ഇരുകൈകളും കൊണ്ട് മാറ് മറച്ചുപിടിച്ച് ബെഡ്‌റൂമിലേക്കോടി…
അല്ലെങ്കിൽ ഇനിം അമ്മായീടെ വക കമന്റുകൾ വരും..
മെറൂൺ ബ്ലൗസും ലോങ്ങ് സ്കര്ട്ടും ധരിച്ച്, ഇളം മഞ്ഞ ദാവണി ചുറ്റി പുറത്തിറങ്ങി ഗുരുവായൂരപ്പന്റെ മുന്നിൽച്ചെന്നൊന്ന് കണ്ണിറുക്കിക്കാണിച്ച് സ്റ്റാൻഡിൽ വെച്ചിരുന്ന ഭസ്മത്തട്ടിൽ നിന്ന് ഒരു നുള്ളെടുത്ത് തൊട്ടു..
“മര്യാദക്ക് ആ ചെക്കനെ ഇങ്ങു കൊണ്ടുവന്നേക്കണം…
ഇല്ലെങ്കിലുണ്ടല്ലോ…. ”
അടുക്കളവാതിലിലേക്ക് നോക്കി അമ്മായി ഇല്ലെന്നുറപ്പുവരുത്തി ഞാൻ രണ്ടു കണ്ണും തുറിപ്പിച്ചുപിടിച്ചു…
“നീ കുളിക്കാൻ കേറുമ്പോ നിന്റെ തുണി അഴിച്ചോണ്ടോടും ഞാൻ… പറഞ്ഞില്ലെന്നു വേണ്ട..
കന്നംതിരിവു കാണിക്കാൻ ഇനിക്കും അറിയാ ട്ടാ…”
ഗുരുവായൂരപ്പൻ ചിരിച്ചു… കള്ളച്ചിരി…
“പ്ലീസെ… വേറെ വഴിയില്ലാണ്ടാ…”
പിന്നേം ചിരി…
“ഇങ്ങനെ ചിരിച്ചോണ്ടിരുന്നോ….
മര്യാദക്ക് കൊണ്ടുവന്നില്ലെങ്കി ഒക്കെറ്റിനേം കൊണ്ട് കരയിപ്പിക്കും ഞാൻ…
പറഞ്ഞില്ലാന്നു വേണ്ട…”
“പിന്നേ… നീ കുറെ കരയിപ്പിക്കും…
ഒന്ന് പോയേടി…. ”
പൊടുന്നനെ, പതിഞ്ഞ സ്വരത്തിൽ കാതിലലച്ച ആൺശബ്ദം കേട്ട് ഞാനൊന്നു ഞെട്ടി…
“ഹേയ്… ഇതെവിടുന്നാ???!!!….
ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല..
പുരികക്കൊടിയൊന്നുയർത്തി ഗുരുവായൂരപ്പനെ സൂക്ഷിച്ചൊന്നു നോക്കി…
അമ്മായി പറയാറുള്ളതുപോലെ വീണ്ടും സ്വപ്നലോകത്തേക്ക് കയറിയതാണോ…?
അതോ ഇനി ഈ പുള്ളിക്കാരൻ….?
വേഗം തന്നെ സ്റ്റാൻഡിലെ ഭസ്മത്തട്ടും കിടുപിടികളുമൊക്കെ പൊക്കി പരതി..
ഇനി മൂപ്പരെങ്ങാനും സ്റ്റാൻഡിൽ വല്ല കുന്ത്രാണ്ടവും വെച്ച് കാണുവോ..
എന്നോട് സംസാരിക്കാൻ വേണ്ടീട്ട്…?
“തോന്നിയതായിരിക്കും..”
അടുക്കളവാതിൽക്കലേക്ക് നോക്കിയപ്പോൾ അമ്മായി വാതിൽക്കൽ നിന്ന് ചിരിക്കുന്നുണ്ട്…
“മ്മ്??… എന്താ???”
ഞാൻ വിസ്മയം വിടാത്ത കണ്ണുകളോടെ കൈകൾകൊണ്ട് ആഗ്യം കാണിച്ചു ചോദിച്ചു…
ഉത്തരമായി വന്നത് പിറകിൽ നിന്ന് അരക്കെട്ടിലൂടെ ചുറ്റിയ ഒരു കൈ ആയിരുന്നു…
“ഏഹ്……”
ഞെട്ടലോടെ അകന്നു മാറിയതും ഒരു ചെറിയ ഞെരക്കത്തോടെ എന്റെ മുൻപിലേക്കയാൾ വീണു..
“എടി പോത്തേ…
സിമ്മു ഓണാശംസകൾ
മധുരം…. ???