“അവന്റെ കത്ത് വല്ലോം വന്നോ മോളെ??”
നാരായണേട്ടനാണ്…
“ച്ലിപ്പ്…”
ഞാൻ ചുമലുകളുയർത്തി താഴ്ത്തി..
“ഇല്ല… വേറെ ഒരു സ്ഥലത്തു എന്തോ ആവശ്യമുള്ള ജോലിക്ക് പോയേക്കുവാ..
അവിടെ നിന്ന്…”
“..ആ..
അറിയാം.. അവിടെ നിന്ന് എഴുത്തയക്കാൻ ബുദ്ധിമുട്ടാവും..
ദൂരം കൂടുതൽ കാണും… അല്ലേ…”
മഴവെള്ളമിറ്റുവീഴുന്ന കുട കുമ്മായച്ചുവരിൽ ചാരിവെച്ച്, നാരായണേട്ടൻ ഉമ്മറത്തേക്ക് കയറി..
ഞാൻ തന്നെ പലപ്പോഴായി എല്ലാരോടും പറഞ്ഞിരുന്ന മറുപടി ആണല്ലോ…
നാരായണേട്ടനോടും ഇതാദ്യമല്ല ഈ വിശദീകരണം…
“കുട്ടീ… നഗരമാണ്…
നമ്മള് കാണണപോലത്തെ ലോകം ഒന്ന്വല്ല അത്…
വഴിമാറി നടക്കാനും പുതിയ ലോകങ്ങൾ കാണാനും അവസരങ്ങൾ ഒരുപാടാണ് അവിടെയൊക്കെ..
നോക്ക്..
നാരായണേട്ടൻ ഒരു ദല്ലാൾ മാത്രമാണ് എല്ലാര്ക്കും..
ഒരു വിവാഹക്കാര്യം ഒത്തുകിട്ടാൻ ചിലപ്പോ നിരുപദ്രവങ്ങളായ ചില ചില്ലറ കള്ളങ്ങളൊക്കെ പലയിടത്തും പറഞ്ഞിട്ടുമുണ്ട്..
പക്ഷെ നീ എന്റെ സ്വന്തം കുട്ടിയാ….
അവൻ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നോരാ ഞാനും കാര്ത്യാനേടത്തിയും ഒക്കെ…
അവനെ കാണാനുള്ള ആഗ്രഹത്തെക്കാൾ ഞങ്ങടെ കുട്ടി സന്തോഷായി ഇരിക്കുന്നത് കാണാൻ വേണ്ടി മാത്രം…
പക്ഷെ ആ കാത്തിരിപ്പിനൊരു അർത്ഥമുണ്ടാവണം…
അറ്റം കാണാനില്ലാത്ത കാത്തിരിപ്പ്…
അത് ചിലപ്പോ കുട്ടീടെ ജീവിതം മുഴുവൻ വെറുതെയാക്കും….
മോൾക്ക് ഞാൻ പറയുന്നത്…..”
എഴുത്തും മാഗസിനും ടീപ്പോയിലേക്ക് വെച്ച് ഞാൻ തിരിഞ്ഞു…
“ചേട്ടൻ ഇരിക്കൂ…
ഞാൻ ചായ എടുക്കാം…”
കവിൾ തുടച്ച് അകത്തേക്ക് കടക്കുമ്പോൾ നാരായണേട്ടന്റെ കണ്ണുകളിൽ വിഷാദമാണോ??
അതോ പുതിയൊരു കല്യാണക്കേസ് കിട്ടുന്നതിന്റെ പുഞ്ചിരിയോ??? ..
അവർ പറയുന്നതിനെ ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടല്ല..
പക്ഷെ അവന്റെ സ്ഥാനത്ത് മറ്റൊരാളെ…
സിമ്മു ഓണാശംസകൾ
മധുരം…. ???