മഴനീർതുള്ളികൾ 5 [Anamika] 119

 

“വേണ്ടടി…ഞാന് ഇറങ്ങുമുന്നെയാ ചായ കുടിച്ചത്…വിശപ്പായിട്ടില്ല….”

 

അങ്ങനെ പറഞ്ഞെങ്കിലും അവൾ ഇരുന്നതിനടുത് തന്നെ ഒരു കസേര വലിച്ചിട്ടു അവനും ഇരുന്നു….

 

“ആ…..” വായും തുറന്ന് അവൾടെടുത്തേക്ക് ചായ്ഞ്ഞിരിപ്പുണ്ട്….

 

“എന്ത് കാന്ന്…..” അമ്മു മനസിലായിട്ടും നെറ്റിച്ചുളിച്ചു….

 

“ഒരുരുള വാരിത്താട്ടെടി…..നീ  തരുമ്പോൾ നല്ല ടേസ്റ്റാ…അമ്മ തരുമ്പോലെ തന്നെ…..”

 

“കൊഞ്ചാണ്ട് എണീറ്റ് പോയെ….”

പറഞ്ഞെങ്കിലും കറികൾ കൂട്ടികുഴച് ഉരുള ഉരുട്ടിതുടങ്ങിയിരുന്നു….

 

“എന്റെ പൊന്നമ്മൂച്ചല്ലേ…..പ്ലീസ്….”

 

“വല്ലാണ്ടങ്ങ് വിളയല്ലേ…..”

ഉരുട്ടിയ ഉരുള അവന് നേർക്ക് നീട്ടി അമ്മു വെറുതേ ഞൊടിഞ്ഞു……

 

ഒരു ഉരുളക്ക് വേണ്ടി വന്നതായിരുന്നെങ്കിലും പിന്നെയാ പ്ലേറ്റിലെ പാതിയും അവന്റെ വയറ്റിലേക്ക് തന്നെയാണ് പോയത്….

 

പ്ലേറ്റ് കഴുകാൻ എണീറ്റവളുടെ ഒപ്പം പോയി വായും കഴുകി കയ്യിലെ വെള്ളം അവളുടെ മുഖത്തേക്ക് തന്നെ കുടഞ്ഞു അതിന് പുറം വഴി ഒന്നു വാങ്ങുകേം ചെയ്ത് ഹരി ദീവാനിൽ വന്നു കിടന്നു റീൽസ് തോണ്ടാൻ തുടങ്ങി….

അല്പം കഴിഞ്ഞതും കയ്യിൽ ഒരു ബൗളിൽ കറ്റാർവാഴയുടെ കഷ്ണവുമായി അമ്മുവും കയറിവന്നു….

 

അവന്റെ കയ്യിൽ പിടിച്ചു വലിച്ചെണീപ്പിച്ചു മുറിക്കകത്തേക്ക് കയറ്റി….

ബെഡിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ നിലത്തേക്ക് ഇരുന്നു….

അവന്റെ കാലെടുത്തു മടിയിലേക്ക് വച്ചു….

 

“ഇതെന്താ സംഭവം…..”

ഹരിയവളെ തന്നെ നോക്കിയിരിപ്പാണ്…

 

“ഗൂഗിളിൽ കണ്ടതാ….അലോവേര ഇട്ടാൽ പെട്ടെന്ന് ഈപൊള്ളൽ മാറുമെന്ന്….നിനക്ക് കാലിൽ അല്ലെ കൂടുതൽ..നമുക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാം…..”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ടിൻടിൻ

    കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം

  2. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *