?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

ചേച്ചിയുടെ ആ ഒരു വാക്ക് മതിയായിരുന്നു എനിക്ക് ധൈര്യം തരാൻ. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. ഇനി ഞാൻ അവളെ കണ്ടാൽ ഞെട്ടില്ല എന്നുറപ്പിച്ചു. ചേച്ചി പറഞ്ഞപ്പോലെ നല്ല രീതിയിൽ കൂട്ടായി പതിയെ പതിയെ എന്റെ ഇഷ്ട്ടം ഞാനവളെ അറിയിക്കും. ഞാൻ മനസ്സിലുറപ്പിച്ചു. അവളെ പറ്റി അങ്ങനെ ആലോചിക്കുവായിരുന്നു ഞാൻ. പെട്ടന്ന് ചേച്ചി എന്റെ കൈയിൽ പിച്ചി. ഞാനവളെ നോക്കി. അവളെന്നെ കണ്ണുകൾ കൊണ്ട് നേരെ നോക്കാൻ ആംഗ്യം കാണിച്ചു. ഞാൻ നേരെ നോക്കി. കൈയിൽ ഒരു പൊതിയുമായി വരുന്നു എന്റെ അരയന്നം. ഇപ്രാവശ്യം ഞാൻ ഞെട്ടിയില്ല. ഞാൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. ഇത്തവണ അവള് ചിരിക്കും മുന്നേ ഞാനങ്ങ് ചിരിച്ചു. എന്റെ ചിരി കണ്ടില്ലാന്ന് തോന്നുന്നു, അവള് ചിരിച്ചില്ല. ഞാൻ ചമ്മി.

“ദാ ചേച്ചി നല്ല ചൂടുള്ള ഉഴുന്ന് വട. ചൂട് പോവും മുന്നേ കഴിച്ചോ.”

“ചേച്ചിക്ക് മാത്രേ ഉള്ളോ?? എനിക്കില്ലേ??”

ഇപ്രാവശ്യം എനിക്ക് സംസാരിക്കാൻ നല്ല ധൈര്യം കിട്ടി. അതുകൊണ്ട് തന്നെ ഞാനങ്ങ് ചോദിച്ചു.

“ഓഹ് കണ്ണനും ഉണ്ട് കഴിച്ചോ.”

എന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് അവൾ മറുപടി തന്നു. ഉഫ്‌ ആളെ കൊല്ലുന്നൊരു ചിരിയായിട്ട് ഇറങ്ങിക്കോളും.

“എന്നാ പിന്നെ ഞാനിറങ്ങട്ടെ?? സമയം കിട്ടുവാണേ നാളെ രാവിലെ വരാം.

“മോള് ഒന്ന് കഴിക്ക്.”

“എനിക്ക് വേണ്ട ചേച്ചി ഞാനിതൊന്നും അധികം കഴിക്കാറില്ല. കഴിപ്പിക്കാറെ ഉളളൂ. പിന്നെ നിങ്ങടെ രണ്ട് പേരുടേം നമ്പർ തരണേ.”

അവളതും പറഞ്ഞ് ഫോൺ എടുത്തു. ചേച്ചി അവളുടെ നമ്പർ പറഞ്ഞ് കൊടുത്തു.

“ഇനി കണ്ണന്റെ കൂടി താ.”

അവള് എന്റെ നേരെ തിരിഞ്ഞു. ഒരു പെണ്ണ് ആദ്യയിട്ടാ എന്റെ നമ്പർ ചോദിക്കണേ. ആ സമയത്ത് എനിക്ക് വേറേതോ ഫീൽ ആയിരുന്നു. ഒന്ന് അറച്ചെങ്കിലും ഞാനും എന്റെ നമ്പർ പറഞ്ഞ് കൊടുത്തു. അവള് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അപ്പളാണ് എനിക്ക് മറ്റേ കാര്യം ഓർമ വന്നത്. നേരത്തെ ഇവള് എന്തിനാ എന്നെ പിന്നീന്ന് വിളിച്ചത്?? ഞാനത് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ഞാനും റൂമിന് വെളിയിലിറങ്ങി. ഭാഗ്യത്തിന് അവള് സ്റ്റെപ് ഇറങ്ങുവായിരുന്നു.

“മായാ……”

ഞാനവളെ വിളിച്ചു. അവള് എന്നെ നോക്കി. സ്റ്റെപ് തിരിച്ച് കേറി എന്റെ അടുത്ത് വന്നു. നേരത്തെ കിട്ടിയ അതേ സുഗന്ധം എന്റെ മുക്കിലേക്ക് അടിച്ച് കേറി. ഇവളെ കാണുമ്പോ കടിച്ച് തിന്നാൻ തോന്നുവാണല്ലോ ഈശ്വരാ.

“Mm എന്താ??”

അവൾടെ മാസ്റ്റർപീസ്സ് ചിരിയോടെ എന്നോട് ചോദിച്ചു.

“അഹ്, ഒരു സംശയം ചോദിക്കാനാ വിളിച്ചേ?? നേരത്തെ ക്യാന്റീനിൽ വച്ച് എന്നെ പിന്നിന്ന് വിളിച്ചില്ലേ??”

19 Comments

Add a Comment
  1. Ajr bro
    Pwoli kadhayayirunnu bro super
    Baakki eppizha varane??
    Waiting………

  2. Piche bro….,?❤️❤️❤️

    1. Sorry ?…poliche bro

  3. രുദ്ര ശിവ

    പൊളി ബ്രോ

  4. നല്ലവനായ ഉണ്ണി

    Bro adipoli ayitund. Plz continue

  5. Dear ajr

    കലക്കി മച്ചാനെ …കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല …കിടു

    പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് ….

    അടുത്ത പാര്ടിനായി വെയ്റ്റിംഗ്

    വിത്❤️?
    കണ്ണൻ

  6. ???…

    വെൽ ടണ് മിസ്റ്റർ പെരേര ?

  7. Supper bro ? next eppla

  8. ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

    1. ❣️❣️??

  9. തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

  10. യാത്രികൻ

    ❤️❤️❤️❤️❤️?

  11. മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌..
    വായിച്ചിട്ട് പറയാം❣️

  12. അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

  13. Waiting for your time

  14. മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

    1. Maya ആള് ഇച്ചിരി സ്പെഷ്യലാ….
      ??????

Leave a Reply

Your email address will not be published. Required fields are marked *