?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

അവൾടെ സന്തോഷത്തിന്റെ രഹസ്യം എനിക്കറിയാം എങ്കിലും ഞാനത് അറിയില്ലെന്ന് നടിച്ചു.

“അതില്ലേ വാവേ നീ അങ്ങോട്ട് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോ അച്ഛനും അമ്മയും ഇങ്ങോട്ട് വന്ന് എന്നോട് ഒരുപാട് സംസാരിച്ചു. കുറെ കാര്യം പറഞ്ഞ് അമ്മയും അച്ഛനും ഇരുന്ന് കരയേം ചെയ്തു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു, ഉമ്മ തന്നു. ഏറ്റവും വല്യ കാര്യം എന്താന്ന് ചോദിച്ചാ അവര് പറയുവാ ഇനി മോള് പറയാതെ മോളെ വിവാഹത്തിന് ആരും നിര്ബന്ധിക്കില്ലെന്ന്. ഇതെല്ലാം കൂടി കേട്ടപ്പോ സന്തോഷം കൊണ്ട് എനിക്ക് എറങ്ങി ഓടനാ തോന്നിയെ. അല്ലേലും ഞാനിങ്ങനെയാ! നടക്കാൻ പറ്റില്ലെന്ന് അറിയാങ്ങിലും വെറുതെ ഓരോ സ്വപ്നങ്ങൾ കാണും. ഇല്ലേ വാവേ?????”

“ചേച്ചി മതി…. നിർത്ത്. നിനക്ക് ഇപ്പളല്ലേ ഇങ്ങാനൊന്ന് ഉണ്ടായത്. ജന്മനാ നടക്കാൻ കഴിയാത്തവരും കാലില്ലത്തവരും ആയി എത്ര പേരാ ജനിക്കണെന്ന് അറിയോ???? എന്റെ ചേച്ചിക്ക് ഞാനില്ലേ?? നിനക്ക് ഓടാണോ??? ഞാൻ എടുത്തോണ്ട് ഓടും. വീൽചെയർ ഉണ്ടെങ്കിലും എന്നെ കൊല്ലനായി കച്ചകെട്ടി ഇറങ്ങിയതല്ലേ എന്റെ പുന്നാര. വാ, എടുക്കട്ടേ ഒരു റൗണ്ട് ഓടിട്ട് വരാം.”

ചിരിച്ചുകൊണ്ട് സാംസരിച്ച് തുടങ്ങിയ അവള് അവസാനം കരയും എന്നായപ്പോ ഞാൻ അങ്ങാനൊക്കെ അങ്ങ് പറഞ്ഞു. ഉള്ളിൽ അവളെക്കാൾ ഏറെ സങ്കടം അനുഭവിക്കുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ ഞാനൊരു നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി.

“വാവേ….”

ഈ വിളിയിൽ സങ്കടം ഇല്ല. വേറെന്തോ ആണ്.

“എന്താടി???”

“ആ മാറ്റി വച്ച പപ്‌സ് നിനക്ക് വേണ്ടെങ്കിൽ ഒന്നൂടെ തായോ.”

മുഖത്ത് ഒരു കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ഞാനാദ്യം നോക്കിയത് അവളുടെ വയറിലേക്കാ. ഇപ്പളും ഒട്ടികിടക്കുവാ. ഞാനറിയാതെ ചിരിച്ചുപ്പോയി. കളിയാക്കാൻ തോന്നില്ല. കൊടുത്തു ഒന്നല്ല ആ പൊതിയോടെ.

“അപ്പൊ നിനക്ക്??”

പൊതി കൈക്കലാക്കിയാ ശേഷം അവൾ തിരക്കി.

“ആദ്യം നിന്റെ ഈ ഉണ്ണിവയറ് നിറയട്ടെ. എന്നിട്ട് ഞാൻ തിന്നോളം.”

അവൾടെ വയറ് തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു.

“ഷോ, നീ ഇങ്ങനെ കണ്ണിട്ട് കണ്ണിട്ട് എനിക്കിപ്പോ പണ്ടത്തെ പോലെ കഴിക്കാനെ പറ്റുന്നില്ല.”

ഒന്നും പറയാൻ എനിക്കായില്ല. നിർവികാരനായി ഞാനിരുന്നു.

19 Comments

Add a Comment
  1. Ajr bro
    Pwoli kadhayayirunnu bro super
    Baakki eppizha varane??
    Waiting………

  2. Piche bro….,?❤️❤️❤️

    1. Sorry ?…poliche bro

  3. രുദ്ര ശിവ

    പൊളി ബ്രോ

  4. നല്ലവനായ ഉണ്ണി

    Bro adipoli ayitund. Plz continue

  5. Dear ajr

    കലക്കി മച്ചാനെ …കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല …കിടു

    പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് ….

    അടുത്ത പാര്ടിനായി വെയ്റ്റിംഗ്

    വിത്❤️?
    കണ്ണൻ

  6. ???…

    വെൽ ടണ് മിസ്റ്റർ പെരേര ?

  7. Supper bro ? next eppla

  8. ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

    1. ❣️❣️??

  9. തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

  10. യാത്രികൻ

    ❤️❤️❤️❤️❤️?

  11. മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌..
    വായിച്ചിട്ട് പറയാം❣️

  12. അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

  13. Waiting for your time

  14. മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

    1. Maya ആള് ഇച്ചിരി സ്പെഷ്യലാ….
      ??????

Leave a Reply

Your email address will not be published. Required fields are marked *