ഞാൻ കൂടുതൽ ചിന്തിച്ച് നില്‍ക്കാതെ ആ കോൾ എടുത്തു.
“ഗോള്‍ഡ മിസ്സ്..!!”
“ഡാ ജിനു, സുഖമല്ലേ? നിന്നെ ഇങ്ങോട്ടൊന്നും കാണാതെ മൂന്ന് ആഴ്ചയായല്ലോ? അത്രയ്ക്ക് ബിസിയാണോടാ? കോൾ ചെയ്യാതെയും രണ്ടാഴ്ചയായി. അങ്ങോട്ട് വിളിച്ചിട്ടും നീ എടുത്തില്ല.” മിസ്സിന്റെ എപ്പോഴത്തേയും ആ പതിഞ്ഞ ചിരിയോടെ മിസ്സ് സംസാരിച്ചു.
“സുഖമാണ് മിസ്സ്. മിസ്സിന് സുഖമല്ലേ? എന്തൊക്കെയാ വിശേഷങ്ങൾ. നിത്യ ടീച്ചർ എന്ത് പറയുന്നു? പിന്നെ ചില മരുന്ന് ചെടികള്‍ തിരക്കി ഇന്ത്യയുടെ ചില ഭാഗങ്ങളിലൊക്കെ പോകുന്ന കാര്യം മിസ്സിനോട് ഞാൻ പറഞ്ഞിട്ടല്ലേ പോയത്. അതുകൊണ്ടല്ലെ അങ്ങോട്ട് വരാൻ കഴിയാത്തത്. പിന്നെ ഇവിടത്തെ ബിസി കാരണമാണ് കോൾ എടുക്കാന്‍ കഴിയാതേപോയതും.”
“നിത്യ ഇവിടെതന്നെയുണ്ട്, അവൾക്കും സുഖം. പിന്നെ നാളെ ഞങ്ങൾക്കിവിടെ കോളേജ് ലീവാണ്, നീ ഫ്രീയാണെങ്കിൽ നമുക്ക് മൂന്ന് പേർക്കും കന്യാകുമരിയും അടുത്തുള്ള മറ്റ് സ്ഥലങ്ങളമൊക്കെ ചുറ്റിക്കറങ്ങിയിട്ട് വരാമായിരുന്നു. നീ എന്ത് പറയുന്നു?” മിസ്സ് ആകാംഷയോടെ ചോദിച്ചു.
ഹാ, അത് അടിപൊളിയായിരിക്കും. ഇല്ലാത്ത സമയം പോലുമുണ്ടാക്കി നാളെ മിസ്സിന്റെ കൂടെ എത്ര സമയം വേണേലും ചിലവാക്കാൻ ഞാൻ തയാറായിരുന്നു.
“ഇതിൽ പറയാന്‍ എന്തിരിക്കുന്നു, ഈ പ്ലാൻ നമുക്ക് ഫിക്സ് ചെയ്യാം, മിസ്സ്.” ഞാൻ ഉടനെ സമ്മതിച്ചു.
“ഓക്കെ ഡൺ.” മിസ്സ് സന്തോഷത്തോടെ പറഞ്ഞു.
“പിന്നെ ടൈം എങ്ങനെയാ?” ഞാൻ ചോദിച്ചു.
“നാളെ 8 മണിക്ക് നി ഇവിടെ ഉണ്ടാവണം. ബ്രേക്ക്ഫാസ്റ്റ് നമുക്ക് ഇവിടെനിന്ന് കഴിച്ചിട്ട് 9 മണിക്കിറങ്ങാം.”

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ