“മിണ്ടാതിരിക്ക് ഭാർഗവി.” ആ അപ്പച്ചന്‍ അമ്മച്ചിയോട് അല്പം കടുപ്പിച്ച് പറഞ്ഞിട്ട് ക്ഷമ ചോദിക്കും പോലെ എന്നെ നോക്കി.
“ദയവായി ക്ഷമിക്കണം, ജിനു. എന്റെ അമ്മ പറഞ്ഞത് കാര്യമാക്കേണ്ട, ഒന്നും മനസ്സിൽ വൈക്കാതെ നിങ്ങൾ കേറി വരൂ.” അവർണയുടെ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയെ ദേഷ്യത്തില്‍ നോക്കിയിട്ട് എന്നോടായി പറഞ്ഞു.
“സാരമില്ല സർ, സർന്റെ അമ്മ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്… മസാജ് തെറാപ്പി ചെയ്യുന്ന ചിലരൊക്കെ സാഹചര്യം മുതലെടുത്ത് തെറ്റുകൾ ചെയ്യുന്നു എന്നതും വാസ്തവം. പക്ഷേ ആ ചിലർ മാത്രം ചെയ്യുന്ന തെറ്റുകൾക്ക് നമ്മുടെ സമൂഹത്തിൽ വലിയൊരു ശതമാനം ആളുകളും സകല തെറാപ്പിസ്റ്റുകളേയും അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. തെറ്റുക്കാരെന്ന മുൻവിധിയോടേയാണ് ആദ്യമായി കാണുന്നവരെ പോലും വിലയിരുത്തുന്നത്, ഇപ്പൊ സർന്റെ അമ്മ ചെയ്തത് പോലെ.” മനസ്സിനേറ്റ മുറിവിനെ മറച്ചു കൊണ്ട് പുഞ്ചിരിയോടെ തന്നെ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ഉടനെ അമ്മച്ചിയുടെ മുഖം വല്ലാണ്ടായിപ്പോയി. ആ കണ്ണുകളിൽ ചെറിയൊരു കുറ്റബോധം ഉണ്ടായത് പോലെ എനിക്ക് തോന്നി. എന്തുകൊണ്ടോ അമ്മച്ചിയുടെ ആ കുറ്റബോധ മുഖഭാവം കണ്ട് എല്ലാവരും ആശ്ചര്യപ്പെടുകയാണ് ചെയ്തത്.
“മസാജ് തെറാപ്പിസ്റ്റുകൾക്ക് ഈ സമൂഹത്തിൽ നല്ല പേരും വിശ്വാസവും നേടിയെടുക്കാൻ ബുദ്ധിമുട്ടാണ്, സർ. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് മുന്നില്‍ ഞാൻ അതൊക്കെ എപ്പോഴേ നേടിയെടുത്തുക്കഴിഞ്ഞിരിക്കുന്നു.” നല്ല ഗൗരവത്തിൽ തന്നെ തലയുയർത്തി നിന്ന് ഞാൻ പറഞ്ഞു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ