എന്നിട്ട് ഞാൻ എന്റെ ട്രോളി ബാഗ് വലിച്ചു കൊണ്ട് സ്റ്റെപ്പിന് മുകളില്‍ നില്‍ക്കുന്ന അവർണയ്ക്ക് മുന്നില്‍ ചെന്നു നിന്നു. ഉടനെ അവൾ വഴി മാറി നിന്നിട്ട് എന്തു ചെയ്യണമെന്നറിയാത്ത പോലെ അവളുടെ അച്ഛനെ നോക്കി.
“മോള് വാ, ജിനു വരൂ.” അവർണയുടെ അച്ഛൻ അവളോടും എന്നോടും പറഞ്ഞിട്ട് വീട്ടിനകത്തേ ഹാളിലേക്ക് കേറി. അവർണ എളിയിൽ പിടിച്ചുകൊണ്ട് മുടന്തി, മുടന്തി അവളുടെ അച്ഛനെ പിന്തുടർന്നു. ഞാനും എന്റെ ട്രോളി ബാഗ് ഹാന്‍ഡിലിൽ തൂക്കിപ്പിടിച്ച് അവരെ പിന്തുടർന്നു.
വലിയ വിശാലമായ ഹാളായിരുന്നു. അവിടെ കണ്ട സകലതും വളരെ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളായിരുന്നു. വലിയൊരു ഷോകേസിനകത്ത് നിരയായി അലങ്കരിച്ചിരുന്നത് ഫ്രെയിമിട്ട് ഫാമിലി ഫോട്ടോസായിരുന്നു.
അവർണയുടെ അച്ഛൻ മുകളിലേക്ക് പോകാനുള്ള സ്റ്റെപ്പ്സ് കേറാന്‍ തുടങ്ങി. അവർണ നല്ലതുപോലെ ബുദ്ധിമുട്ടിയാണ് മെല്ലെ കേറിയത്. അവൾ വീഴുമോ എന്ന ഭയത്തില്‍ ഞാന്‍ അവളെ മെല്ലെ പിന്തുടർന്നു…. അവൾ വീണാല്‍ പിടിക്കാന്‍ തയാറായി തന്നെ.
ആ പുള്ളി ഈ പാവം പെണ്ണിനെ ബുദ്ധിമുട്ടിച്ച് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ അവർണയ്ക്ക് മനസിലായത് പോലെ അവള്‍ ഒരിക്കൽ എന്നെ തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു ട്ട് പിന്നെയും മുന്നോട് നോക്കി മന്ദഗതിയിൽ സ്റ്റെപ്പ്സ് കേറി. ഞാനും അവളുടെ സ്പീഡിൽ മാത്രം ഒരു ഗ്യാപ്പ് വിട്ട് പിന്തുടർന്നു.
എന്റെ പുറകിൽ ആരൊക്കെയോ വരുന്നുണ്ടായിരുന്നു, പക്ഷേ ഞാൻ തിരിഞ്ഞ് നോക്കിയില്ല.
അവർണയുടെ അച്ഛൻ ഞങ്ങളെ കൊണ്ടുപോയത് രണ്ടാം നിലയിലുള്ള ജിം റൂമിലേക്കാണ്. അവിടെ സാധാരണ ചില ചെറിയ ജിം എക്യുപ്മെന്റ്സൊക്കെ ഉണ്ടായിരുന്നു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ