മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight] 169

മുകളില്‍ നിന്നും റോഡിന്‍റെ വശത്തുള്ള പാറയിലേക്ക് കുത്തി വീണു പിന്നെ റോഡിന് കുറുകെ ഒഴുകി താഴേയ്ക്ക് വീഴുന്ന ഒരു മഴ സ്പെഷ്യൽ വെള്ളച്ചാട്ടം.

പതഞ്ഞ് വീഴുന്ന വെള്ളം കണ്ടപ്പോൾ ചിന്നുവിന്‍റെ കണ്ണുകൾ വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാട്, മല, വെള്ളച്ചാട്ടം തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഒരുപാടിഷ്ടാണു പുള്ളിക്കാരിക്ക്. ഞാന്‍ വണ്ടി റോഡില്‍ നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.

” ഞാന്‍ പറയാന്‍ വരുവാരുന്നു”

” അത് എനിക്ക് മനസ്സിലായി, അതല്ലേ നിർത്തിയെ , വാ ഇറങ്ങ്”

ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെന്നു. കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ ഫോൺ എടുത്ത് എന്‍റെ കയ്യില്‍ തന്നു. പല പോസുകളിലുള്ള ഫോട്ടോ എടുത്ത് പിന്നെ ഞങ്ങള്‍ രണ്ടും കൂടീ ഒന്നുരണ്ട് സെൽഫിയും എടുത്തു.

വഴിയുടെ മറുവശം കൊക്കയാണ്. തെളിച്ചമില്ലെങ്കിലും താഴ്ഭാഗത്ത് ഒരുപാട് മലനിരകൾ കാണാം. താഴേയ്ക്ക് നോക്കിനിന്ന അവളെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു. ഒരു പുഞ്ചിരിയോടെ തല എന്‍റെ തോളിലേക്ക് ചാരി ഇടതു കൈ എന്‍റെ കയ്യുടെ മുകളിൽ വച്ച് വലതു കൈ കൊണ്ട് എന്‍റെ കവിളിൽ തഴുകി, ആ നിമിഷങ്ങൾ ആസ്വദിച്ച് ഞങ്ങള്‍ നിന്നു.

*******************
കുറച്ച് സമയം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ആ വഴിചെന്നവസാനിച്ചത് ഒരു ചെറിയ പഴക്കമുള്ള ഓടിട്ട വീടിന്‍റെ മുന്നിലാണ്. മുറ്റം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. മുറ്റത്തിന്‍റെ ഒരു മൂലക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തി, മുറ്റത്തിന് തൊട്ട് താഴെ നിൽക്കുന്ന ചെറിയ പാലമരത്തിൽ പടർന്നു കയറിയ ഒരു കാട്ടു വള്ളിച്ചെടി, റോസ് നിറത്തിലുള്ള ചെത്തിപ്പൂവിന് സമാനമായ പൂക്കള്‍ അങ്ങിങ്ങായി നിൽപ്പുണ്ടായിരുന്നു, മഴയും കാറ്റും കൊണ്ടാവാം അതിന്‍റെ ചോട്ടില്‍ മുഴുവൻ ആ പൂക്കള് വീണു കിടന്നിരുന്നു.
വണ്ടിയൽനിന്നിറങ്ങി പുറകിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം എടുത്ത് വീടിന്‍റെ തിണ്ണയിലേക്ക് കയറി. റെഡ് ഓക്സൈഡ് ഇട്ട നിലം മുഴുവൻ ചെളിപിടിച്ച് കിടക്കുന്നു. വണ്ടിയുടെ താക്കോലിന്‍റെ കൂടെത്തന്നെയുള്ള മറ്റൊരു താക്കോലെടുത്ത് വാതിലിന്‍റെ താഴ് തുറന്നു. രണ്ടുപാളി പഴയ മോഡൽ വാതിലാണ്, അകത്തേക്ക് തള്ളിത്തുറന്നു, മഴയുടെയാവാം വാതിലിന് ഒരു ചെറിയ പിടുത്തം ഉണ്ടായിരുന്നു. അകത്തു മുഴുവൻ എട്ടുകാലി വലയും പൊടിയും ആയിരുന്നു. വാതിൽ തുറന്നു ചെല്ലുന്നത് ഒരു ഹാളിലേക്കാണ്, അവിടെ ഒരു തീൻമേശയും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു അത് കൂടാതെ രണ്ട് മൂന്നു പഴയ മരക്കസേരകളും മരത്തിന്‍റെ ഒരു ചാരുകസേരയും ഉണ്ടായിരുന്നു. ഹാളിന്‍റെ രണ്ടു വശങ്ങളിലായി രണ്ടു ചെറിയ മുറികള്‍ , പിന്നെ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ് അടുക്കളയുടെ ഒരു വശത്തേക്ക് ചെറിയ ഒരു സ്റ്റോർ റൂം പിന്നെ പുറത്ത് വിറകുപുരയും കുളുമുറിയും. പാപ്പാന്‍റെയും കുഞ്ഞമ്മയുടെയും റൂം ബാത്ത് അറ്റാച്ചെട് ആണ്, അത് രണ്ടാമത് കൂട്ടിചേർത്ത് എടുത്തായിരുന്നു.
തല്‍ക്കാലം സാധനങ്ങള്‍ ഒക്കെ മേശപ്പുറത്ത് വെച്ചു തിണ്ണയിലേക്ക് വന്നു. മുറ്റത്തു നിന്നു ചുറ്റുപാടും വീക്ഷിക്കുകയാണ് പ്രിയതമ. അവളുടെ പുറകിലായി മുറ്റത്തെ ഇളംപച്ച പുല്ലിലേക്ക് ബംബർ മാത്രം കയറി നിൽക്കുന്ന, ചെളിയില്‍ കുളിച്ച്കിടക്കുന്ന ജീപ്പ്. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി, മുറ്റത്ത് നിന്നും കുറച്ച് ചെളിവാരി അവളുടെ രണ്ടു കവിളിലും തേച്ചു.
“അയ്യേ, ഇതെന്താ ഈ കാണിക്കുന്നേ?”
“ഒരു സൂത്രം ഉണ്ട്, കാണിച്ചു തരാം”

The Author

35 Comments

Add a Comment
  1. Ezhuthi kondirikkuvanu, pattunnathra vegam idam

  2. നല്ല കഥ. നല്ല ഫീൽ. അതും ഭാര്യയും ഭർത്താവും തമ്മിൽ boradippikaathe എഴുതാൻ നല്ല കഴിവ് വേണം. Keep it up

    പിന്നെ സെക്സ് വരുന്നില്ലേൽ ടാഗ് മാറ്റിക്കൊള്ളൂ.

    1. പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം

    2. പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം ❤️

  3. കണ്ണൂക്കാരൻ

    കുറച്ച് പേജുകൾ കൂട്ടു സഹോ… നല്ല ഫീലുണ്ട് ഇടക്ക് വെച്ച് നിർത്തുമ്പോൾ എന്തോ പോലെ

    1. ❤️ കഥാകൃത്തിന്റെ ഏറ്റവും വലിയ സന്തോഷം ആളുകൾ അത് അസ്വദിക്കുന്നുണ്ട് എന്നറിയുന്നതാണ്, അടുത്ത പാർട്ട് പേജ് കൂട്ടി എഴുതും

  4. നല്ല ഫീൽ ഉണ്ട് കഥക്ക് തുടരുക

    1. പ്രോത്സാഹനത്തിന്‌ ഒരുപാട് നന്ദി.

  5. ഇന്നാണ് 3 പാർട്ടും വായിച്ചത്..ഒത്തിരി ഇഷ്ടപ്പെട്ടു.വളരെ മികച്ച അവതരണം .അടുത്ത ഭാഗം എന്നാണ് ബ്രോ പബ്ലിഷ് ചെയ്യുന്നത് ? കാത്തിരിക്കുന്നു ?❤

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പറ്റുന്നത്ര വേഗം ഇടാൻ ശ്രമിക്കാം

  6. Bro……
    Super
    Next part eppo….?

    1. Ezhuthi kondirikkuvanu, pattunnathra vegam idam

    2. Ezhuthi kondirikkunnu, pattunnathra vegam idam

  7. നാടോടി

    കൊള്ളാട്ടോ keep it up

    1. Thank you

  8. അടിപൊളി… ??? പേജ് kootiyirunnengil nanbayirinnu

    1. Thank you, ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട്‌ മുതൽ കൂട്ടാൻ ശ്രമിക്കാം

  9. Kollam nalla feeling

    1. ഒരുപാട് സന്തോഷം

  10. നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. നന്ദി, കുറച്ച് തിരക്കിലാണ് എന്നാലും എത്രയും വേഗം ഇടാൻ നോക്കാം

    1. Thank you

  11. ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ

    1. ? Thank you

  12. ആഹ് മൂടിങ്

  13. പ്രൊഫസർ

    കഥ നന്നായിട്ടുണ്ട് ബ്രോ, പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ…
    ♥️പ്രൊഫസർ

    1. ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട്‌ മുതൽ കൂട്ടാൻ ശ്രമിക്കാം

  14. വടക്കൻ

    ഇൗ കഥയ്ക്ക് ഒരു ഒഴുക്ക് ഉണ്ടു. നഷ്ടപ്പെടുത്താതെ അവസാനം വരെ കൊണ്ട് പോകണം….

    1. എന്റെയും ആഗ്രഹം അതാണ് തീർച്ചയായും ശ്രമിക്കാം,

  15. ഞാനും ഇന്നാണ് വായിച്ചതു ..കൊള്ളാം ബ്രോ ,നല്ല ഫീൽ ഇതുപോലെ മുന്നോട്ടു പോട്ടെ …ആൾ ബാങ്ക് മാനേജർക്ക് പകരം കൃഷിക്കാരൻ ആയിരുന്നെങ്കിൽ ഒന്നൂടി നന്നായിരുന്നെന്ന് തോന്നുന്നു

    1. നന്ദി ബ്രോ, കഥ എങ്ങോട്ടാണ് പോകുന്നത് എന്നു ഇതുവരെ ഉള്ള പാർട്ടിൽ ഐഡിയ ഒന്നും ഇല്ല , അടുത്ത പാർട്ടിൽ ആണ് അത് മനസ്സിലാവുക സോ നമുക്കു നോക്കാം

  16. കഥയുടെ എല്ലാ പാർടും ഇന്നാണ് വായിച്ചത് അതോണ്ട് എല്ലാ പാര്ടിനും കൂടി ഒരു കമന്റ് സൂപ്പർ

    1. ഒരുപാട് സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *