“ശെരി മേഡം…,” ഞാൻ പെട്ടന്ന് അവർണയുടെ നേര്‍ക്ക് തിരിഞ്ഞു,
“പിന്നെയും മേഡമോ!!” അവർണ മുഖം ചുളിച്ചു. ഞാൻ അവളെ എപ്പോ മേഡമെന്ന് വിളിച്ചാലും ഇങ്ങനെയായിരുന്നു അവളുടെ റിയാക്ഷൻ. ഇപ്പോഴും മാറ്റമില്ല.
“ക്ലൈയിന്റിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. അതാണ് ഞാൻ ചെയ്യുന്ന ജോലിയുടെ പെരുമറ്റ ചട്ടം.” ഞാൻ പറഞ്ഞു, “പിന്നേ മേഡത്തിന് പെയിൻ എവിടെയൊക്കെയാണെന്ന് പറഞ്ഞാൽ അതനുസരിച്ച് നമുക്ക് തെറാപ്പി തുടങ്ങാമായിരുന്നു. ഇവിടെ കഴിഞ്ഞിട്ട് എനിക്ക് വേറെയും കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.”
“ശെരി, ജിനു തുടങ്ങിക്കൊ, ഞാൻ ഒന്ന് നടക്കാൻ ഇറങ്ങുവ.” സുബാഷ് സർ അല്‍പ്പം ഗൗരവം നടിച്ച് ആ റൂമിൽ നിന്നിറങ്ങിപ്പോയി.
“എടാ മോനെ നിക്കടാ, ഞാനും വരുന്നു നടക്കാൻ.” അപ്പച്ചനും പുറത്തേക്ക് പോയി.
അപ്പച്ചന്‍ 85 വയസ്സിലും കുറച്ചൊക്കെ ഫിറ്റായിരുന്നു. നടത്തത്തിന് ചെറിയൊരു വിറയലൊഴികെ മറ്റൊരു ആരോഗ്യ പ്രശ്‌നവും പുറമെ കാണാന്‍ കഴിഞ്ഞില്ല. ആ അമ്മച്ചി ചെറുതായൊന്ന് കൂനിയാണ് നടക്കുന്നത്, സംസാരിക്കുമ്പോ നാക്കിന് ചെറിയൊരു കുഴച്ചിലുണ്ട്, പിന്നെ അപ്പച്ചനേക്കാളും നടത്തത്തിന് വിറയലുണ്ടായിരുന്നെങ്കിലും പരസഹായമില്ലാതെ തന്നെ നടക്കുന്നുണ്ടായിരുന്നു.
“അപ്പോ, ജിനു, അവർണയെ ഈ സാധനത്തിൽ കിടത്തിയാണോ നിങ്ങൾ തെറാപ്പി കൊടുക്കാന്‍ പോകുന്നത്?” സ്വര്‍ണ്ണ എന്നെ നോക്കി ചോദിച്ചു.
“ഞാൻ കൊണ്ടുവന്നിട്ടുള്ള ഫോൾഡ്ഡിങ് മസാജ് ടേബിളേക്കാളും ഇത് തന്നെയാണ് നല്ലത്.” എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ