അമ്മെ മതി ഇനി ഇതുപറഞ്ഞു തുടങ്ങല്ലേ …അമ്മ എന്നും എന്തെങ്കിലും കാരണംകിട്ടാൻ കാത്തിരിക്കുന്നതുപോലെയാണ് എന്നെ ഓരോന്ന് പറഞ്ഞു കുത്തിനോവിക്കുന്നത് അതിനു ഒരു സന്തോഷമാണ് . ഞാൻ ഓടി അകത്തേക്ക് കയറി
കുളിക്കാൻ കയറി , ആ അമ്മയെ കുറിച്ച് ആലോചിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് … അവൻ്റെ പൈസ വന്നു അതും തിന്നുമുടിച്ചു നെയ്യുമുറ്റി നടക്കുവാ പെണ്ണെന്നുള്ള വാചകമാണ് , വന്ന കാലത്തു തള്ളക്കു നല്ല സ്നേഹമായിരുന്നു പിന്നെ പിന്നെ അത് പതിയെ കുറഞ്ഞു ഇന്ന് മകൻ്റെ ഈ ഗതികേടിനു കാരണം ഞാനാണ് എന്നതാ തള്ളയുടെ അഭിപ്രായം .
സത്യത്തിൽ വിനീഷേട്ടൻ്റെ അനിയത്തിയുടെ വിവാഹത്തിനുവാങ്ങിയ കടമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത് പക്ഷെ കടമെന്ന് പറയാൻ പറ്റില്ലല്ലോ എൻ്റെ സ്വർണ്ണമല്ലേ പോയത് എന്തിനു പെങ്ങളെമാത്രം കുറ്റം പറയുന്നു അവളുടെ വിവാഹത്തിനുമുമ്പേ പലതും പോയിരിക്കുന്നു പിന്നെ എൻ്റെ സ്വർണ്ണമെന്നാൽ അത് വിനീഷേട്ടനും അവകാശപെട്ടതാണല്ലോ …
ഞാൻ വന്നുകയറിയതിനാലാണ് ഇങ്ങിനെ ഉണ്ടായതെന്നാണ് വെപ്പ് എന്തിന് ഒരു കുഞ്ഞുനഷ്ടപെട്ടപ്പോൾ എന്നെ അന്ന് പറഞ്ഞതിനും ചെയ്തതിനും കയ്യും കണക്കുമില്ല … എന്തെ എനിക്കുമുണ്ടാകില്ലേ ഈ പറഞ്ഞ വേദനയും എല്ലാം …
അതുകൊണ്ടാണ് പച്ചമരുന്നെങ്കിൽ പച്ചമരുന്ന് അത് കഴിച്ചെങ്കിലും വേഗം കുഞ്ഞായാൽ ഈ പ്രാകുന്നതിനു ഒരു കുറവുണ്ടായാലോ എന്ന് കരുതിയാണ് ഞാൻ ഈ മാസാമാസം ഈ വയനാട് പോയിവരുന്നത്
പക്ഷെ ഇന്ന് എൻ്റെ ശരീരം കാണുമ്പോൾ എനിക്ക് വിക്രമിനെയാണ് ഇപ്പോൾ കൂടുതലായും ഓർത്തുപോകുന്നത് ….
ഇനി പതിനാല് ദിവസങ്ങളാണ് എൻ്റെ വിനീഷേട്ടൻ തിരിച്ചുവരാൻ . ആ പതിനാലു ദിവസംകൊണ്ടു ഞാൻ പൂർണ്ണമായും വിനീഷേട്ടനുമാത്രമാകണം എത്രത്തോളം അതിനു കഴിയും എന്നറിയില്ല ,അതിനുമാത്രമുള്ള ഒരു ചെറിയ മുറിവല്ല എനിക്കുണ്ടായിട്ടുള്ളത് മറക്കാൻ പറ്റും എന്നവിശ്വാസത്തിൽ *************************
അങ്ങിനെ ആ ദിവസം വന്നെത്തി എന്തുകൊണ്ടാവം എയർപോർട്ടിൽ വരാനും ഞങ്ങൾ തിരിച്ചുകൊണ്ടുചെന്നാക്കുന്നതിനും ഇതുവരെ വിനീഷേട്ടൻ സമ്മതിച്ചിട്ടില്ല ചോദിച്ചാൽ പറയും നിങ്ങളെ അതുവരെ യാത്ര ചെയിപ്പിക്കുന്നതിനേക്കാൾ നല്ലതു ഞാൻ എന്തായാലും ഇങ്ങോട്ടുതന്നെയല്ലേ വരുന്നത് എന്ന് ,തിരിച്ചുപോകുമ്പോൾ വിഷമം കൊണ്ടാണെന്നും . ഒരിക്കൽ ഞാൻ കളിയായി ചോദിച്ചു റൺ വേ സിനിമയിലെ ദിലീപാണോ എന്ന്
അപ്പോൾ പറഞ്ഞത് അതിന് കടംവീട്ടാൻ നടക്കുന്ന ഉണ്ണിയല്ല എന്നാണ്
പതിവുപോലെ ഇപ്രാവശ്യവും വന്നു . കുറെ സാധനങ്ങളും എല്ലാമായി
പക്ഷെ എന്നത്തേയുംപോലെ ഒരു സന്തോഷമില്ല വിനീഷേട്ടൻ്റെ മുഖത്തു . ഞാൻ കരുതിയത് യാത്ര ചെയ്തതിൻ്റെതാകും എന്ന്, പക്ഷെ എന്തോ മാറ്റങ്ങളെല്ലാമുണ്ട്
ദിവസം കഴിയുംതോറും അതിന് മാറ്റങ്ങളൊന്നുമില്ല , എന്തിന് എന്നോടൊപ്പം കിടക്കുന്ന സമയത്തും ഫോൺ വിളിയും അത്യവശ്യമായ ചാറ്റിങ്ങും പക്ഷെ എന്താണെന്ന് എങ്ങിനെ അറിയാനാണ് . തുറന്നുപറഞ്ഞാലല്ലേ നമുക്കറിയാൻകഴിയൂ
ദിവസങ്ങൾ ….സമയങ്ങൾ പോയതറിഞ്ഞില്ല അങ്ങിനെ ഒരു മാസം കഴിഞ്ഞു പോകുംഎന്ന് പറഞ്ഞിരുന്ന വിനീഷേട്ടൻ പോകുന്നില്ല , പിന്നെയാണ് പറഞ്ഞത് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും ട്രാൻസ്ഫർ ആയി ഇന്ത്യയിൽത്തന്നെ എവിടെയെങ്കിലുമാകും അതുകൊണ്ട് ഡെല്ഹിലുള്ള ഓഫീസിലേക്ക് പോകുകയാണ് ഒരു ആഴ്ചകഴിഞ്ഞു തിരിച്ചുവരാമെന്നു പറഞ്ഞുപോയി ഒരാഴ്ച്ച കഴിഞ്ഞു… രണ്ടാഴ്ച കഴിഞ്ഞു ഇന്നത്തേക്ക് …ഒരു വിവരവും ഇല്ല .
പ്ലീസ് ഇതിൻ്റെ ബാക്കി പാർട്ടു എഴുതു ചേച്ചീ
അടുത്ത പാർട്ട് ഉണ്ടാവുമോ
പല കാരണങ്ങൾകൊണ്ടും നിങ്ങൾക്കുമുമ്പിൽ എത്താൻ കഴിഞ്ഞില്ല ആ സാഹചര്യം നാലുദിവസംകൂടി തുടരും അതിനാൽ അത് കഴിഞ്ഞു മാത്രമേ എഴുതാൻ കഴിയൂ… കാത്തിരിക്കുന്നവരോട് ഒരായിരം സോറി
അവർ ഒരു നല്ല കാമുകി കാമുകൻ അവട്ടെ
Nannayitund Rekha..
Last partl ninnum different aaya Vikramine kanan sadichu ew partl…
Waiting for the next part ❤
Thanks S R
രേഖ
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്, വൈകി എന്നറിയാം,
വിക്രമിന്റെ ചെന്നായയിൽ നിന്നും ഉള്ള വളരെ കേറിങ് ആയ ഒരാളിലേക്കുള്ള ഭാവ പകർച്ച അത്ഭുത പെടുത്തി. പക്ഷെ അതിനു പിന്നിലുള്ള മായ പോലും അറിയാതെ വിക്രത്തിന്റെ ഉള്ളിൽ അവൾ ഉണ്ടാക്കിയ സ്വാധീനം വളരെ അധികം ഇഷ്ടപ്പെട്ടു.
തുടർന്നുള്ള ദുരൂഹതകൾക്കും, അവർ തമ്മിലുള്ള മൊമെന്റസിനുമായി കാത്തിരിക്കുന്നു❤
ഒരിക്കലും വൈകിയിട്ടില്ല,അതികം കാത്തിരിപ്പിക്കാതെ വേഗത്തിൽ വരാം
രേഖ……..
വായന വൈകി,അല്പം തിരക്കുള്ളതാണ് കാരണം.
കഥയിലേക്ക് വന്നാൽ ആദ്യ ഭാഗത്തെ എല്ലാ കുറവുകളും നികത്തി രേഖയിൽ നിന്നും എന്ത് വായനക്കാർ പ്രതീക്ഷിക്കുന്നുവൊ ആ ട്രാക്കിലേക്ക് വന്നു എന്നതാണ്. അതിൽ വളരെ സന്തോഷം.
മായ, അവളെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഒരു പൊട്ടി പെണ്ണ്, പക്ഷെ അവളിൽ ഇന്ന് പ്രണയം മോട്ടിട്ടിരിക്കുന്നു.
അതിൽ അവൾക്ക് നിരാശ തോന്നാതെ ഇരിക്കുവാൻ വിനീഷിന്റെ ദുരൂഹതയും ആ അമ്മയുടെ ഇഷ്ട്ടക്കെടുകളും.
ഒരു രാത്രി കൊണ്ട് മായയുടെ ജീവിതം മാറി.
ഒരു ചെന്നായയെ അവൾക്ക് കൂട്ടിന് കിട്ടി.
ഒരു ദിവസം എങ്ങോട്ടോ മറഞ്ഞുപോയ വിനീഷ്.
തന്റെ ജീവിതത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയ മായയുടെയും, ദുരൂഹതയിൽ നിൽക്കുന്ന വിനീഷിന്റെയും മായയുടെ കൂട്ടുകാരനായ ചെന്നായയെയും അറിയാൻ കാത്തിരിക്കുന്നു ഒപ്പം ഒരുപാട് ചോദ്യങ്ങളോടെ….
ആൽബി
ഹായ് ആൽബി
തിരക്കുകൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ അഭിപ്രായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ ഇപ്പോൾ കൂടുതലായും ആഗ്രഹിക്കുന്നത് ആ ചോദ്യങ്ങളെയാണ് ഉത്തരം നൽകാൻ ഞാൻ വേഗത്തിൽ വരാം, Thanks for your cute comment
രേഖേചീ… പോളി സാദനം..
നെസ്റ്റ് പാർട്ട് വേഗം തായോ…
സ്പീഡ് ശകലം കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ..
Thank you… വേഗത ഞാൻ എഴുതാൻതുടങ്ങിയപ്പോൾ തുടങ്ങിയ അഭിപ്രായമാണ് മാറ്റാൻ ശ്രമിക്കുന്നു, ഫലിക്കുന്നില്ല പലപ്പോഴും എങ്കിലും ശ്രമം തുടരും
മുട്ടിയാൽ തുറക്കാത്ത വാതിലുകൾ ഇല്ല??
അതാണ് എന്റെയും പ്രതീക്ഷ
……വളരെ നന്നായിട്ടുണ്ട്….! ചിലയിടങ്ങളിൽ കുറച്ചു വേഗം കൂടിപ്പോണതു പോലൊരു തോന്നൽ….! കഴിഞ്ഞ ഭാഗത്തിൽ വിക്രമിനോട് തോന്നിയ അരോചകം ഇവിടെ മാറി….! ഒന്നുമില്ലെങ്കിലും സ്വബോധമില്ലാത്ത അവസ്ഥയിൽ ഒന്നും ചെയ്യാൻ തുനിഞ്ഞില്ലല്ലോ….!!
…..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… അതിനൊപ്പം വിനീഷിന്റെ ദുരൂഹതയറിയാനും….!!
-അർജ്ജുൻ
ഹായ് അർജുൻ
വിനീഷിന്റെ ദുരൂഹതകൾ അടുത്ത ഭാഗത്തിൽ ഉണ്ടാകില്ല, ഒപ്പം പറയാതെ പലതും പറയും മായയെയും വിക്രമിനെയും കൂടുതൽ അടുത്തറിയാനുള്ള ശ്രമവും ഒപ്പം അത് നല്ല രീതിയിൽ എത്തിക്കാൻ ശ്രമവുമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല
വേഗം വരണേ
പരമാവധി വേഗത്തിൽ വരാൻ ശ്രമിക്കാം