ഞാൻ വന്നപ്പോ സുബാഷ് സർ എന്നെ നേരിട്ടും, ഇടക്കണ്ണിലൂടേയും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചായിരുന്നു. ശേഷം, ഞാൻ കുഴപ്പക്കാരനല്ലെന്ന് ജഡ്ജ് ചെയ്തത് പോലത്തെ ഒരു ഭാവം പുള്ളിയുടെ കണ്ണില്‍ തെളിഞ്ഞു മറഞ്ഞതും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നെ, എന്നോട് ഇങ്ങനെയൊക്കെ ഫുൾ ഫാമിലിയേയും ആദ്യമായിട്ടാണ് ഒരാൾ പരിചയപ്പെടുത്തി തരുന്നത്, എനിക്ക് ആശ്ചര്യം തോന്നി. അദ്ദേഹത്തോട് മതിപ്പും തോന്നി.
“ജിനു എന്താ ആലോചിച്ച് നില്ക്കുന്നേ, ഇയാളുടെ ഡീറ്റെയിൽസ് പറയടോ.” സുബാഷ് സർ ഗൗരവത്തിൽ തന്നെ പറഞ്ഞു.
“പറയാം സർ. നിങ്ങളോട് അവർണ മേഡം പറഞ്ഞത് പോലെ ഞാൻ മസാജ് തെറാപ്പിസ്റ്റും, നാട്ടുവൈദ്യനുമാണ്. പക്ഷേ അവിടെ അവസാനിക്കുന്നില്ലെന്ന് മാത്രം.” ഒന്ന് നിര്‍ത്തിയിട്ട് ഞാൻ എല്ലാവരെയും നോക്കി.
ഇവരോട് എന്റെ ഫുൾ ഡീറ്റെയിൽസും പറയാൻ ഒരു മടി തോന്നിയത് കൊണ്ട് ഞാൻ അറച്ച് നിന്നു. പക്ഷേ സുബാഷ് സർ എന്നോട് കാണിച്ച മാന്യത തിരിച്ച് കാണിച്ചില്ലെങ്കിൽ മോശമാണ്.
“എന്താ നിര്‍ത്തിക്കളഞ്ഞത്, നീ ബാക്കി പറ, ഞങ്ങളും അറിയട്ടെ.” സുബാഷ് സർ പ്രോത്സാഹനം പോലെ പറഞ്ഞു.
ഉടനെ ഒരു പുഞ്ചിരിയോടെ ഞാൻ തുടർന്നു, “ആയുർവേദത്തിലും എല്ലാത്തരം മസാജ് തെറാപ്പിയിലും ഞാൻ സ്പെഷ്യലിസ്റ്റാണ്, സർ. പിന്നെ, ഞാൻ ഔഷധ സസ്യ വിദഗ്ദ്ധനാണ്. യോഗയും, കളരിപ്പയറ്റും, മർമ്മകലകളും പഠിപ്പിക്കുന്ന മാസ്റ്ററാണ്. സ്വന്തമായി പുതിയതരം നാട്ടുമരുന്നുകളും, തൈലം, എണ്ണ തുടങ്ങി ഒരുപാട് ഉല്‍പ്പന്നങ്ങള്‍ എന്റെ ലാബില്‍ തന്നെ ഇൽപ്പാദിപ്പിക്കാനുള്ള സർട്ടിഫിക്കറ്റും ലൈസൻസും എനിക്കുണ്ട് — ഇന്ത്യയില്‍ പല ഭാഗത്തുള്ള ഒരുപാട് ഡീലേർസ് എനിക്ക് ഓർഡർ തന്ന് വോൾസെയിലായി എന്റെ ഉല്‍പ്പന്നങ്ങള്‍ മേടിക്കുന്നുമുണ്ട്. പിന്നെ റീറ്റെയിലായും ചികിത്സയുടെ ഭാഗമായും ആവശ്യം അനുസരിച്ച് ഞാനും കൊടുക്കുന്നുണ്ട്, അവിടെ സർ ന്റെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്നത് പോലും എന്റെ പ്രോഡക്റ്റാണ്. അതൊന്നും കൂടാതെ, നാലര വര്‍ഷം ഡ്യൂറേഷനുള്ള ‘ബാച്ചലർ ഓഫ് ഫിസിയോതെറപ്പി’ മൂന്ന് വര്‍ഷം വരെ പഠിച്ചെങ്കിലും എന്റെ സമയക്കുറവ് മൂലം അതിനെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നു, അത് നിര്‍ത്തിവച്ഛിട്ട് ഇപ്പൊ ഒരു വര്‍ഷമായി, പക്ഷേ ഉടൻ തന്നെ ബാക്കി ഒന്നര വര്‍ഷം കൂടി പഠിച്ച് പൂര്‍ത്തിയാക്കി സർട്ടിഫിക്കറ്റ് നേടി റജിസ്റ്റരേഷൻ ചെയ്ത് ഫിസിയോതെറപ്പി ചെയ്യാനുള്ള ലൈസൻസ് ഞാൻ എടുത്തിരിക്കും, അതിനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു വച്ചിട്ടുണ്ട്, സർ.” ഞാൻ അവരോട് എന്റെ മനസ്സ് തുറന്ന് സംസാരിച്ചു.
