“ഞാൻ പറഞ്ഞില്ലേ, ഈ കൊച്ചൻ അത്ര നിസ്സാരക്കാരനല്ല.” അപ്പച്ചന് ചിരിക്കുന്നത് കേട്ടു.
“ഊം…” അമ്മച്ചി മൂളുന്നത് കേട്ടു, പക്ഷേ വിരുദ്ധമായിട്ടല്ല, എന്നോട് മതിപ്പ് തോന്നിയത് പോലെയാണ് മൂളിയത്.
ഒടുവില്‍ അവർണ നടന്ന് എന്റെ മുന്നില്‍ വന്ന് നിന്നു.
“എന്റെ ചേട്ടാ.., എനിക്ക് അറിയാമായിരുന്നു, ചേട്ടൻ തെറാപ്പി ചെയ്താല്‍ എന്റെ വേദനയൊക്കെ മാറുമെന്ന്. താങ്ക്സ് ചേട്ടാ, എന്ത് ആശ്വാസമാ ഇപ്പൊ.” അവർണയുടെ മുഖം വിടര്‍ന്നു തിളങ്ങി പുഞ്ചിരിയൂം സന്തോഷവും നിറഞ്ഞു നിന്നു.
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഒരു വലിയ പുഞ്ചിരിയോടെ ഞാൻ ചെന്ന് എന്റെ ബാഗില്‍ നിന്ന് ഒരു ചെറിയ ടവലെടുത്ത് കൈയിൽ പറ്റിയിരുന്ന എണ്ണയൊക്കെ തുടച്ചുകളഞ്ഞു.
“സമ്മതിച്ചിരിക്കുന്നു മാഷേ..!! ഈ കൈപ്പുണ്യം വേറെ ആര്‍ക്കും കിട്ടില്ല കേട്ടോ..!” കാര്‍ത്തിക ആശ്ചര്യത്തോടെ പറഞ്ഞിട്ട് എന്റെ മുന്നിലേക്ക് വന്ന് ജ്യൂസ് നിറച്ച ഗ്ളാസ് എന്റെ നേര്‍ക്ക് നീട്ടി.
അവളുടെ പുകഴ്ത്തലിൽ എനിക്ക് സന്തോഷിച്ചിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ സന്തോഷമൊക്കെ ഒരു ചിരിയില്‍ ഒതുക്കി ആ ജ്യൂസ് ഗ്ളാസ് വാങ്ങിച്ച് അല്‍പ്പമൊന്ന് കുടിച്ചു.
“എന്റെ മരുമകൾ പറഞ്ഞത് ശെരിയാ ജിനു, നിന്റെ കൈപുണ്യം ആര്‍ക്കും കിട്ടില്ല.” സുബാഷ് സർ എന്റെ അടുത്ത് വന്ന് പറഞ്ഞപ്പോ നാവ് വായ്ക്കകത്ത് ഒട്ടിപ്പിടിച്ചത് പോലെ ഒന്നും പറയാനാവാതെ ഞാൻ നിന്നു.
“എന്നോട് ക്ഷമിക്കടാ കൊച്ചനെ…,” അന്നേരം അമ്മച്ചി നടന്നുവന്ന് മുന്നില്‍ നിന്നിട്ട് ക്ഷമ ചോദിച്ചപ്പോ ഞാൻ അന്തംവിട്ട് പോയി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ