“പിന്നെ ഇത് എന്റെ മരുമകളാണ്, കാര്‍ത്തിക, എന്റെ മൂത്ത മകന്‍ അര്‍ജ്ജുനന്‍ ന്റെ ഭാര്യ. കാര്‍ത്തിക ഫാഷന് ഡിസൈനറാണ്. ചില വർക്ക്സൊക്കെ എടുത്ത് ഇവിടെ വീട്ടില്‍ വച്ചു തന്നെ ചെയ്യുന്നു. എന്റെ മോന്‍ അര്‍ജ്ജുനന്‍ ആസ്ത്രേലിയയിലുള്ള ഒരു ഹൈടെക് കമ്പനിയിൽ മാനേജരാണ്. ഒന്നര മാസം മുമ്പാണ് ലീവിന് വന്നിട്ട് പോയത്. കാര്‍ത്തിക മോളെ അവന്‍ അങ്ങോട്ട് കൊണ്ട്പോയതാണ്, പക്ഷേ അവിടത്തെ കാലാവസ്ഥാ മോള്ക്ക് ചേര്‍ന്നില്ല, എപ്പോഴും അസുഖവും ആശുപത്രിയുമായി കഴിഞ്ഞത് കൊണ്ട് മോള് തിരികെ വന്നു.”
ഞാൻ അവളെയും ഒന്ന് നോക്കി. അവൾ പുഞ്ചിരിച്ചപ്പൊ ഞാനും പുഞ്ചിരിച്ചു.
അപ്പോ അദ്ദേഹം തുടർന്നു, “എന്റെ പേര് സുബാഷ് മേനോന്‍, ആര്‍മിയിലായിരുന്നു. കഴിഞ്ഞ മാസമാണ് റിട്ടയറായത്. എന്റെ ഭാര്യ അംബിക ഒരു പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പലാണ്. പിന്നെ ജിനുവിനെ മോശമായി പറഞ്ഞത് എന്റെ അമ്മ, കൂടെ ഉണ്ടായിരുന്നത് എന്റെ അച്ഛന്‍. പിന്നെ പുറത്ത് കണ്ട ആ 4 കുട്ടികളിൽ 2 പേർ സ്വർണ്ണയുടേയും മറ്റ് 2 കുട്ടികൾ കാര്‍ത്തികയുടേയുമാണ്.”
സുബാഷ് സർ എല്ലാവരെയും പരിചയപ്പെടുത്തിയിട്ട് ആദ്യമായി പുഞ്ചിരിച്ചു. നല്ല സ്റ്റാറ്റസുള്ള ഫാമിലി.
“ഇനി ജിനുവിനെ കുറിച്ച് പറ. ജിനു ഒരു മസാജ് തെറാപ്പിസ്റ്റും നാട്ടുവൈദ്യനും ആണെന്ന് മോള് പറഞ്ഞിട്ടുണ്ട്. പക്ഷേ ജിനുവിന്റെ സംസാര രീതിയും, ബോഡി ലാംഗ്വേജും, ആ കളരി ഉപകരണങ്ങളെ കണ്ടപ്പോ ഉണ്ടായ കണ്ണിലെ തിളക്കവും, ഫിറ്റ് ബോഡിയൊക്കെ കണ്ടിട്ട് അതിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ലെന്ന് എനിക്ക് പറയാൻ കഴിയും.”
