ആരാധികമാരോ? വട്ടായോടീ? കേശവൻ ആ പഴയ യുവാവായിക്കഴിഞ്ഞിരുന്നു.
ഈ വട്ട് ഞാൻ മരിക്കണവരെ കാണും. അല്ല അതു കഴിഞ്ഞും. കേട്ടോ കള്ള സഖാവേ! സാറ കേശവന്റെ വിരലുകളിൽ ഞെരിച്ചു.
മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പിരിഞ്ഞു. സാറ പള്ളിയിലേക്കും കേശവൻ ഓഫീസിൽ കാത്തിരിക്കുന്ന കക്ഷികളുടെ അടുത്തേക്കും. വക്കീലിന് അവധിയൊന്നുമില്ലായിരുന്നു.
രണ്ടുപേരും അന്ന് മധുരിക്കുന്ന അനുഭൂതികളിലായിരുന്നു. സാധാരണ ഒറ്റപ്രാവശ്യം കക്ഷികൾ പറയുന്നതു കേട്ടാൽ നെല്ലും പതിരും തിരിച്ചറിയുന്ന, അവരേയും ഗുമസ്തൻ ഗോവിന്ദക്കുറുപ്പിനേയും മുനയിൽ നിർത്തുന്ന കേശവൻ വക്കീലന്ന് വളരെ സൗമ്യമായി ചിരിച്ചുകൊണ്ടു പെരുമാറി. ആരോടും ചാടിക്കേറുകയോ കുറുപ്പിനെ കടിച്ചുകുടയുകയോ ഒന്നും തന്നെയുണ്ടായില്ല. ഇടവേളകളിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്ന, മുഖത്ത് നേരിയ മന്ദഹാസം മിന്നിമാഞ്ഞിരുന്ന, വക്കീലിനെക്കണ്ട് കുറുപ്പത്ഭുതം കൂറി. മാത്രമല്ല പോവാൻ നേരം പതിവില്ലാതെ കുറുപ്പിന്റെ പോക്കറ്റിൽ രണ്ടായിരത്തിന്റെ ഒരു നോട്ടും വീണു!
ഗുരുവായൂരപ്പാ, ഇങ്ങേർക്കിതെന്നും തോന്നണേ. കുറുപ്പ് മനമുരുകി പ്രാർത്ഥിച്ചു!
സാറയുടെ കാര്യം അതിലും കഷ്ട്ടമായിരുന്നു. അച്ചൻ പറഞ്ഞതോ, അതുകഴിഞ്ഞ് വീട്ടിലെത്തി ടീവിയിൽ കണ്ടതോ, ന്യൂസ് പേപ്പർ വായിച്ചതോ ഒന്നുമങ്ങ് തലയിൽ കേറിയില്ല. ഏതോ ലോകത്തായിരുന്നു. എത്രയോ വട്ടം വിരലുകൾ മൊബൈലിൽ അമരാൻ തരിച്ചു. കളഞ്ഞുപോയെന്നു കരുതിയ നിധി , പിന്നെയും പിന്നെയും എടുത്തു താലോലിക്കാൻ മനസ്സു കൊതിച്ചു.
വൈകുന്നേരം മൊബൈലു റിങ്ങ് ചെയ്തപ്പോൾ വിറയ്ക്കുന്ന കൈകൊണ്ടവളെടുത്തു. അഞ്ചുമിനിറ്റ്. ഞാൻ വെളിയിൽ കാണും. പച്ച മാരുതി.
സാറ വസ്ത്രം മാറാനൊന്നും മിനക്കെട്ടില്ല. മുഖം കഴുകി, മുടിയിലൂടെ ബ്രഷോടിച്ചിട്ട് പിന്നിലൊരു ഹെയർബാൻഡു വെച്ചു കെട്ടി.
വീടും പൂട്ടി വെളിയിലിറങ്ങിയപ്പോൾ കാറു വളവു തിരിഞ്ഞു വരുന്നു. അവൾ വാതിലു തുറന്ന് സീറ്റിലമർന്നു. തിരിഞ്ഞു കേശവനെ നോക്കി.
ഒരു ചാരനിറത്തിലുള്ള കൈകൾമടക്കിവെച്ച ഷർട്ടും കറുത്ത ബാഗി പാന്റും.
നല്ല സ്റ്റൈലിലാണല്ലോ സഖാവ്. അവൾ മനോഹരമായി ചിരിച്ചു.
ഒരു സുന്ദരീടെ കൂടെ കൊറേ നാളായിട്ട് വെളിയിലേക്കു പോയിട്ടില്ല. അതുകൊണ്ട് അല്പം ഡീസന്റാവാം എന്നു കരുതി. വണ്ടി മുന്നോട്ടെടുത്ത് കേശവൻ പറഞ്ഞു.
ഓഹോ! അപ്പം സുന്ദരിമാരുടെ കൂടെ കൊറേ നാളു മുൻപ് ധാരാളം ചുറ്റിയിട്ടുണ്ട് അല്ലേ! സാറ കേശവന്റെ ചെവിക്കു പിടിച്ചു തിരുമ്മി.
നിന്നോട് വാദിച്ചു ജയിക്കാൻ വക്കീലിന്റെ ബിരുദമൊന്നും പോരെടീ. കേശവൻ ചിരിച്ചു.
തീര്‍ച്ചയായും ഇതിന്‍റെ എഴുത്തുകാരന്‍ നല്ല വായനയുള്ള, ലോക പരിചയമുള്ള,എഴുത്തില്‍ അഗീകരിക്കപ്പെട്ടയാളുമാണ്…
എന്തൊരു ഫീല്‍!
ഏതൊക്കെ രൂപകങ്ങളാണ് താങ്കള്‍ കഥയിലേക്ക് കൊണ്ടുവന്നത്.
നമിച്ചു…
പ്രിയ സ്മിത,
നല്ല വാക്കുകൾക്ക് വളരെ നന്ദി. സുഖമാണല്ലോ.
Regards,
ഗാബോ
Ooohhh my god
Kannu nirachallo ningal
Poluchu
നന്ദി, ബ്രോ. വലിയൊരു പ്രോത്സാഹനം ആണിത്.
നല്ല കിടുക്കൻ കഥ,മികച്ചഅവതരണം,ഗാബോ,നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം….?
നന്ദി, പ്രിയപ്പെട്ട വേട്ടക്കാരാ.
Poli story bro…oru filim edukam.athrayku kidu….feel good romance….thanx
നന്ദി, കൂട്ടുകാരാ.
Good story for the real love
Thanks bro.
Nalla avatharanam Nalla bhasha shayilli athillum upariyayi Nalla oru pranayam thanks for gobo
വളരെ നന്ദി, ആതിര
മച്ചു കാലത്തിനൊത്ത് കോലം മാറുമ്പോഴും മാറാത്തതായി ഒന്നുണ്ട് പ്രണയം പ്രത്യേകിച്ച് പഴയകാല സഖാക്കളുടെ പ്രണയമെന്നുള്ളത് സഹനശക്തി കൂടുതൽ വേണ്ടിയ ഒന്നാണ് ഇതിൽ വളരെ നല്ല രീതിയിൽ വരച്ച്ക്കാട്ടിയ മികച്ച അനുഭൂതിതന്നെയാണ് മായില്ല മറക്കില്ലൊരിക്കലും
നന്ദി MJ. പ്രണയം ചിലപ്പോഴെങ്കിലും കാലത്തെ അതിജീവിച്ചേക്കാം.
അണ്ണാ ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ. പ്രണയത്തിന് കണ്ണില്ല മുക്കില്ല ജാതി ഇല്ല മതം ഇല്ല വെളുപ്പ് ഇല്ലാ കറുപ്പ് ഇല്ല പ്രായം എന്നോ ചെറുപ്പം എന്നോ ഇല്ലാ. കടൽ പരന്ന സാഗരം പോലെ പ്രവഞ്ചം ആകുന്ന നീലാകാശം കണകെ പ്രണയം പൂത്തു തളിർത്തു കിടക്കുന്നു. പ്രണയത്തിന് മരണമില്ല ജനമാന്ത്രകൾ പോലെ നീണ്ടു നിരവരുന്ന് കിടക്കുന്നു. മറകാൻ ആവത്ത ഒരു പ്രണയ സാക്ഷാത്കാരം കലകാര ഒരായിരം നന്ദി.???
വളരെ നന്ദി ജോസഫ്. പ്രണയം പല തലങ്ങളിലാണല്ലോ.
പ്രതീക്ഷിക്കാതെ എത്തിയ നല്ലൊരു ചാറ്റൽമഴ… ആ മഴ നനഞ്ഞപ്പോൾ കിട്ടിയ അനുഭൂതി മനോഹരവും… അതിമനോഹരമായി. ഇനിയും നല്ല നല്ല കഥകളുമായി…. മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന രീതിയിലുള്ള സുന്ദരമായ കഥകളുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ… ഒരായിരം നന്ദി അങ്ങേയ്ക്ക് നേരുന്നു
പ്രണയം അതിന്റെ തീവ്രതയിലൊന്നും ഏഴുതാനറിയില്ല.എന്നാലും താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷം. നന്ദി.
എൻറെ മാഷേ നിങ്ങൾ എവിടെയായിരുന്നു മനോഹരമായ കഥ…. മനോഹരമായ ഭാഷ ശരിക്കും ഫീൽ ചെയ്തു….
ഭാഷ ഇഷ്ടമായതിൽ സന്തോഷം. നന്ദി.
മനോഹരം ”… കൂടുതൽ പറഞ്ഞാൽ അധികപറ്റാവും’ ” നല്ല ചിന്ത നല്ല ഭാഷ:
നന്ദി അനിൽ.
ഒരു നല്ല ലൗ സ്റ്റോറി. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിച്ചതിൽ സന്തോഷം.
നന്ദി, ഹരിദാസ്.
Awesome
Thanks.
കഥ ഇഷ്ടപ്പെട്ടില്ല.കഥാപാത്രങ്ങളെ ഒന്നും.എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല.
സ്വാഭാവികമാണ്. അഭിരുചികൾ വ്യത്യസ്തമാവുമ്പോൾ ഇഷ്ടാനിഷ്ടങ്ങളും മാറും. പ്രതികരണത്തിന് നന്ദി, ജോക്കി.
Nice
Thanks
കിടിലൻ
നന്ദി ക്ലിന്റ്