ഒടുവില്‍ അവർണ ആശ്വാസത്തോടെ നല്ല ഫ്രീയായി ശ്വാസം വലിച്ച് വിട്ടിട്ട് ഒരു പുഞ്ചിരിയോടെ റിലാക്സായി കിടന്നു.
“ഞാൻ ഈ സോഷ്യൽ മീഡിയയിലൊക്കെ മസാജ് തെറാപ്പി കണ്ടിട്ടുണ്ട്, പക്ഷേ ജിനു മാഷ് ചെയ്യുന്നത് പോലെ കണ്ടിട്ടില്ല, മാഷ് ചെയ്യുന്നത് കാണുമ്പോ തന്നെ എന്റെ ബോഡി റിലാക്സാവുന്നത് പോലെ ഫീലാകുന്നു.” കാര്‍ത്തിക ആശ്ചര്യപ്പെട്ടു.
“എന്തൊരു പ്രൊഫഷണലിസം, എന്തൊരു കൈ വഴക്കം, എന്ത് കോൺസെൻട്രേഷനാ… ഈ മസാജ് കാണുന്നവർക്ക് പോലും ഒരു പോസിറ്റിവ് ഫീലാണ് ഉണ്ടാവുന്നത്. ഇവിടെ വന്ന് നോക്കിയ അച്ഛമ്മ പോലും ഹാപ്പിയായിട്ടാണ് തിരിച്ചുപോയത്.” സ്വര്‍ണ്ണ അല്‍ഭുതം കൂറി.
ഒടുവില്‍ ബോഡിയെല്ലാം തെറാപ്പി കഴിഞ്ഞ് അവളുടെ മുഖത്ത് ഞാൻ തുടങ്ങി. മുഖത്ത് ഒരു സ്പെഷ്യൽ ഓയിൽ ഉപയോഗിച്ചാണ് തെറാപ്പി ചെയ്തത്. അവസാനം, മൊത്തം രണ്ടര മണിക്കൂറോളം നീണ്ടുനിന്ന തെറാപ്പി അവസാനിപ്പിച്ചു കൊണ്ട് ഞാൻ പുറകോട്ട് മാറി നിന്നു.
“മേഡം എണീറ്റ് ഒന്ന് നടന്ന് നോക്കാമോ..” ഞാൻ അവർണയോട് ആവശ്യപ്പെട്ടു.
അപ്പോ അവർണ മെല്ലെ എഴുനേറ്റ് ടെബിളിൽ ഇരുന്ന്. എന്നിട്ട് അവൾ എന്റെ നേര്‍ക്ക് കൈ നീട്ടിയതും ഞാൻ പിടിച്ച് സഹായിച്ച് എണീപ്പിച്ചു. അവൾ എഴുനേറ്റ് നിന്നതും ഞാൻ മെല്ലെ കൈ വിട്ടിട്ട് മാറി നിന്നു.
അവർണ മെല്ലെ ഒരു സ്റ്റെപ്പ് വച്ചു. എന്നിട്ട് വലിയ പുഞ്ചിരിയോടെ അവള്‍ ആ റൂമാകെ കറങ്ങി നടന്നു. നടത്തത്തിൽ ഇപ്പൊ ആ മുടന്ത് ഇല്ലായിരുന്നു. അവള്‍ ഈസിയായി നടന്നു.
“ഈശ്വരാ, നമ്മളൊക്കെ അവള്‍ക്ക് കാലൊക്കെ എത്രമാത്രം തടവി കൊടുത്തിട്ടുള്ളത, അപ്പോഴൊന്നും ഇത്ര ഈസിയായി അവള്‍ നടന്നിട്ടില്ല.. പക്ഷേ ഇപ്പൊ കണ്ടില്ലേ, ഒരു ബുദ്ധിമുട്ടില്ലാതെയാ നടക്കുന്നത്.” എന്റെ പുറകില്‍ നിന്ന് അംബിക മേഡം ആശ്ചര്യപ്പെട്ട് പറയുന്നത് ഞാൻ കേട്ടു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ