പക്ഷേ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അവിടെ കണ്ട കൊൽത്തരി ഉപകരണങ്ങളും അങ്കത്തരി ഉപകരണങ്ങളുമാണ്, ഞാൻ ആശ്ചര്യപ്പെട്ടുപോയി. കാരണം അതൊക്കെ കളരി ഉപകരണങ്ങളാണ്. ഇവിടെ കളരി അറിയാവുന്നത് ആർക്കൊക്കേയാണ്?
ഞാൻ കരുതിയത് ഇതായിരിക്കും ലക്ഷ്യസ്ഥാനമെനാന്, കാരണം, മസാജിന് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് മേശകൾ അവിടെ ഉണ്ടായിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം ജിം റൂം ആയിരുന്നില്ല, ജിം റൂമിൽ അങ്ങേയറ്റത്ത് ഉണ്ടായിരുന്ന ഡോർ തുറന്ന് മറ്റൊരു വിശാലമായ റൂമിലേക്കാണ് ഞങ്ങളെ നയിച്ചത്. ആ റൂമിന് നടുവിലായി കറുത്ത പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്ന ഒരു ടേബിളിനടുത്തേക്കാണ് അദ്ദേഹം ചെന്ന് നിന്നത്. അത് ഒഴികെ ആ റൂമിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല.
എന്തോ രഹസ്യം അറിയാവുന്നത് പോലെ അവർണ എന്നെനോക്കി പുഞ്ചിരിച്ചു. എനിക്ക് പുറകിലായി വന്നവർ മുന്നില്‍ കേറി അവർണയക്കടുത്ത് ചെന്ന് നിന്നപ്പോഴാണ്, അത് ആ രണ്ട് പെൺകുട്ടികളായിരുന്നു എന്നറിഞ്ഞത്.
“ഞാൻ റിട്ടയറായപ്പോ ഇത് എനിക്ക് ഗിഫ്റ്റായി കിട്ടിയതാണ്, ജിനു.” അവർണയുടെ അച്ഛൻ എന്നോട് പറഞ്ഞിട്ട് ആ ഷീറ്റ് വലിച്ചു മാറ്റി. അത് കണ്ട് എന്റെ കണ്ണുകൾ തിളങ്ങി.
പല അഡ്ജസ്റ്റ്മെന്റുകളും ചെയ്യാൻ കഴിയുന്ന 5 സെക്ഷനുകളുള്ള ഇലക്ട്രിക് മസാജ് ടേബിൾ ആയിരുന്നു, അതും പ്രീമിയം ക്വാളിറ്റിയാണ്. ഒന്നേകാല്‍ ലക്ഷത്തോളം വില വരും. എന്റെ പാർലറിൽ ഇതുപോലത്തെ അല്ലെങ്കിലും ഇതിന് തുല്യ ക്വാളിറ്റിയുള്ള ഇലക്ട്രിക് ടേബിള്‍ തന്നെയാണുള്ളത്.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ