നീ തിരികെ വരണ്ട..
ഇവിടെ വന്നാലും വേറെ പെണ്ണുങ്ങളെപ്പറ്റി എന്നോട് പുകഴ്ത്തി പറയാനല്ലേ..”
അരിശത്തോടെ, പാതിയോളം കത്തി അടുപ്പിൽ നിന്ന് പുറത്തേക്ക് തലയിട്ട ഓലക്കുടി, വീണ്ടും അടുപ്പിലേക്കമര്ത്തി…
“ഒഹ്!!….”
മൂടി തുറന്നപ്പോൾ കൈത്തണ്ടയെ ചുവപ്പിച്ചുകൊണ്ട് ആവി മേലോട്ട് തള്ളി…
കൈത്തണ്ടയിൽ ഒന്ന് നക്കി നനച്ച് ചായപ്പാത്രത്തിലേക്ക് തിളച്ച വെള്ളം പകർന്നു…
വല്യമ്മായിക്കുള്ള വെള്ളം പകർത്തിമാറ്റി, അരികഴുകി അടുപ്പത്തിട്ട് മധുരം കുറഞ്ഞ കട്ടൻ ചായയുമായി കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ ലിയൂബ, കുറുകിക്കൊണ്ട് വീണ്ടും ഒരുതവണ മണിമുഴക്കി..
അഞ്ചരയായിക്കാണും..
ചായ, സ്റ്റാൻഡിൽ വെച്ച്, വേഗം തന്നെ പുതപ്പും വിരിയും കുടഞ്ഞുവിരിച്ചിട്ടു..
അല്ലെങ്കിൽ എണീറ്റപാടെ അമ്മായീടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..
“കുടുമ്മത്ത് പിറന്ന പെങ്കുട്ട്യോള് ഉറക്കമെണീറ്റാ ആദ്യം കിടക്കപ്പായ അടുക്കി വെക്കണം…”
തറവാട്ടിൽ പിറന്ന പെങ്കുട്ട്യോൾക്കുള്ള ആദ്യ പാഠം അതാണത്രേ.. ബാക്കിയൊക്കെ പിന്നെ..
“അമ്മായീ…
ചായ വെച്ചേക്കുന്നു.. എണീറ്റേരെ ട്ടാ…. ”
കട്ടിലിനു സമാന്തരമായി, തറയിൽ, ചുവരിന് ഓരംചേർന്നു കിടന്നിരുന്ന അമ്മായിയെ മെല്ലെ കുലുക്കി വിളിച്ച്, താഴെ മുട്ടിലിരുന്നുകൊണ്ട് ചായ അരികിൽ വെച്ചുകൊടുത്തു..
“ഗുഡ് മോർണിംഗ് പറയടി… ”
തലവഴി മൂടിരിക്കുന്ന പുതപ്പിനടിയിൽനിന്ന് ഇഴഞ്ഞ ശബ്ദം..
“ഹോ…
ഗുഡ് മോണിങ് ഗുഡ് മോണിങ് ഓൾഡ് വുമൺ…
വേക്ക് അപ്പ്..
യുവർ മോണിങ് ടീ ഈസ് റെഡി…”
ചിരിച്ചുകൊണ്ട് തറയിൽ നിന്നെണീറ്റപ്പോൾ പുതപ്പ് മൂക്കുവരെ താണു..
ഉറക്കം വിടാത്ത കണ്ണുകളും നരവീണ നെറ്റിയും ചുളിച്ച് അമ്മായി നോക്കി…
“ന്നു വെച്ചാല്….?
എന്തുവാടി അതിന്റർത്ഥം ?”
പിന്നെ സൈഡിൽ ഇരുന്നിരുന്ന കട്ടൻ ചായയിലേക്ക് പാളിനോക്കിക്കൊണ്ട് ബെഡിൽ എണീറ്റിരുന്നു…
“ന്ന്വച്ചാല്… മമ്…
ചായ റെഡിയാണ്…എണീറ്റ് വാ സുന്ദരിക്കോതെ ന്നാ…”
എന്റെ സ്വരത്തിലെ കള്ളത്തരം മനസ്സിലായതുകൊണ്ടാവും.. വല്യമ്മായിടെ മുഖത്തൊരു ചുളിവുണ്ട്…
“കറന്റില്ലെടി..?”
ചായ ചുണ്ടോടടുപ്പിച്ച് ഉയർന്നുപൊങ്ങുന്ന ആവിയെ ഊതിയകറ്റി വലിച്ചുകൊണ്ട് അമ്മായി ചുവരിൽ ചാരി കാലു നിർത്തിയിരുന്നു..
സിമ്മു ഓണാശംസകൾ
മധുരം…. ???