മഴ [സിമോണ] 249

വേറെ….. വേറെ വഴി കണ്ടില്ല… സോറി….”
അവന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ, ചുറ്റിപിടിച്ചിരുന്ന കൈകൾ ഒന്നുകൂടി ഇറുക്കിക്കൊണ്ട് അവനെ മാറോടടുക്കിപ്പിടിച്ച് ചുണ്ടുകൾ മുടിയിഴകളിലേക്കു ചേർത്തു..
“സാരല്ല്യ… സാരല്ല്യ..”

മുഖമുയർത്തിനോക്കിയ അവന്റെ സജലങ്ങളായ കണ്ണുകളിൽ കണ്ണുകൾ ചേർത്ത്, ആ ഹൃദയത്തിലേക്ക് ഹൃദയം കൊരുക്കുമ്പോൾ ഉള്ളിൽ നാളുകളായി എരിഞ്ഞുകൊണ്ടിരുന്ന കനലിലേക്ക് അവൾ പെയ്തുനിറയുകയായിരുന്നു…

“എനിക്കറിയായിരുന്നു വരും ന്ന്….
എനിക്കറിയായിരുന്നു…”

മാറിലേക്ക് ചാരിക്കിടന്ന അവനെ പുണർന്നുകൊണ്ട് പെയ്തൊഴിയാനായി ആടിത്തിമിർക്കുന്ന അവളെ ജനലിലൂടെ നോക്കുമ്പോൾ, ഘനീഭവിച്ചു നിന്നിരുന്ന പരിഭവങ്ങൾ ധാരയായി കവിളുകളിൽ ചാലുകൾ തീർത്തുകൊണ്ടിരുന്നു…

ജനലിലൂടെ അകത്തേക്കൊഴുകിയെത്തിയ ഈറൻ കാറ്റ്, ഈറനിറ്റുന്ന മുടിയിഴകളെ പറത്തിക്കൊണ്ട് ഞങ്ങളെ പൊതിഞ്ഞു…..
അകത്ത്, ബെഡിൽ, പാതി തുറന്നുവെച്ചിരുന്ന “മഞ്ഞിന്റെ” താളുകൾ, ചിതറുന്ന ഒച്ചയോടെ അതിവേഗം മറഞ്ഞുകൊണ്ടിരുന്നു..
ഒപ്പം…
വിമലടീച്ചറും… സുധീർകുമാർ മിശ്രയും…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *