“ഇന്നലെ രാത്രിയാ എത്തിയത്..
രാവിലെ തന്നെ പോയി കൊച്ചിനെ കാണാമെന്നു പറഞ്ഞാ എന്നെ വിളിച്ചേ..
അതിപ്പോ… മോൾടെ കാര്യായകാരണം…
എന്തായാലും കാർത്യായന്യേച്ചിയോട് രാവിലെതന്നെ വന്നു ചോദിച്ചിട്ടാവാം ന്നു കരുതി ഞാൻ..”
ഏതോ പുതിയ കല്യാണാലോചനയാണെന്നു തോന്നുന്നു..
ഏറ്റവും മെനക്കേട് ഇപ്പോൾ നാരായണേട്ടനെക്കൊണ്ടാണ്.. അയാളാണ് ഏതുനേരവും വല്യമ്മായീടെ ചെവിട്ടിൽ ഓരോന്നോതിക്കൊടുത്ത് വഷളാക്കുന്നത്..
പെരട്ട ബ്രോക്കർ..
സോപ്പുപൊടി കലക്കി കൊടുക്കണം… പിശാശിന്…
“ദേ ചായ… ”
ദേഷ്യം ഒരല്പം പുറത്തുകാണിച്ചുതന്നെ ഉമ്മറത്തേക്ക് കടന്ന് ചായ ടേബിളിൽ വെച്ചു..
എന്റെ മുഖത്തെ കറുപ്പ് കണ്ടാവണം.. ചേട്ടൻ അമ്മായിയെ ഇടംകണ്ണിട്ട് നോക്കുന്നതുകണ്ടു…
“ഇങ്ങനാണോടി പെണ്ണെ രാവിലെ തന്നെ പ്രായമായോർക്ക് ചായ കൊണ്ടന്നു കൊടുക്കണേ??”
അമ്മായി ചായ എടുത്ത് നാരായണേട്ടന് നീട്ടി..
“പിന്നേ.. പെണ്ണ് കാണലല്ലേ…
ചായ കയ്യീ വെച്ചുകൊടുക്കാൻ..
കിളവനും കിളവീം കൂടി… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..”
പല്ലിറുമ്മിക്കൊണ്ട്, പുറത്തുവന്ന അരിശം, മനസ്സിനുള്ളിൽ തന്നെ അടക്കി ജ്വലിപ്പിച്ചു…
“നാരായണേട്ടൻ നിനക്കൊരു നല്ല കാര്യോം കൊണ്ട് വന്നതാടി മോളേ..
രാവിലെ ചായക്ക് വെള്ളമെടുക്കാൻ ഇറങ്ങിയപ്പോ വാഴക്കയ്യിൽ ഇരുന്നു വിളിച്ചോണ്ടിരുന്ന കാക്കയെ കണ്ടപ്പഴേ അമ്മായി ഉറപ്പിച്ചതാ…
ഇന്ന് കൊള്ളാവുന്ന ആരേലും രാവിലെ തന്നെ എത്തും ന്ന്…”
തൊട്ടുമുമ്പേ, ഇനി കല്യാണക്കാര്യം മിണ്ടില്ലെന്ന് ഉറപ്പുതന്ന അമ്മായി, നിന്നനില്പിൽ നിറം മാറുന്നത് കണ്ടപ്പോൾ അരിശം സഹിക്കാൻ പറ്റിയില്ല..
“ഹോ…
ഓന്തിനുപോലും ഇത്രേം കഴിവില്ല അമ്മായി…”
ചാടിത്തുള്ളി അകത്തേക്ക് നടക്കുമ്പോൾ ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു…
“ഈ വീടിന്റെ ഉത്തരത്തിൽ തൂങ്ങിച്ചാവണം… എന്നാലേ ശരിയാവു..
തൂങ്ങിയാടുന്ന ശവത്തിനു കീഴെയിരുന്നു ഈ തള്ള നെലോളിക്കണം..
പിന്നെ ആരെ പിടിച്ചു കല്യാണം കഴിപ്പിക്കുമെന്ന് കാണാലോ..”
കലി മൂത്ത് നടുത്തളത്തിൽ കട്ടിളപ്പടിയിൽ കൈ ചുരുട്ടി ഇടിച്ചു..
“ഓഹ്!!!……
നാശം പിടിക്കാൻ…”
നടുവിരലിന്റെ എല്ലിൽ അമർത്തി തിരുമ്മിക്കൊണ്ട്, അടുക്കളയിലെത്തി പാദ്യംപുറത്ത് രണ്ടുകയ്യും കുത്തി നിന്ന് കിതച്ചു…
“കട്ടിളപ്പടിയൊക്കെ മണ്ണെണ്ണയൊഴിച്ച് കത്തിക്കണം…
സിമ്മു ഓണാശംസകൾ
മധുരം…. ???