“ഇവിടെ ആര്‍ക്കും മസാജോ മറ്റൊ അറിയില്ല, പക്ഷേ വീട്ടിലുള്ള ആർക്കെങ്കിലും നടുവ്, കൈ, കാല്‍ വേദന വന്നാൽ ഇതിൽ കിടത്തി തൈലം വെറുതെയങ്ങ് തേച്ചു കൊടുക്കും.” അവർണയുടെ അച്ഛൻ പറഞ്ഞു, “പിന്നേ, എനിക്കും എന്റെ അച്ഛനും നടുവേദന ഉണ്ടാവുമ്പോഴൊക്കെ ഇതിന്റെ ബാക് റസ്റ്റ്’ സെക്ഷൻ മാത്രം ബോഡിക്ക് വേണ്ടത് പോലെ അഡ്ജസ്റ്റ് ചെയ്തു വച്ചിട്ട് കുറച്ചുനേരം വെറുതെ കിടക്കാറുണ്ട്, നടുവേദന മാറില്ലെങ്കിലും അന്നേരത്തേക്ക് നല്ല ആശ്വാസം കിട്ടാറുണ്ട്.” പുള്ളി ചെറിയൊരു ജാള്യതയോടെ പറഞ്ഞു.
“ആദ്യമൊക്കെ അച്ഛൻ എന്നും രാവിലെ വർക്ക്ഔട് ചെയ്യാനെന്നും പറഞ്ഞ് ഇങ്ങോട്ട് വരുമായിരുന്നു, പക്ഷേ ഞങ്ങൾ വന്നു നോക്കുമ്പോഴൊക്കെ അച്ഛൻ ഇതിൽ കിടന്ന് ഉറങ്ങുന്നത് കാണാം.” അവർണ ഒരു ചിരിയോടെ പറഞ്ഞു.
എനിക്ക് ചിരി വന്നെങ്കിലും ഞാൻ ചിരിയടക്കി. പക്ഷേ അവർണയും മറ്റ് രണ്ട് പെൺകുട്ടികളും പുള്ളിയെ നോക്കി പൊട്ടിച്ചിരിച്ചു.
“പിന്നെപ്പിന്നെ അച്ഛനും അച്ചച്ചനും എന്നും രാവിലെ ഇങ്ങോട്ട് വന്ന്, ആദ്യം ആരാണ് അതിൽ കിടക്കേണ്ടതെന്നും പറഞ്ഞ് വഴക്കടിക്കുന്നത് നിത്യ കാഴ്ചയാണ്. അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളിൽ ഒരാൾ പറഞ്ഞു.
“അങ്ങനെ എപ്പോഴും ഞങ്ങൾ കളിയാക്കി ചിരിക്കാറുള്ളത് കൊണ്ട് അച്ഛൻ ചെറിയ കുഞ്ഞുങ്ങളെ പോലെ ഞങ്ങളോടും വഴക്കിടാൻ വരും.” അവർണയുടെ കൂടെ നില്‍ക്കുന്ന രണ്ടാമത്തെ പെണ്‍കുട്ടി എന്നോട് പറഞ്ഞു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പുള്ളിക്കാരൻ ജാള്യതയോടെ എന്നെ നോക്കിയ ശേഷം ആ പെണ്‍കുട്ടികളെ നോക്കി ഗൗരവത്തിൽ മുഖം വീർപ്പിച്ചു, പക്ഷേ പെണ്‍കുട്ടികൾ കൂടുതൽ ഒച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ