അതൊക്കെ കേട്ട് ഞാൻ ആശ്ചര്യപ്പെട്ട് നില്‍ക്കുകയായിരുന്നു. ച്ചേ… ഗോള്‍ഡ മിസ്സിനേ കഴിഞ്ഞ രാത്രി അങ്ങനെ ഒന്നും ചെയ്യരുതായിരുന്നു. എനിക്ക് വിഷമമായിപ്പോയി.
“അവനോട് ദേഷ്യപ്പെടാൻ കഴിയില്ലെന്ന് ചേച്ചി പറഞ്ഞു, പക്ഷേ കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അവനോട് ഫോണിലും നേരിട്ടും ഒരുപാട് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടല്ലോ, എന്തിനായിരുന്നു അത്?” നിത്യ ടീച്ചർ ചോദിച്ചു.
“അത് തല്‍കാലം നീ അറിയണ്ട.” മിസ്സ് സീരിയസ്സായി പറഞ്ഞു.
അപ്പോ നിത്യ ടീച്ചർ എന്തോ പറഞ്ഞു തുടങ്ങിയതാണ്.
പക്ഷേ അന്നേരം ഞാൻ അവര്‍ക്ക് കേള്‍ക്കുന്ന തരത്തിൽ നിലത്ത് കാലുരച്ച് ശബ്ദമുണ്ടാക്കി നടക്കാൻ തുടങ്ങിയതും അവരുടെ ആ ചർച്ച അവസാനിച്ചു.
മനസ്സിനെ ധൈര്യപ്പെടുത്തിക്കൊണ്ട് ഞാൻ കിച്ചണിൽ കേറിച്ചെന്നു. അവിടെ മിസ്സും ടീച്ചറും രാവിലത്തെ കാപ്പി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.
ഗോള്‍ഡ മിസ്സ് കുളി കഴിഞ്ഞാണ് നില്‍ക്കുന്നത്. ഒരു ബ്രൗണ്‍ നൈറ്റി ഇട്ടിരുന്നു. നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ നൈറ്റിയുടെ പുറകുവശത്ത് വീണ് പടർന്നുപിടിച്ചിരുന്നു.
എന്നെ കണ്ടപ്പോ ആദ്യം മിസ്സിന്റെ മുഖത്ത് ഭയങ്കരമായ ഒരു നാണവും ചമ്മലുമാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ വളരെ പെട്ടന്ന് തന്നെ ആ നാണവും ചമ്മലും മാറി, പകരം നല്ല ദേഷ്യവും സങ്കടവും വന്നത് ഞാൻ കണ്ടു. പക്ഷേ മിസ്സിന്റെ മുഖത്ത് കൂടുതൽ നേരം നോക്കാൻ എനിക്ക് കഴിഞ്ഞില്ല. മിസ്സും ദേഷ്യത്തില്‍ മുഖം വെട്ടിച്ച് അങ്ങോട്ട് തിരിഞ്ഞ് വെജിറ്റബിള്‍ കുറുമ വയ്ക്കാനുള്ള പച്ചക്കറികൾ കഴുകിയെടുത്തു. അന്നേരം നിത്യ ടീച്ചർ ചപ്പാത്തിക്ക് മാവ് എടുത്ത് കവർ പൊട്ടിച്ച് പാത്രത്തിൽ വേണ്ടത്ര തട്ടി.
