മഴ [സിമോണ] 251

ഇത് ഞാനാടി… ”
തലയുയർത്തി നോക്കിയ അവനെ കണ്ട് എന്റെ കണ്ണുകൾ മങ്ങി…
ഇത്??? സ്വപ്നം കാണുവാണോ????
ഒന്നുകൂടി തല കുടഞ്ഞു നോക്കി….
ഒരു കൈ കുത്തി മെല്ലെ തറയിൽ നിന്നെഴുനേൽക്കുന്ന അവൻ… അമ്മായി ഓടിവന്ന് പിടിച്ചെഴുന്നേല്പിക്കുന്നു..

പെട്ടെന്ന് സ്വബോധം വന്നപ്പോൾ താഴെക്കിരുന്ന് അവനെ താങ്ങിയടുത്തു..
“അയ്യോ…എന്താ.. എന്താ പറ്റിയത്…
എന്താ കണ്ണാ… ”
എന്റെ സ്വരത്തിലേക്ക് സങ്കടം കലർന്നു… ഏങ്ങലുയർന്നു…
സ്ഥാനം മാറിക്കിടന്നിരുന്ന മുണ്ടിനിടയിലൂടെ വെള്ളത്തുണി ചുറ്റിയിരിക്കുന്ന ഇടത്തെ കാൽവണ്ണ കാണാം…
മുഖത്ത് അവിടവിടെയായി മുറിവുണങ്ങിയ പാടുകൾ…

“എന്താ…. പറ കണ്ണാ… എന്താ നിനക്ക് പറ്റീത്..
അയ്യോ… ഇതൊക്കെ എന്താ….”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു….

“ഹേയ്.. ഒന്നൂല്യ.. ഒന്നുല്യടി…”
ചിരിക്കാൻ ശ്രമിക്കുന്ന അവനെ വാരിയെടുത്ത് ആ മുഖമെന്റെ മാറിലേക്കമർത്തി ഞാൻ ചുംബനങ്ങൾ കൊണ്ടു മൂടി…
അമ്മായി മെല്ലെ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു…
നാളുകളായി അടക്കിവെച്ചിരുന്ന പ്രണയം ഇരുവരുടെയും കണ്ണുകളിലൂടെ ഒഴുകിയിറങ്ങി…
മെല്ലെ എഴുനേറ്റിരുന്ന അവന്റെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ഞാൻ ആ നെറുകയിൽ മുകർന്നു…..

“ഞാൻ വരില്ലെന്ന് കരുതി അല്ലേ….. പേടിച്ചോ നീ??
ഞാൻ പറ്റിച്ചു പോവും ന്നു വിചാരിച്ച്???”
അവനെന്റെ മാറിൽ കവിൾ ചേർത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

“മ്മ്….
വെറുതെ… തമാശയ്ക്ക് വിചാരിച്ചതാ…
വരും ന്ന് എനിക്കറിയായിരുന്നു…”
ഒരല്പം ചമ്മൽ കലർന്ന് വിളറിയ ചിരിയോടെ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ചിരി പരന്നു..

“ജോലിസ്ഥലത്തുണ്ടായ ഒരു വലിയ ആക്സിഡന്റ്…
മരിച്ചു എന്ന് കരുതിയതാ..
കാലന് പോലും നമ്മളെ വേണ്ട എന്ന് തോന്നിക്കാണും… അത് കൊണ്ടാകും മൂപ്പർ ഇട്ടിട്ടു പോയത്.. ആ സംഭവത്തിന്‌ ശേഷം എഴുത്തെഴുതാൻ പോയിട്ട് ഒന്ന് നിവർന്നു നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..
ഇനി ഒരിക്കലും എഴുനേറ്റു നില്ക്കാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു… “
അവന്റെ വിളറിയ മുഖത്ത് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ, പാതിയോളം വാക്കുകളും മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല…

“എനിക്കറിയായിരുന്നു വരും ന്ന്…”
എന്റെ ചുണ്ടുകൾ പിറുപിറുത്തുകൊണ്ടേയിരുന്നു….
“പക്ഷെ… എഴുത്തിനൊന്നും മറുപടി കാണാണ്ടായപ്പോ….
ഞാൻ… ഞാൻ പേടിച്ചുപോയി….”

“നീ എന്നെ ഒരു ചതിയനായി കരുതിയാണെങ്കിലും മറക്കുന്നെങ്കിൽ മറന്നോട്ടെ എന്ന് കരുതി…
അതുകൊണ്ടാ നിന്റെ എഴുത്തുകൾക്ക് മറുപടി അയക്കാഞ്ഞത്..
എങ്ങാനും എന്നെ അന്വേഷിച്ചു നീ വരുവാണേൽ എന്നെക്കുറിച്ച് ഒരു വിവരവുമില്ലെന്നു പറയാൻ അമ്മാവനെ ഞാൻ പറഞ്ഞേൽപ്പിച്ചിരുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *