മഴ [സിമോണ] 252

ഇരുണ്ട ചിമ്മിനിയുടെ അകം ചുവരുകളെ സ്വർണ്ണാഭമാക്കിക്കൊണ്ട് ചുള്ളിക്കമ്പുകൾ, അടക്കിയ പൊട്ടിക്കരച്ചിലോടെ വേർപിരിയാൻ തുടങ്ങി..
“സാരല്യ… ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവുള്ളു ന്നാ… ”
അടുപ്പിൽ നിന്ന് പുറംതള്ളപ്പെടുന്ന തീ നാമ്പുകളെ വീണ്ടും അകത്തേക്ക് തിരുകിക്കൊടുത്തു..

അടുക്കളയിൽ നിന്ന് ഉറക്കച്ചടവോടെ തണുപ്പ് ഹാളിലേക്കിറങ്ങി..
വക്കിൽ പൊട്ടലുകൾ വീണുതുടങ്ങിയ അലുമിനിയം കലത്തിൽനിന്ന് വെള്ളം കായുന്ന ഈണത്തോടെ ജലതരംഗമുയർന്നു…
മൂടി അല്പം മാറ്റി എത്തിനോക്കിയപ്പോൾ സ്വർണ്ണഖനിയിലേക്ക് തള്ളിയുയർന്നു വരുന്ന നീർപ്പോളക്കുഞ്ഞുങ്ങൾ..

അമർച്ചയോടെ വാതിലടയുന്ന സ്വരം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും അനുവാദം ചോദിക്കാതെ അകത്തളത്തിലേക്ക് കാലുവെച്ചിരുന്നു അവൾ..
“നിലം മുഴുവൻ വൃത്തികേടാക്കിയപ്പോ സമാധാനമായല്ലോ നിനക്ക്…
ചെളിക്കാലും കൊണ്ട് കയറരുതെന്ന് നൂറുതവണ പറഞ്ഞിട്ടുണ്ട് ഞാൻ…”
അരിശത്തോടെ പോയി വാതിൽ അല്പം തുറന്ന് പുറത്തേക്കുനോക്കിയൊന്ന് കയർത്ത് വാതിലടച്ചു കുറ്റിയിട്ടു..

ചിതൽ കാർന്ന്, ഉറുക്കുപൊടികൾ ഉതിർന്നുവീണ കട്ടിളപ്പടിക്കരികെ മണലും വെള്ളവും കൂടിക്കുഴഞ്ഞു കിടക്കുന്നു…

“എന്തൊരു കുശുമ്പാ എന്റീശ്വരാ ഇത്..
ഇന്നലെ രാത്രിം കൂടി തുടച്ചിട്ടതാ… ”
കയ്യിലുണ്ടായിരുന്ന കൈക്കിലത്തുണി തറയിലേക്കിട്ട് അടുക്കളയിലേക്ക് തിരിച്ചുകയറി..

അടുപ്പിൽനിന്ന് പുറംതള്ളപ്പെട്ട ചുള്ളികളെ തള്ളിക്കയറ്റി, താഴെനിന്ന് ഉണങ്ങിയ ഓലക്കുടി വലിച്ചൂർത്തി തുമ്പു മടക്കി അടുപ്പിലേക്ക് തിരുകി, ഊർജ്ജം നഷ്ടപ്പെട്ടുകൊണ്ടിരുന്ന ചുള്ളിക്കമ്പുകൾ, ഓലക്കുടികളുടെ പിന്താങ്ങലോടെ ആവേശത്തോടെ ആളിക്കത്താൻ തുടങ്ങി.

തലേന്ന് വല്യമ്മായി കയറിവന്നപ്പോൾ, പെട്ടെന്ന് വായന നിർത്തി മടക്കിവെച്ച എഴുത്ത്, കാപ്പിപ്പൊടി ടിന്നിന്റെ താഴെ അല്പം പുറത്തോട്ട് തലനീട്ടി ഇരിപ്പുണ്ട്..
അക്കാര്യം മറന്നുപോയിരുന്നു…
പലതവണ വായിച്ച് മനഃപാഠമായതാണ്…
എങ്കിലും!!…

“………….ഇവിടെ ഇപ്പോൾ വർണ്ണങ്ങളുടെ ഉത്സവമാണ്.. റൂമിന്റെ ബാൽക്കണിയിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ പച്ചയും നീലവും മഞ്ഞയുമെല്ലാം കൂടിക്കലർന്ന് നിരത്തുകളും ചുമരുകളും സുന്ദരമായ മുന്താണികളെ വാരിച്ചുറ്റി നഗ്നത മറച്ചിരിക്കുന്നു…

നീ തീർച്ചയായും ഒരിക്കൽ കാണേണ്ടതാണ്.. നിനക്കിഷ്ടപ്പെടും..
എന്റെ താമസസ്ഥലത്തിനടുത്തുള്ള ഗല്ലിക്കപ്പുറം ഒരു വലിയ പ്ളേ ഗ്രൗണ്ടാണ്. രാത്രി അവിടെ ഡാൻസും പാട്ടുമൊക്കെ ഉണ്ടാകുമെന്ന് റൂം മേറ്റ് പറഞ്ഞു…
വെളുത്തു തുടുത്ത സുന്ദരികളായ പെൺകുട്ടികളാണ് ഇവിടെ മുഴുവൻ………….”

“നാണമില്ലാത്തവൻ!!!..”

എഴുത്ത് മടക്കി കാപ്പിപ്പൊടി ടിന്നിന്റെ അടിയിലേക്ക് തന്നെ തിരുകിവെച്ചു.
“കണ്ണിൽ കണ്ട പെണ്ണുങ്ങളെ വായിൽ നോക്കി നടന്നോളും..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *