“എനിക്ക് അടുക്കളയില്‍ കുറച്ച് ജോലിയുണ്ട്, ഞാൻ പോകുന്നു.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയത് പോലെ അംബിക മേഡം പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“ഞാനും വന്ന് സഹായിക്കാം.” ആ അമ്മച്ചി എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കിയിട്ട് മരുമകൾക്ക് പിന്നാലെ പോയി.
“ഞങ്ങള് നില്‍ക്കുന്നതിൽ എന്തേലും പ്രശ്നമുണ്ടോ മാഷേ?” അമ്മച്ചി പോയതും കാര്‍ത്തിക എന്നോട് ചോദിച്ചു.
“ഇല്ല മേഡം, എനിക്ക് പ്രശ്നമില്ല. നിങ്ങളിവിടെ നില്‍ക്കുന്നത് തന്നെയാ നല്ലത്…, വേണ്ടിവന്നാൽ എന്നിൽ നിന്ന് അവർണ മേഡത്തെ രക്ഷിക്കാൻ നിങ്ങളുണ്ടെന്ന ധൈര്യം ആ അമ്മച്ചിക്ക് കിട്ടുമല്ലോ.” ആരെയും നോക്കാതെ പറഞ്ഞിട്ട് ഞാൻ എന്റെ ട്രോളി ബാഗ് നിലത്തൊരു സൈഡിൽ വച്ചിട്ട് ഞാൻ മുട്ടുകുത്തിയിരുന്നു. എന്നിട്ട് ബാഗ് തുറന്ന് അതിൽ നിന്നും എനിക്ക് വേണ്ടതൊക്കെ എടുത്ത് പുറത്തു വച്ചു.
“സോറി ചേട്ടാ,” അവർണ എന്നോട് ക്ഷമ പറഞ്ഞു, “അച്ഛമ്മ പഴയ കാലത്ത് ആളല്ലേ, ചില സ്ഥലങ്ങളില്‍ നടക്കുന്നതൊക്കെ അറിഞ്ഞിട്ട് അച്ഛമ്മ അങ്ങനെ പറഞ്ഞുപോയതാണ്, അച്ഛമ്മ പറഞ്ഞത് വച്ച് ഞങ്ങളോട് ദേഷ്യം തോന്നരുത്.”
“എനിക്ക് ദേഷ്യമൊന്നുമില്ല, ഞാൻ ഉള്ളത് പറഞ്ഞെന്നേയുള്ളു, ഇവിടെ ആരെങ്കിലും കൂട്ടിന് നില്‍ക്കുന്നത് നിങ്ങളുടെ അച്ഛമ്മയുടെ കുറച്ച് ടെൻഷനെങ്കിലും കുറയ്ക്കും.” അതും പറഞ്ഞ് ഞാൻ എഴുനേറ്റ് അവരെയൊക്കെ നോക്കി.
മൂന്ന് പേരുടെ മുഖത്തും വിഷമം ഉണ്ടായിരുന്നു.
“ഓക്കെ മേഡം, തെറാപ്പിക്ക് ഈ നൈറ്റി ശരിയാവില്ല, കേട്ടോ.”
“ഓഹ് ഓക്കെ, ഞാൻ മറന്നുപോയി.” അവർണ സ്വന്തം തലയ്ക്ക് കൊട്ടി. “പിന്നേ, ഞാൻ മുമ്പൊക്കെ മസാജിന് ധരിക്കാറുള്ള ലൂസ് ഷർട്ടോ ടീ ഷര്‍ട്ടോ, പിന്നെ താഴെ ഷോട്ട്സും ഓക്കേയല്ലേ?”

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ