പുണ്യാളന്‍മിരെ ഇതെന്ത് മറിമായം!!
ശെരിക്കും ഞാൻ മാത്രമല്ല, മറ്റുള്ളവർ പോലും അന്തംവിട്ട് വായ് പൊളിച്ച് പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. അപ്പച്ചന്‍ പോലും അന്തംവിട്ട് സുബാഷ് സർനെ നോക്കി ആശ്ചര്യപ്പെട്ട് തലകുലുക്കി.
“നീ ചെയ്തതൊക്കെ ഞാൻ കണ്ടു കുഞ്ഞേ. നിന്റെ നോട്ടം മാന്യമായിരുന്നു, നിന്റെ സ്പര്‍ശം ശുദ്ധമായിരുന്നു, നിന്റെ ഏകാഗ്രത നീ ചെയ്യുന്ന കര്‍മ്മത്തിൽ മാത്രമായിരുന്നു, ഇങ്ങനെയുള്ളവർക്ക് സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി ആരെയും ദ്രോഹിക്കാൻ കഴിയില്ല. നേരത്തെ ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വെക്കാതെ മറന്നുകള കുഞ്ഞേ.” അമ്മച്ചി അങ്ങനെയൊക്കെ വികാരാധീതയായി പറഞ്ഞപ്പോ ഞാൻ സ്തംഭിച്ച് നിന്നുപോയി.
“സാരമില്ല അമ്മാമ്മേ. നേരത്തെ എനിക്ക് വിഷമം തോന്നിയെങ്കിലും ഇപ്പൊ ആ വിഷമം മാറി.” ഒടുവില്‍ സ്വബോധം വീണ്ടെടുത്ത് ഞാൻ സന്തോഷത്തോടെ പറഞ്ഞിട്ട് സമയം നോക്കി.
എട്ടു മണി കഴിഞ്ഞിരുന്നു.
ഞാൻ വേഗം എന്റെ ഗ്ളാസിലുള്ള ജ്യൂസ് കുടിച്ച് തീര്‍ത്തു. എന്റെ കയ്യീന്ന് ഗ്ലാസ്സ് വാങ്ങിക്കാൻ കാര്‍ത്തിക കൈ നീട്ടാന്‍ തുടങ്ങും മുമ്പ് സ്വർണ്ണ പെട്ടന്ന് എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യീന്ന് ആ ഗ്ളാസ് വാങ്ങി. അവളുടെ കണ്ണുകൾ എന്തൊക്കെയോ രഹസ്യങ്ങള്‍ എന്നോട് പറഞ്ഞു.
“ഞാൻ പോട്ടെ, എനിക്ക് കുറച്ച് ജോലി തിരക്കുണ്ട്.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“കഴിച്ചിട്ട് പോകാം ജിനു.” സുബാഷ് സർ പറഞ്ഞു.
“അതേ കഴിച്ചിട്ട് പോയാൽ മതി.” അംബിക മേഡവും എന്റെ അടുത്തുവന്ന് പറഞ്ഞു.
“ചോദിച്ചതിന് നന്ദി സർ, നന്ദി മേഡം, പക്ഷേ ക്ഷമിക്കണം, എനിക്ക് ഫുഡ് വേണ്ട. എന്റെ തിരക്കൊഴിയാതെ രാത്രി ഞാൻ കഴിക്കാറില്ല. അങ്ങനെ ഞാൻ ശീലിച്ചു പോയി.” ഞാൻ ക്ഷമ പറഞ്ഞു, “ഞാൻ പോട്ടെ…”

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ