“എന്റ മോനെ, ബേറെ ആരും ഞമ്മക്ക് വാണ്ട, ഇജ്ജന്നെ വന്നാ മതി. ഓൾക്ക് അബിട ആ അസൂകം സെരിയാക്കി കൊടുക്കണതിന് ഇജ്ജ് ഇങ്ങനെ ബേജാറാവണ്ട. ഓള് അന്നേ തെറ്റൊന്നും പറയൂല, സമയം കളയാണ്ട് ബേകം ബാ മോനെ.”
“ശെരി,, ഞാൻ വരാം ആന്റി.” അവരുടെ വെപ്രാളം കണ്ടിട്ട് ഞാൻ സമ്മതിച്ചു.
ഉടനെ ആശ്വാസത്തിൽ അവർ എന്റെ കൈ വിട്ടിട്ട് അതിലെ പോയ ഓട്ടോയ്ക്ക് കൈ കാണിച്ച് നിര്‍ത്തി.
“ഹാ ഇതാര്, ജിനുവോ!” എന്നെ കണ്ട് ഓട്ടോ ഡ്രൈവർ, രാജേന്ദ്രന്‍ ചേട്ടൻ, വലുതായി പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു. “ഷൈനബ ഇത്ത എന്തിനാ ഇങ്ങനെ വെപ്രാളത്തിൽ നിക്കുന്നെ?” ആന്റിയുടെ വെപ്രാളത്തിലുള്ള നില്‍പ്പ് കണ്ടിട്ട് അയാള്‍ ആന്റിയോട് ചോദിച്ചു.
“റസീന മോൾക്ക് വയ്യാ.” ആന്റി അയാളോട് പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു വലിച്ചു, “ബാ കേറ് മോനെ.”
അദ്യം ആന്റി തന്നെ ഓട്ടോയിൽ കേറിയിരുന്നു. പിന്നാലെ ഞാനും കേറി.
ഓട്ടോക്കാരൻ കൂടുതൽ ഒന്നും പറയാതെ ആന്റിയുടെ വീട്ടിലേക്ക് വിട്ടു.
ഇവിടെ നിന്ന് ആറേഴ് മിനിറ്റ് കൊണ്ട് ഓട്ടോ അവിടെ എത്തും.
“റസീന ഇത്തക്ക് ഈ പ്രശ്നം എപ്പോഴാ തുടങ്ങിയത്?” ആന്റിയോട് ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“രണ്ടീസമായി മോനെ.”
“എന്നാ പിന്നെ ആശുപത്രിയിൽ എന്താ കാണിക്കാത്തത്?”
“പ്രസവം കയിഞ്ഞ പിന്നെ ഓൾക്ക് ആസ്പത്രി അലർജി പോലയാ, അബിടത്ത ആ മണമൊന്നും പിടിക്കണില്ല. അതോണ്ട് കുഞ്ഞിന്റെ ചെക്കപ്പിനും അസുകം ബന്നാലും മാത്രമേ ഓൾ ആസ്പത്രീല് കുഞ്ഞിനെ കൊണ്ട് കാണിക്കത്തൊള്ളു, പഷേ ഓള്ക്ക് ബരുന്ന അസൂകത്തിനൊന്നും ആസ്പത്രീല് കാണിക്കാൻ ബരത്തില്ല.”

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ