എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ എന്റെ ബാഗില്‍ നിന്ന് പുറത്തെടുത്തതൊക്കെ തിരിച്ച് അകത്താക്കി, എന്നിട്ട് ഒരു 200 മില്ലി തൈലം നിറച്ച കുപ്പി എടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റ് നോക്കി.
എല്ലാ മുഖത്തും പലപല വികാരങ്ങൾ ആയിരുന്നു. ഞാൻ നടന്ന് അമ്മച്ചിക്ക് മുന്നില്‍ ചെന്നു നിന്നു.
“ഈ തൈലം അമ്മാമ്മ ഉപയോഗിച്ചോളു, പുതിയ പരീക്ഷണങ്ങൾ നടത്തി ഇറക്കിയ ഇനമാണ്, മറ്റേ തൈലത്തേക്കാളും നാലിരട്ടി ഗുണം ചെയ്യും.” ഞാൻ ആ തൈലം അമ്മച്ചിയുടെ കൈയിൽ വച്ചു കൊടുത്തിട്ട് പോകാനായി തിരിഞ്ഞു.
“ജിനു, എനിക്ക് നിന്റെ നമ്പർ വേണം. ഓഫീസ് നമ്പറല്ല, അത് മോൾടെ കൈയിലുണ്ട്, നിന്റെ പേഴ്സണല്‍ നമ്പർ.” സുബാഷ് സർ എന്നോട് പറഞ്ഞു.
സാധാരണയായി ആര്‍ക്കും ഞാൻ എന്റെ പേഴ്സണല്‍ നമ്പർ കൊടുക്കാറില്ല, പക്ഷേ വര്‍ഷങ്ങളായി നാടിനെ സേവിച്ച ഈ ഉയർന്ന റാങ്കിലുണ്ടായിരുന്ന എക്സ് പട്ടാളക്കാരന് കൊടുക്കാതിരുന്നാൽ അയാളെ അപമാനിച്ചതിന് തുല്യമായി പോകും. അതുകൊണ്ട് ഒട്ടും മടിക്കാതെ എന്റെ നമ്പര്‍ ഞാൻ കൊടുത്തു. എന്നിട്ട് അവിടെ നിന്നിറങ്ങി.
ചെയ്തു തീര്‍ക്കാനുള്ള കുറെ ജോലികള്‍ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോ പത്തര കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞ് വന്നിട്ട് ഒരു ഹെർബൽ ടീ മാത്രം കുടിച്ചിട്ട് ലൈറ്റെല്ലാം ഓഫാക്കി കിടന്നു. നാളെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറുമായി കറങ്ങാൻ പോകേണ്ടതാണ്. പിന്നെ നിത്യ ടീച്ചർക്ക് ഒരു മസാജും. പക്ഷേ ഇന്ന് ദേഷ്യപ്പെട്ട് കോൾ കട്ടാക്കിയ മിസ്സ് നാളെ എങ്ങനെ എന്നോട് പ്രതികരിക്കുമെന്ന് അറിയാതെ ഞാൻ അസ്വസ്ഥനായി കിടന്നു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ