“ഹാ, ഞാൻ ആരെയും ജിനുവിന് പരിചയപ്പെടുത്തിയില്ലലോ!” അവർണയുടെ അച്ഛൻ കാര്യം മാറ്റാനെന്ന പോലെ അല്‍പ്പം ധൃതിയില്‍ പറഞ്ഞിട്ട് അവരെ തുറിച്ചുനോക്കി. പക്ഷേ ആ മൂന്ന് പെണ്‍കുട്ടികളും പിന്നെയും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
അപ്പോ അദ്ദേഹത്തെ കാണും പോലെ അത്ര ഗൗരവക്കാരനല്ല, വീട്ടിലുള്ള എല്ലാവരോടും സ്നേഹത്തോടെ, സോഷ്യലായും പെരുമാറുന്ന ടൈപ് ആണെന്ന് മനസ്സിലായി. ഇല്ലെങ്കില്‍ ആ പെണ്‍കുട്ടികൾ ഇദ്ദേഹത്തെ ഇങ്ങനെ കളിയാക്കില്ലായിരുന്നു.
“ജിനുവിന് എന്റെ മോൾ അവർണയെ അറിയാമല്ലോ, അവൾ എന്റെ ലാസ്റ്റ് മോളാണ്, എം എസ് സി ഐ ടി പഠിത്തം കഴിഞ്ഞതതേയുള്ളു. 6 മാസം മുമ്പ് കല്യാണം കഴിഞ്ഞു. അവളുടെ ഭർത്താവ് സുനില്‍ നേവിയിലാണ്, രണ്ട് മാസം മുമ്പാണ് ലീവ് കഴിഞ്ഞ് അവന്‍ തിരികെ പോയത്. ഇനി ഇവളുടെ ഡെലിവറി സമയത്ത് മാത്രമേ ലീവെടുത്ത് വരാൻ കഴിയൂ.
“പിന്നെ ഇത് എന്റെ രണ്ടാമത്തെ മോള്, സ്വര്‍ണ്ണ, അവർണയുടെ ചേച്ചി, എം ബി എ കഴിഞ്ഞു, ഓൺലൈൻ ജോബ് ചെയ്യുന്നു.” കുറച്ച് മുമ്പ് എന്നോട് സംസാരിച്ച പെണ്‍കുട്ടിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു, “ഇവളുടെ ഭർത്താവ് ഹര്‍ഷന്‍ ആര്‍മിയിലാണ്. അവന്‍ അവർണയുടെ കല്യാണത്തിനായി ലീവെടുത്ത് വന്നിട്ട് കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതും തിരികെ പോയി. ഇനി ഒരു വര്‍ഷമെങ്കിലും ആവാതെ വരാൻ പറ്റില്ലെന്നാണ് പറഞ്ഞിട്ട് പോയത്.”
അപ്പോ ഞാൻ സ്വര്‍ണ്ണയെ നോക്കിയതും അവള്‍ പുഞ്ചിരിച്ചു, ഞാനും പുഞ്ചിരിച്ചു. ഒരു കൗതുകത്തോടെയാണ് അവളെന്നെ ആദ്യം നോക്കി നിന്നത്. ഒരു കുസൃതിത്തരവും ആ കണ്ണുകളിൽ ഉണ്ടായിരുന്നു… അത് കൂടാതെ എന്നോട് ആകര്‍ഷിക്കപ്പെട്ടത് പോലത്തെ ഒരു ഭാവം പെട്ടന്ന് മിന്നിമറഞ്ഞത് ഞാൻ കണ്ടു. ചിലപ്പോ എനിക്ക് തോന്നിയതാവുമോ!. എന്തെങ്കിലുമാവട്ടെ, ഞാൻ വേഗം അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി.
