മഴനീർത്തുള്ളികൾ [VAMPIRE] 308

മഴനീർത്തുള്ളികൾ

Mazhaneerthullikal | Author : Vampire

ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് മടുത്ത് പച്ചക്കറി നടാൻ ഇറങ്ങിയ സമയത്ത് വീട്ടിൽ നിന്നും ഒരു ശബ്ദം, ഏതോ ഒരു പാട്ടല്ലേ അത് .?ഏതോ പാട്ടല്ല , ഒരു കാലത്ത് എന്റെ എല്ലാം എല്ലാമായിരുന്ന ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്….. ജീനയുടെ വരികൾ ……!

ഓടിക്കിതച്ച് പാട്ട് കേട്ട റൂമിലേക്കെത്തിയപ്പോൾ അവിടെയതാ എന്റെ പഴയ ഡയറിയും പിടിച്ചിരിക്കുന്നു അമ്മു…..

എന്റെ കിതപ്പ് കണ്ടതും അവൾ വേഗം കുറച്ചു വെള്ളമെടുത്ത് തന്നു…..

“എന്ത് പറ്റി ശ്രീയേട്ടാ ?”

ഒന്നുമില്ല അമ്മു, നീയെന്തിനാ ഇതൊക്കെ എടുക്കാൻ പോയത്…?

ഞാനീ ഷെൽഫ് വൃത്തിയാക്കിയപ്പോ കിട്ടിയതാ
ഏട്ടാ…..

“മ്മ്മ്മ്, എന്നാൽ അതവിടെ വെച്ചേക്ക്. ”

“ആഹ് ശ്രീയേട്ടാ, പിന്നെ ഏട്ടനെഴുതിയതാണോ ഈ പാട്ട്? നന്നായിട്ടുണ്ട്. ”

അല്ല അതെന്റെ ഒരു കൂട്ടുകാരി എഴുതിയതാണ്…

“മ്മ്മ്,ഏട്ടൻ വാ നമുക്ക് ഭക്ഷണം കഴിക്കാം.”

നീ എടുത്ത് വെക്ക് ഞാനിപ്പോ വരാം.

“പെട്ടന്ന് വരണേ, നല്ല വിശപ്പ്. ”

“ശരി”

അവളാ മുറിയിൽ നിന്നും പുറത്തിറങ്ങിയതും ഞാനാ കതക് വലിച്ചടച്ചു, അത് വരെ ഞാൻ പിടിച്ചു വെച്ചിരുന്ന കണ്ണീർ ധാര ധാരയായി കവിളിൽ പതിക്കാൻ തുടങ്ങി….

ശ്രീയേട്ടാ, പെട്ടെന്ന് വാ ഇത് തണുത്ത് പോകും…

അവളുടെ വിളി കേട്ടതും ഞാൻ കണ്ണുകൾ തുടച്ച് താഴേക്കിറങ്ങി ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു….

അവളാ ഡയറി മുഴുവൻ വായിച്ചു കാണുമോയെന്ന ഭയമെന്നെ വേട്ടയാടി
തുടങ്ങി… ഇല്ല അവളുടെ പെരുമാറ്റം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല… അതിനുള്ള സമയവും കിട്ടിയിട്ടില്ല… ചെറിയൊരു ആശ്വാസത്തോടെ ഞാൻ ഭക്ഷണം കഴിച്ചു തുടങ്ങി….

“ശ്രീയേട്ടാ, ജീനയെ അത്രക്ക് ഇഷ്ടമായിരുന്നോ? ”

The Author

VAMPIRE

Some memories can never replaced...!!

85 Comments

Add a Comment
  1. ”ജീന” നിനക്ക് വേറൊരു പേരും കിട്ടിയില്ലേ? ഇനി നിലാപക്ഷി ഒന്നേന്ന് വായിക്കണം……. പുല്ല്.

    അത് പോട്ടെ ഭാക്കി എഴുത്.

  2. വളരെ നല്ല ഒരു തുടക്കം ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

  3. നന്നായിട്ടുണ്ട് mr. vampire നല്ല തുടക്കം നന്നായി മുന്നോട്ട് പോകട്ടെ .എല്ലാവിധ സപ്പോര്ട്ടും ആശംസകളും നേരുന്നു.?????

  4. തുമ്പി ?

    Ithinu balance iduvoo chettaa

    1. ശ്രമിക്കാം കൂട്ടുകാരാ,?

  5. കിടിലൻ എഴുത്ത്…. ?വീണ്ടും വീണ്ടും entirely different ആയിട്ടുള്ള plotes…
    Vampire u r great…

    1. Thank you so much…???

  6. കൊള്ളാം നല്ല കഥ, നല്ല വൃത്തിയായി എഴുതി.. കഥാപാത്രങ്ങൾ പരസ്പരം സംസാരിക്കുന്ന ഭാഷയും രീതിയും വളരെ നന്നായിട്ടുണ്ട്… പിന്നെ ആകെ ഒരു കുറവ് തോന്നിയത് പേജുകളുടെ എണ്ണത്തിലാണ്…

    ബാക്കി പെട്ടന്ന് ഇടണം കേട്ടോ.?

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…?

  7. ബാക്കി ഭാഗങ്ങൾ വായിക്കാതെ ഒരു രക്ഷയുമില്ല… ?????????

  8. വളരെ മനോഹരമായ അവതരണം. മനസ്സിൽ നിന്നും മായണില്യ വരികൾ…
    വേഗം ബാക്കി എഴുത്….

    1. Thank you so much…?❤️?

  9. പ്രണയ മഴവില്ലിന്റെ വർണ്ണ പൊലിമ ഉടനീളം സൗരഭ്യം പൊഴിക്കുന്നു…… മനോഹരം മാഷേ, നല്ലൊരു റൊമാന്റിക് ഫീൽ തരുന്ന കഥ…

    1. Thankyou jesna,

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

  10. അത്യുജ്ജലം…. പ്രണയം വാരിവിതറുന്ന വരികൾക്കായി കാത്തിരിക്കുന്നു…

  11. പൊളിച്ചു മുത്തേ
    അടുത്ത ഭാഗം എന്ന് കാണും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു…
    Katta waiting for next part

  12. ഏജ്ജാതി ഫീൽ…. Super story… Loved it..
    അടുത്ത ഭാഗം വേഗം തരണം….
    ഒഴുക്കോടെ വായിച്ചു….
    തീർന്നത് അറിഞ്ഞേ ഇല്ല….

    1. Thank you so much… ❤️❤️❤️

  13. കുട്ടേട്ടൻ

    എന്റമ്മോ കിടു ഐറ്റം …
    നല്ല സീനുകൾ…… കിടിലൻ ഡയലോഗ്സ്… അങ്ങനെ എല്ലാം കൊണ്ടും സൂപ്പർ …….
    ആസ്വദിച്ചു വായിച്ചു………

    അപ്പോ അടുത്ത ഭാഗം അധികം വൈകിപ്പില്ലല്ലോ….. കാത്തിരിക്കുന്നു….

    1. Thankyou കുട്ടേട്ടാ,

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

  14. Veendum vampire magic, with love……

  15. നന്നായിരിക്കുന്നു… ഇനിയും ഒരുപാട് എഴുതുക…. വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഫീലിംഗ്…. സൂപ്പർ മച്ചാനെ…

Leave a Reply to VAMPIRE Cancel reply

Your email address will not be published. Required fields are marked *