“മതി, മതി, ഫോൺ വയ്ക്ക് ജിനു, ഇനി നാളെ കാണുമ്പോ സംസാരിക്കാം.” പെട്ടന്ന് ഗോള്‍ഡ മിസ്സ് കടുത്ത ദേഷ്യത്തിൽ പറഞ്ഞിട്ട് കോൾ കട്ടാക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി.
ഏഹ്, എന്താണ് ഇപ്പൊ സംഭവിച്ചത്. എന്തിനാണ് ഗോൾഡ മിസ്സ് എന്നോട് ദേഷ്യപ്പെട്ടത്?! എനിക്കൊന്നും മനസ്സിലായില്ല. ആദ്യമായിട്ടാണ് ഗോള്‍ഡ മിസ്സ് എന്നോട് ഇത്രയും ദേഷ്യം പ്രകടിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ കോൾ പെട്ടന്ന് കട്ടാക്കുന്നത്, അതും ദേഷ്യത്തില്‍.
ഒരുപക്ഷേ നിത്യ ടീച്ചറോട് ഞാൻ അങ്ങനെ സംസാരിച്ചത് കൊണ്ടാവമോ?! മിസ്സ് എന്നെ മോശമായി കരുതിയിട്ടുണ്ടാവും. എനിക്ക് നല്ല വിഷമം തോന്നിപ്പോയി. കുറേനേരം അങ്ങനെ നിന്നുതന്നെ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.
ഒടുവില്‍ മൊബൈൽ ചാർജ് ചെയ്യാൻ വച്ചിട്ട് ഞാൻ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് വന്നിട്ട് ഒരു ലുങ്കിയൂം അടിബെനിയനും മാത്രം എടുത്തിട്ടു. ശേഷം അടുക്കളയില്‍ കേറി നല്ലോരു ഹെർബൽ ടീ ഉണ്ടാക്കി കുടിച്ചു. എന്നിട്ട് പുറത്ത് വന്ന് കാറിൽ വച്ചിരുന്ന എന്റെ ട്രോളി ബാഗ് തുറന്ന് അതിൽ വേണ്ടതൊക്കെ ഉണ്ടോന്ന് പരിശോധിച്ച ശേഷം, ആവശ്യമുള്ള കുറെ സാധനങ്ങള്‍ അതിലേക്ക് ഞാൻ ആഡ് ചെയ്യുകയും ചെയ്തു.
ഒടുവില്‍ 4:15 ആയതും ഞാൻ ഡ്രെസ്സ് മാറി റെഡിയായി വീട് പൂട്ടിയിറങ്ങി. മൊബൈലില്‍ അവർണയുടെ വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ നന്നായി നോക്കിയ ശേഷം കാറുമെടുത്ത് നേരെ അവർണയുടെ വീട് ലക്ഷ്യമാക്കി വിട്ടു.
പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ പെട്ട ഗ്രാമമാണ് പരശുവൈക്കൽ. അവിടെയാണ് അവർണയുടെ വീട്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ പോണം, മാക്സിമം ഒരു 30 മിനിറ്റ് കാർ യാത്ര. ഞാൻ ഒരു ആവറേജ് സ്പീഡിലാണ് ഓടിച്ചത്.
