“ഓക്കെ മേഡം, മേഡത്തിന് ഫുൾ ബോഡി പെയിൻ ഉണ്ടെന്നല്ലേ പറഞ്ഞിരിക്കുന്നത്?”
“അതേ സർ.” അവർണ സീരിയസ്സായി പറഞ്ഞു.
എന്നോട് പകരം വീട്ടാനാണ് അവള്‍ എന്നെ സർ എന്ന് വിളിച്ചതെന്ന് മനസ്സിലായെങ്കിലും ഞാൻ അത് മൈന്റ് ചെയ്തില്ല. ഞാൻ അതിൽ പ്രതികരിക്കുമെന്ന് വിചാരിച്ച അവള്‍ക്ക് നിരാശപ്പെടേണ്ടി വന്നു.
ഇത് മനസ്സിലാക്കിയത് പോലെ കാര്‍ത്തികയും സ്വര്‍ണ്ണയും അവർണയെ നോക്കി കളിയാക്കും പോലെ ചിരിച്ചു.
“ഓക്കെ മേഡം, ആ പെയിനൊക്കെ എത്ര സിവിയറാണെന്നും, വേറെ എന്തെങ്കിലും ബോഡി പ്രശ്നങ്ങൾ ഉണ്ടെങ്കിലും പറഞ്ഞോളൂ.” ഞാൻ അവർണയോടായി പറഞ്ഞു.
അവള്‍ മുഖം വീർപ്പിച്ച് പിടിച്ച് തലയാട്ടി. എന്നിട്ട് പറഞ്ഞു, “പ്രധാനമായി എല്ലാ ബോഡി ജോയിന്റസിലും, പിന്നെ വാരിയെല്ല് ഭാഗത്തും എനിക്ക് കടുത്ത വേദനയുണ്ട്. പിന്നെ കൈ, കാൽ, തുട, നടുവിനുമൊക്കെ മിതമായ വേദനയും; എന്റെ കഴുത്തിന് നേരിയ അസ്വസ്ഥത മാത്രവും. പിന്നെ എന്റെ മുഖത്ത് ചെറിയൊരു കുത്തൽ പോലെയുമുണ്ട്. ഇത്രയുമാണ് എന്റെ പ്രശ്നങ്ങൾ.”
മറ്റുള്ളവർ എന്നെയും അവർണയേയും മാറിമാറി നോക്കി നില്‍ക്കുന്നത് എന്നെ അസ്വസ്ഥതമാക്കുന്നുണ്ടായിരുന്നു.
“മുഖത്ത് കുത്തൽ പോലെ വരാൻ എന്താ കാരണം?” കാര്‍ത്തിക സംശയത്തോടെ എന്നോട് ചോദിച്ചു.
“അത് രക്തയോട്ടം കുറയുമ്പോ സംഭവിക്കും, മേഡം. ഫെയിസ് മസാജ് ചെയ്താൽ ആ കുത്തൽ മാറ്റാൻ കഴിയും.” ഞാൻ മറുപടി പറഞ്ഞിട്ട് പിന്നെയും അസ്വസ്ഥനായി നിന്നു.
“ഞാനും മേഡമോ?!” കാര്‍ത്തിക തല ചൊറിഞ്ഞു. ഉടനെ മറ്റുള്ളവർ ചിരിച്ചു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ