ഞാൻ പറഞ്ഞത് കേട്ട് അവരൊക്കെ അന്തംവിട്ട് എന്നെ നോക്കുകയായിരുന്നു. ചിലപ്പോ ഇത്രയുമൊനാനും എന്നിൽ നിന്ന് അവർ പ്രതീക്ഷിച്ച് കാണില്ല.
“വാവ്…..!!” സ്വർണ്ണയാണ് ആദ്യം സ്വബോധം വീണ്ടെടുത്ത് അല്‍ഭുതപ്പെട്ടത്. അവളുടെ കണ്ണില്‍ ഒരിക്കല്‍കൂടി എന്നോട് ആകര്‍ഷിക്കപ്പെട്ടത് പോലത്തെ ആ ഭാവം മിന്നിമറഞ്ഞു, ഇത്തവണ ഞാൻ അത് വ്യക്തമായി കണ്ടു.
“ഈശ്വരാ…, ഞാൻ ഇതുവരെ കരുതിയിരുന്നത് ചേട്ടൻ വെറും മസാജ് തെറാപ്പിസ്റ്റും വൈദ്യനുമെന്നാണ്. പക്ഷേ…, ഇതൊന്നും ഞാൻ അറിഞ്ഞതേയില്ല.” അവർണ അന്താളിപ്പ് മാറാതെ പറഞ്ഞു.
“മാഷേ, നിങ്ങൾ ഒരു സാധാരണ ആളൊന്നുമല്ല കേട്ടോ..!!” കാര്‍ത്തികയും ആശ്ചര്യത്തോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്നോട് ഒരു ബഹുമാനം പ്രത്യക്ഷപ്പെട്ടത് ഞാൻ കണ്ടു.
“ഹാ… നീ എന്നെ ശെരിക്കും ആശ്ചര്യപ്പെടുത്തിക്കളഞ്ഞു, ജിനു. ഞാൻ കരുതിയത് എന്റെ മോൾ പറഞ്ഞത് കൂടാതെ കളരിയിലും ചെറിയ താൽപര്യം ഉണ്ടാവുമെന്നാണ്, പക്ഷേ ഇതൊക്കെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല.”
“അപ്പോ ഈ കൊച്ചൻ അത്ര നിസ്സാരക്കാരനല്ല.” പുറകില്‍ നിന്നും ആരോ പറയുന്നത് കേട്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആ അപ്പച്ചനായീരുന്നു.
അപ്പച്ചന്‍ മാത്രമല്ല, ആ അമ്മച്ചിയൂം സുബാഷ് സർ ന്റെ ഭാര്യ അംബിക മേഡവും ഞാൻ പറഞ്ഞതൊക്കെ പുറകില്‍ നിന്ന് കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ ഇവരൊക്കെ എപ്പോ വന്നു!!
ആ അമ്മച്ചിയുടെ കൈയിൽ ആ തൈല കുപ്പിയും ഉണ്ടായിരുന്നു. അവർ എന്നെയും ആ തൈലക്കുപ്പിയും മാറിമാറി നോക്കി. അപ്പൊ ആ മൂന്ന് പെൺകുട്ടികളും, അപ്പച്ചനും, അംബിക മേഡവും പൊട്ടിച്ചിരിച്ചു. സുബാഷ് സർ പോലും ഒന്ന് ചിരിച്ച ശേഷം പിന്നെയും ഗൗരവത്തിൽ നിന്നു. കുറച് നേരമായി എല്ലാവരുടെയും ശ്രദ്ധ എന്റെമേല്‍ ആയിരുന്നത് കൊണ്ട് എനിക്കെന്തോ അസ്വസ്ഥയുണ്ടായി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ