അന്നേരം കാര്‍ത്തിക ഒരു ട്രേയിൽ വലിയൊരു ജാർ നിറയെ വീട്ടില്‍ തയ്യാറാക്കിയ പേരക്ക ജ്യൂസും നാല് കുപ്പി ഗ്ളാസുമായി വന്നു. സ്വർണ്ണ പെട്ടന്ന് നിരാശയോടെ എന്റെ മേല്‍ പതിപ്പിച്ചിരുന്ന നോട്ടം മാറ്റി.
“ഓഹ്, തുടങ്ങിയല്ലേ! അപ്പൊ ഇത് കഴിഞ്ഞിട്ട് നമുക്ക് ജ്യൂസ് കുടിക്കാം.” അതും പറഞ്ഞ് കാര്‍ത്തിക ആ ട്രേ റൂമിന്റെ മൂലയില്‍ കൊണ്ട് നിലത്ത് വച്ചു.
എന്നിട്ട് അവളും സ്വർണ്ണയ്ക്കടുത്തേക്ക് പോയി ഞാൻ ചെയ്യുന്നതൊക്കെ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്നു.
ഞാൻ പരിസരം മറന്ന് എന്റെ ജോലിയില്‍ മുഴുകി. അവർണയ്ക്ക് ഓരോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് വളരെ ശ്രദ്ധയോടെ ഞാൻ തെറാപ്പി തുടർന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിയാറായപ്പോഴാണ് അവർണയുടെ ബോഡി പതിയെ റിലാക്സാവാൻ തുടങ്ങിയത്.
ഞാൻ എന്റെ ജോലി ശ്രദ്ധാപൂര്‍വം തുടർന്നു. സ്വർണ്ണയും കാര്‍ത്തികയും നിരന്തരമായി എന്തൊക്കെയോ രഹസ്യമായി തമ്മില്‍ പറയുകയും, ഇടയ്ക്കിടെ വിടര്‍ന്ന കണ്ണുകളോടെ എന്റെ മുഖത്ത് നോക്കുകയുമൊക്കെ ചെയ്യണ്ടായിരുന്നു. പിന്നെ സ്വർണ്ണയുടെ കണ്ണുകൾ എന്റെ മുഖത്ത് മാത്രമല്ല, എന്റെ എല്ലാ ഭാഗങ്ങളിലും രഹസ്യമായി ഇഴഞ്ഞ് നടന്ന് ആസ്വദിക്കുന്നുമുണ്ടായിരുന്നു.
അതുകൂടാതെ ഇടക്കിടക്ക് സ്വർണ്ണ മൊബൈലില്‍ വീഡിയോ എടുക്കുന്നതും ഞാൻ കണ്ടു. എനിക്കത് ഇഷ്ടമായിലെങ്കിലും ഞാനൊന്നും പറഞ്ഞില്ല.
പിന്നേ ആ അമ്മച്ചി ഇടവിട്ട് നാലഞ്ച് പ്രാവശ്യം വന്നിട്ട് കുറച്ചുനേരം നിന്ന് നോക്കിയ ശേഷം പോകുമായിരുന്നു. അംബിക മേഡവും ഒരിക്കൽ വന്നു നോക്കീട്ട് പോയി. പിന്നെ സുബാഷ് സറും അപ്പച്ചനും വന്ന് കുറേനേരം നോക്കി നിന്നിട്ട് തിരികെ പോയി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ