പിന്നെന്തിനാ ഇങ്ങനെ ഏതുനേരവും പരാതി പറഞ്ഞോടിരിക്കുന്നത്…?
എന്നെ കണ്ടു പഠിക്ക്… ഞാൻ വല്ലതും പറയുന്നുണ്ടോ…..?”
ഒരിക്കൽ, വേനൽ കടുത്തുനിന്നിരുന്ന ഒരു രാത്രി, ചിവീടുകൾക്കു പോലും മിണ്ടാട്ടം മുട്ടിയ സമയത്ത് ശല്യം സഹിക്കവയ്യാതെയാണ് അതിനോട് കയർത്തത്..
രാവൊട്ടുക്ക് പരാതി പറഞ്ഞ് ശല്യം ചെയ്തുകൊണ്ടേയിരിക്കും…
ചില രാത്രികൾ അങ്ങനെയാണ്.. പ്രത്യേകിച്ചും ചിവീടുകൾ പാടാൻ മറക്കുമ്പോൾ…
“ഫൈലം ആർത്രോപോഡ…
കുമയൂൺ കുന്നുകളിലെ, നൈനി താളിന്റെ സ്തുതിപാഠകർ..”
രാവിലെ തന്നെ വിമലടീച്ചറാണല്ലോ കണി..
തലേന്ന് കിടക്കാൻ നേരം വായിച്ചുനിർത്തിയ “മഞ്ഞ്” ബെഡിൽ കിടപ്പുണ്ട്…
പാവം വിമലടീച്ചർ..
ഒൻപതുവര്ഷത്തെ കാത്തിരിപ്പ്..
എങ്കിലും എവിടെ പോയിരിക്കും അയാൾ!!!… “സുധീര്‍കുമാര്‍ മിശ്ര”…
ചതിയനായിരിക്കുമോ? ഇല്ല..
ഒരിക്കലും ടീച്ചറെ വഞ്ചിക്കാൻ അയാൾക്ക് സാധിക്കില്ല… എനിക്കുറപ്പാണ്..
മരിച്ചുപോ!!!!!?….
ഇല്ല… പറ്റില്ല..
അങ്ങനെ സംഭവിക്കില്ല..
കഥയിലെ മരണത്തിന്റെ സൂചനകളൊന്നും തന്നെ, ടീച്ചറുടെ വിശ്വാസത്തിന്റെ ദാർഢ്യത്തെ തകർക്കാൻ ആവതുള്ളതല്ല..
അയാൾ വരും…
വരാതിരിക്കാൻ അയാൾക്കാവില്ല…
അത്രയ്ക്ക് ദൃഢമാണ് ടീച്ചറുടെ സ്നേഹം..വിശ്വാസം…
“എങ്ങനെയാണാവോ മുപ്പതാം വയസ്സില് ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നത് ഓരോരുത്തർക്ക്…”
പുലർക്കാലക്കുളിരിൽ കൺപോളകൾക്ക് കനംവെക്കുന്നു..
“ഇനി കിടക്കുന്നില്ല.. ”
അടഞ്ഞുപോകാൻ വെമ്പൽ കാണിച്ചുകൊണ്ടിരുന്ന കണ്ണുകളോട് അയഞ്ഞ ശബ്ദത്തിൽ മുറുമുറുത്തുകൊണ്ട് മുടി വാരിച്ചുറ്റി, പുതപ്പിനടിയിൽ സ്ഥാനം തെറ്റിക്കിടന്നിരുന്ന ഒറ്റമുണ്ട് വലിച്ചുടുത്ത്, കട്ടിലിൽ നിന്ന് താഴെയിറങ്ങി.
ഇടുങ്ങിയ മരയഴികളുള്ള ജനാലയ്ക്കുവെളിയിൽ ഇരുൾ മൂടിയിരിക്കുന്നു..
വെളുക്കാൻ ഇനിയും നേരമുണ്ടെന്നിരിക്കെ, കനത്ത കാലവർഷത്തുള്ളികൾ ഭൂമിയെ ഒന്നാകെ കരിമ്പടമിട്ടു മൂടിയിട്ടുണ്ട്..
മഴത്തണുപ്പിൽ നനഞ്ഞുണരാൻ തയ്യാറെടുക്കുന്ന ഒരു വര്ഷപ്പുലർകാലം..
ചുവരിലെ മരംകൊണ്ടുള്ള സ്വിച്ച് ബോഡിലേക്ക് നോട്ടം തിരിച്ചപ്പോൾ ചുകപ്പ് നിറത്തിൽ മിന്നിക്കൊണ്ടിരിക്കാറുള്ള ഇൻഡിക്കേറ്ററും മുടക്കത്തിലാണ്..
“കേടായതാണോ??”
സ്വിച്ചിട്ടു നോക്കിയപ്പോൾ ഇരുൾ അടക്കിച്ചിരിക്കുന്നതു കേട്ടു..
“നിന്നെ ഞാനിന്ന് പേടിപ്പിക്കും… ” ഇരുളിന്റെ സ്വരം എമ്പാടും മുഴങ്ങി..
കൂടെ മഴയിരമ്പത്തിന്റെ ചിലമ്പിച്ച മർമ്മരവും..
സിമ്മു ഓണാശംസകൾ
മധുരം…. ???