന്നു, വിളിച്ച ആളിന്റെ പേര് കണ്ടിട്ട് മനസ്സിന് ചെറിയൊരു കുളിര് കോരി.
ഗോള്‍ഡ മിസ്സ് ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആള്. മിസ്സിനെ കാണുമ്പോ തന്നെ മനസ്സിന് ഒരു സുഖം. എന്തുകൊണ്ടോ മിസ്സിനോട് എപ്പോഴും ഞാൻ അഡിക്റ്റാണ്.
ഗോള്‍ഡ മിസ്സ് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. 35 വയസ്സായി. പല എക്സാമുകളും എഴുതി ഇപ്പൊ കന്യാകുമരി ഡിസ്ട്രിക്റ്റിലുള്ള ഒരു ഗവണ്മെന്റ് ആർട്സ് ആന്‍ഡ് സയൻസ് കോളേജില്‍ നല്ല ശമ്പളത്തിന് ലെക്ചറരായി ജോലി ചെയ്യുകയാണ്. താമസവും കന്യാകുമാരി ഡിസ്ട്രിക്ട് തന്നെയാണ്, മാർത്താണ്ടം എന്ന സ്ഥലത്ത് ഒരു വാടക വീട്ടില്‍.
