മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha] 216

നെവില്‍ ഒന്ന് നിര്‍ത്തി.

“ഞാനും കുറെ നാള്‍ സ്കൂളില്‍ പോയില്ല…അതിന്‍റെ ഷോക്കില്‍…”

അവന്‍ തുടര്‍ന്നു.

“കുറെ നാള്‍കൂടി സ്കൂളില്‍ പോയതിന്‍റെ ആദ്യ ദിവസം…കെമിസ്ട്രി ക്ലാസ് ആണ്…കെമിക്കല്‍ ബോണ്ടിനെക്കുറിച്ചോ എന്തോ ഒരു ചോദ്യം ചോദിച്ചു, ടീച്ചര്‍…അയാള്‍ ഒരു സ്പാനിയാഡ് ആണ്..അതുകൊണ്ട് തന്നെ പ്രോനൌന്‍സിയേഷനൊക്കെ മഹാ അബദ്ധമാണ്…എനിക്ക് അന്‍സര്‍ ചെയ്യാന്‍ പറ്റിയില്ല….ഒന്നാമത് മമ്മയെ ഓര്‍ത്ത് എപ്പോഴും ഉള്ളില്‍ ഒരു നീറ്റലാ…അപ്പോഴാണ്‌ അയാടെ അമ്മേടെ ഒരു ചോദ്യം…”

അവന്‍റെ വാക്കുകളില്‍ ദേഷ്യം കുമിഞ്ഞുകൂടുന്നത് താന്‍ അറിഞ്ഞു.

“അന്‍സര്‍ പറയാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഏതേലും പെണ്ണിനെ ഓര്‍ത്തോണ്ടിരിക്കുവാണോ എന്ന് എന്‍റെ അടുത്ത് വന്ന് ചെവീല്‍ അയാടെ ഒരു ചോദ്യം…”

നെവില്‍ തുടര്‍ന്നു.

“ഞാന്‍ എന്‍റെ പാവം മമ്മയെ ഓര്‍ത്തുകൊണ്ട് ഇരിക്കയാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു…അപ്പോള്‍ ആ ബാസ്റ്റാര്‍ഡ് ചോദിക്കുവാ, എന്താടാ അവള് വല്ലവന്‍റ്റെ കൂടേം ഒളിച്ചോടിപ്പോയോ എന്ന്…”

ഹോസ്പൈപ്പ് നിലത്തിട്ട് നെവില്‍ വലത് മുഷ്ടിചുരുട്ടി തന്നെ നോക്കി.

എന്നിട്ട് മൈക്ക് ടൈസന്‍ ഹോളിഫീല്‍ഡിനെ നോക്കുന്നത് പോലെ എന്നെ നോക്കി.

ഇനി കലി കയറി അവന്‍ തന്നെയെങ്ങാനും ഇടിച്ചു നിലത്തിടുമോ എന്ന് താന്‍ ഭയപ്പെട്ടു.

“എന്‍റെ മൊത്തം കണ്ട്രോളും പോയി….”

നെവില്‍ തുടര്‍ന്നു.

“കൈ മുകളിലേക്ക് പൊങ്ങിയത് മാത്രമേ ഓര്‍മ്മയുള്ളൂ…എത്ര തവണ അയാളുടെ മൂക്കും മുഖവും നോക്കി ഇടിച്ചു എന്ന് എനിക്ക് അറിയില്ല..ചോരയില്‍ കുളിച്ച് നിലത്ത് വീണു കിടന്ന അയാളെ ഹോസ്പ്പിറ്റലില്‍ എത്തിക്കാന്‍ പോലും ക്ലാസ്സില്‍ ആരുമുണ്ടായിരുന്നില്ല, എന്‍റെ മട്ടും ഭാവവും കണ്ടിട്ട് ക്ലാസ്സിലുള്ളവര്‍ മൊത്തം പേടിച്ച് പുറത്തേക്ക് ഓടിയിരുന്നു…”

തന്‍റെ കണ്ണുകള്‍ അവിശ്വസനീയത കൊണ്ട് വിടര്‍ന്നു.

“ കൌണ്ടി പോലീസ് ബില്‍ഡിങ്ങില്‍ എത്തിയപ്പോള്‍ അവിടെ മറ്റൊരു ട്വിസ്റ്റ്‌…”

നെവില്‍ തുടര്‍ന്നു.

“ഷെറീഫ് [പോലീസ് സ്റ്റേഷന്‍ ഒഫീസറെ ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ അങ്ങനെയാണ് വിളിക്കുന്നത്] ഇയാളുടെ മൂത്ത സഹോദരനാണ്… ഞാനിട്ട വകുപ്പ് വെച്ച് നായിന്‍റെ മോനെ, നീ കുറെ കഷ്ട്ടപ്പെടും, അയാള്‍ എന്നോട് പറഞ്ഞു. മമ്മയും അറ്റോര്‍ണിയും കരഞ്ഞു കാലുപിടിച്ചിട്ടും അയാള്‍ അനങ്ങിയില്ല…കോര്‍ട്ടില്‍ എന്തായാലും എഴുതി ചേര്‍ത്ത വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയൊന്നും തന്നില്ല…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

48 Comments

Add a Comment
  1. സ്മിത track Matti pidikuka aano? ഇതുവരെ എഴുതിയ പോലെ അല്ല.. എന്റെ ഇഷ്ട്ടപെട്ട genre എടുത്തു..ഇരോടിക് ലൗ stories ?

    1. അൽപ്പമൊന്നു മാറ്റി നോക്കാമെന്നു വെച്ചു…ആദ്യമായാണ് ഇത്തരം കഥകൾ ഒക്കെ എഴുതുന്നത്. പ്രണയ കഥകൾ ഒന്നും മുമ്പ് എഴുതിയിട്ടില്ല. ചുമ്മാ നോക്കാം. ചിലപ്പോൾ ക്ലിക്കാവും…

      താങ്ക്യൂ സൊ മച്ച്…

  2. Smithaji eth love stry aano…atho mattu tags enthelim varunundo…ethil

    1. ഇത്‌ ലവ് സ്റ്റോറി…
      വിത്ത് ഈറോട്ടിക്സ്…

  3. ഹായ് ചേച്ചിസ്,,

    കിടു തുടക്കം…

    കെമിസ്ട്രി ടീച്ചർടെ മൂക്കിടിച്ചു പരത്തി ചോര വരുത്തിയ കേസിലെ ഒന്നാം പ്രതി നെവിൽ….ആ ചെക്കന്റെ അടുത്ത് പോയിട്ട് ഗേ ആണോന്ന് ചോദിച്ചപ്പോ അവളുടെ മൂക്കീന്ന് രണ്ടര ലിറ്ററ് ചോര നെവിൽ ഇടിച്ചു വരുത്തരുതേ എന്നായിരുന്നു പ്രാർത്ഥന ?

    പിന്നെ സാന്ദ്ര….കൊച്ചു ഗള്ളി

    ശെരിക്കും പറഞ്ഞാൽ നെവിൽന്റെ ഇൻട്രോക്കാളും ഇഷ്ടം ആയത് ആ തിയോയ്ടെ ആയിരുന്നു… എട്ടാമത്തെ പേജ് നൈസ് ആയിരുന്നു….

    ആ സ്റ്റോറിൽ വെച്ച് നടന്നത് ഒരു തുടക്കം മാത്രം ആവോ…. അടുത്ത പാർട്ടിലും അതിന്റെ വിശദീകരണം ഉണ്ടാവോ….

    ഇനി ഇപ്പൊ അവൻ ഇഷ്ട്ടാന്ന് പറഞ്ഞാലും പാസ്റ്റിൽ നടന്ന സംഭവങ്ങൾ അവൾക്ക് അത്ര പെട്ടന്ന് നിർത്താൻ പറ്റൂന്ന് തോന്നണില്ല എന്ന എനിക്ക് തോന്നണേ

    എന്തായാലും പൊളിച്ചുട്ടാ ചേച്ച്യേ ❤️❤️

    1. ഹായ് അക്രൂസ്….

      വീണ്ടും കണ്ടതില്‍ സന്തോഷം.

      തല്‍ക്കാലം ശിക്ഷ അനുഭവിക്കുന്ന ആളല്ലേ നെവില്‍ നിലവില്‍?

      അതുകൊണ്ടാണ് അവനെക്കൊണ്ട് സാന്ദ്രയ്ക്കിട്ട് ഇടികൊടുക്കുന്ന പണി വേണ്ടായെന്ന് വെപ്പിച്ചത്…

      തിയോയെ ആയിരിക്കാം അക്രൂസിന് ഇഷ്ടമെന്ന് എനിക്കും തൊന്നിയിരുന്നു.

      നമുക്ക് നോക്കാം അതിന്‍റെ റിപ്പീറ്റീഷന്‍ ഉണ്ടാവുമോ എന്ന്…

      സാന്ദ്ര ഏത് വഴിക്ക് പോകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം…

      ഒരുപാട് നന്ദി, ഒത്തിരി സ്നേഹം,

      സ്മിത

  4. നല്ല രസമുള്ള എഴുത്ത്. സാന്ദ്ര യെപ്പോലെ അല്പം sexually liberated ആയ നായികമാരെയാണിഷ്ടം.ഇനിയെന്തെങ്കിലും കുരുത്തക്കേട് സാന്ദ്ര
    ഒപ്പിക്കുന്നുവോ എന്നറിയാൻ കാത്തിരിക്കുന്നു..

    1. സാന്ദ്രയെ അങ്ങനെയാണ് കാണിച്ചിരിക്കുന്നത് കഥയില്‍. മിക്കവാറും ഇക്കാര്യത്തില്‍ വലിയ അളവോളം പെണ്‍കുട്ടികള്‍ അസ്സര്‍റ്റീവ് ആണ്…

      കഥ ഇഷ്ട്ടപ്പെട്ടതില്‍;, കമന്‍റ്റ് ചെയ്തതില്‍ ഒരുപാട് നന്ദി…

  5. Beena. P(ബീന മിസ്സ്‌ )

    സ്മിത,
    സ്മിതയുടെ പേര് കണ്ടപ്പോഴേ കഥ വേഗം തുറന്നു വായിച്ചു പതിവുപോലെ നിരാശപ്പെടുത്തിയില്ല, കഥ വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു സ്മിതയുടെ കഥകൾ ഒരിക്കലും മോശം പറയാൻ ഇല്ല.വെറുതെ പറയുന്നതല്ല നന്നായിട്ടുണ്ട്.
    ബീന മിസ്സ്‌.

    1. ഒരൂപാട് നന്ദി…

      കഥ ഇഷ്ടമായതില്‍,
      അഭിപ്രായം അറിയിച്ചതില്‍

      സന്തോഷം

      നന്ദ…

  6. സ്മിത, പൂത്തുലഞ്ഞു, എഴുതുകളിലൂടെ പേര് അർത്ഥവത്താണ്.

    ഇത്രയും നല്ല കഥകൾ കൊണ്ടുവന്ന് ഇത്രയും മികച്ച ഒരു ശ്രേണിയിൽ അവതരിപ്പിച്ച നിങ്ങളുടെ സർഗ്ഗാത്മക രചനയെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

    1. വളരെ നന്ദി…

  7. സുന്ദരി ,

    ഒരു ഇറോട്ടിക് ലവ് സ്റ്റോറിയാണോ എന്നാദ്യ പാര്‍ട്ട്‌ കൊണ്ട് അറിയില്ല, ചില സൂചനകള്‍ അല്ലാതെ . തുടക്കം ഗംഭീരം .

    നെവിലും സാന്ദ്രയുമൊക്കെ സുപരിചിതം . സാന്ദ്ര ഈ നൂറ്റാണ്ടിന്റെ സന്തതിയാണ് . മനസില്‍ ഒരാളോട് പ്രണയം സൂക്ഷിക്കുമ്പോള്‍ തന്നെ ( നടിക്കുമ്പോഴോ എന്നടുത്ത പാര്‍ട്ടുകളില്‍ അറിയാം ) മറ്റാളുകളെ പ്രണയിക്കുകയും വിവാഹം ആലോചിക്കുകയും ചെയ്യുന്നവള്‍ . അവള്‍ക്ക് അതിനൊരു കാരണവുമുണ്ടാകാം .

    മനസുകൊണ്ട് സാന്ദ്രയെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാകട്ടെ , തിയോയെ പോലെ കാര്യസധ്യത്തിനല്ലാതെ,

    ബട്ട്‌ അവള്‍ക്ക് അതിഷ്ടപ്പെട്ടുവെങ്കില്‍ അതിലും തെറ്റ് കണ്ടെത്താനാവില്ല … കാരണം സാന്ദ്ര നായികയാണ് .. പക്ഷെ സ്ടീഫനെ മറക്കാം …അയാള്‍ വില്ലന്‍ ആണ് , കാതറിനെ ഉപേക്ഷിച്ചവന്‍

    waiting next part
    – രാജാ

    1. ഹായ് രാജാ…

      കീ ബോഡില്‍ “യൂ” എന്ന അക്ഷരം പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്ക്ന്നത് കൊണ്ട് ടൈപ്പ് ചെയ്യ്മ്പോള്‍ അക്ഷരത്തെറ്റ് സംഭവിക്കൂം.

      ആ അക്ഷരത്തിന് പകരം “ഓ” രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് “യൂ” നിര്‍മ്മിക്കൂകയാണു.

      ഇപ്പോള്‍ സംഭവിച്ച സകല തെറ്റക്ഷരങ്ങളൂം അക്കാരണം മൂലം ആണ്.

      ശരിയാണല്ലോ എന്നാരൂം പറയൂം, സാന്ദ്ര ഈ കാലത്തിന്‍റെ സ്രഷ്ടിയാണ് എന്ന്‍.

      പഴയ കാലത്തിന്‍റെ ഒബ്സ്സസീവ് ഇമോഷന്‍സ് പങ്ക് വെക്കൂന്നവള്‍ അല്ല, സാന്ദ്ര.

      നെവില്‍ പക്ഷെ ശരിക്കം എന്‍റെയം രാജയൂടെയൂം കാലത്തിന്‍റെ അംബാസ്സഡര്‍ ആണ്.

      നെവിലിന്‍റെ എംബസിയില്‍ ഇപ്പോഴം One woman classic concept തന്നെയാണല്ലോ….

      മറ്റു കഥകളിലെ പോലെ അധികം അധ്യായമില്ലാതെ തീര്‍ക്കൂന്ന വിധത്തില്‍ ആണ് പ്ലാനിംഗ്. കൂടെ ഊണ്ടാവ്മെന്ന്‍ അറിയാം…

      സസ്നേഹം

      സ്മിത

    1. ഒരൂപാട് നന്ദി….

  8. സ്മിത…❤️❤️❤️

    മറ്റൊരു പ്രണയകഥ…❤️❤️❤️

    ദീപികയിൽ നിന്നു സാന്ദ്രയിലേക്ക് എത്താൻ അധിക നേരം പോലും വേണ്ടി വന്നില്ല എന്നതാണ് versatility…

    ഇവിടെ എല്ലാം മനോഹരമാണ്, നാടും വീടും പൂക്കളും സാന്ദ്രയും നെവിലും എല്ലാം.

    സാന്ദ്രയെക്കാൾ എനിക്ക് കുറച്ചുകൂടെ മനസ്സിലാവുന്നത് നെവിലിനെയാണെന്നു മാത്രം.
    സാന്ദ്രയ്ക്ക് കണ്ട കാഴ്ചയിൽ തോന്നിയത് പ്രണയം എന്നതിനേക്കാൾ infatuation ആവാൻ ആണ് സാധ്യത.
    ഒരുവനെ ഹൃദയത്തോളം തുറന്നു പ്രണയിക്കുന്ന ഒരാൾക്ക് മറ്റൊരാളെ കാമിക്കാൻ സാധിക്കുമോ എന്നു നെവിൽ ചോദിച്ചതിനോട് എനിക്കും ഒരേ അഭിപ്രായമാണ്,
    പാസ്റ്റിനെക്കുറിച്ചല്ലല്ലോ നെവിൽ പറഞ്ഞത് പ്രെസെന്റിനെകുറിച്ചല്ലേ, അവിടെ സാന്ദ്ര മൗനം വരിച്ചതിനും കാരണം അതുകൊണ്ടാവാം,
    പക്ഷെ എന്തൊക്കെ വന്നാലും കഥയിൽ ചോദ്യമില്ലല്ലോ.
    എന്തൊക്കെയാണ് ഇനി മുന്നോട്ടു കരുത്തിവെച്ചിരിക്കുന്നത് എന്നു തൂലിക പിടിച്ചിരിക്കുന്ന ആളിനല്ലേ അറിയൂ…

    എന്നാലും എനിക്ക് പ്രിയപ്പെട്ട സാന്ദ്ര നിറമുള്ള വെയിലിൽ കാത്തിരുന്നവളാണ്…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. അക്കിലീസ്….

      Versatality എന്നൊന്നും വിളിച്ചുകൂടാ…രണ്ടും രണ്ട് ടൈപ്പ് ആണെന്ന് സമ്മതിക്കുന്നു. ഒരാൾ ബഹളം, അടുത്തയാൾക്ക് അൽപ്പം ശബ്ദം കുറവ്…അത്രേയുള്ളൂ എന്നാണ് തോന്നുന്നത്.

      എഴുത്തുകാരൻ ടി പി രാജീവനോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ളത് ഒരാളിൽ തന്നെ എല്ലാവരുമുണ്ട് എന്നാണ്. അപ്പോൾ അത് എന്താണ് എന്ന് മനസ്സിലായിരുന്നില്ല. വലിയ എന്തൊ ഫിലോസഫി എന്നേ തോന്നിയുള്ളൂ…
      ഇപ്പോൾ എനിക്കത് മനസ്സിലാകും. ഉള്ളിലെ ആഗ്രഹങ്ങൾ അമര്‍ത്തി വയ്ക്കുന്നവരും
      ആഗ്രഹങ്ങൾ ഉറക്കെ ശബ്ദം ഉണ്ടാക്കി പ്രകടിപ്പിക്കുന്ന വരും എല്ലാവരും തന്നെ എല്ലാവരുടെയും ഉള്ളിലുണ്ട്….

      കാലം വല്ലാതെ മാറിയിരിക്കുന്നു. ഇഷ്ടങ്ങളും തിരഞ്ഞെടുപ്പും പ്രകടിപ്പിക്കുന്നതിൽ പെൺകുട്ടികൾ അസ്വാഭാവികത ഒന്നും കാണുന്നില്ല.
      അത്തരം പെൺകുട്ടികളുടെ പ്രതിനിധിയായി സാന്ദ്രയെ കണക്കാക്കാം. ഇക്കാര്യത്തിൽ അല്പം അന്തർമുഖൻ ആണ് നെവിൽ. അതിന്റെ കാരണങ്ങൾ പലതാണ്. ഒരു ട്രബിൾഡ് കുടുംബജീവിതമാണ് അവന്റെ. പിന്നെ അവന്റെ അമ്മയുടെ അവസ്ഥ. ഇതൊക്കെ അവൻ ഒരു പ്രണയത്തിന്റെ ശത്രുവാക്കിയിരിക്കാം…

      നിറമുള്ള വെയിലിലെ സാന്ദ്രയാണ് യഥാർത്ഥ സാന്ദ്ര….
      ❤❤❤

      സസ്നേഹം
      സ്മിത

      1. ❤️❤️❤️

  9. ദീപികയുടെ കഥ കഴിഞ്ഞു മതിയായിരുന്നു

    1. ദീപിക ഏതായാലും അൽപ്പസമയമെടുക്കും….
      അതുകൊണ്ട് ആണ് ഇത്‌ തുടങ്ങിയത്

  10. കൊള്ളാലോ കഥ ??

    1. താങ്ക്യൂ സോ മച്ച്….

  11. പുതിയ തീം..
    ഇത്‌ കലക്കണം..
    പേജുകൾ 15-29 എങ്കിലും തരണം…

    1. താങ്ക്സ്
      പേജുകൾ കൂട്ടാം

    1. താങ്ക്യൂ വെരി മച്ച്

  12. “മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം”
    ശെരിക്കും വ്യത്യസ്തമായ ഒരു ടൈറ്റില്‍ തന്നെയാണ്. സപ്‌തവര്‍ണ്ണങ്ങളിൽ നിന്നുതിർന്ന ആ നക്ഷത്രത്തെ കുറിച്ചറിയാൻ ആകാംഷ തോന്നിയാണ് വായിച്ചത്. ഒന്നും ഊഹിക്കാൻ കഴിയാത്ത വിധത്തില്‍ കുതിച്ചു നീങ്ങിയ ഈ കഥയെ വായിക്കാൻ നല്ല രസമുണ്ടായിരുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു.

    പിന്നേ ഈ തീമിനെ വളച്ചുചുറ്റി കൂട്ടിമുട്ടിക്കുന്ന കാര്യം അല്‍പ്പം ചലഞ്ചിങ് ആയിരിക്കുമെന്നാണ് തോന്നുന്നത്. കാരണം magnetന്റെ same pole il ഇരിക്കുന്ന നെവിലും സാന്ദ്രയേയും opposite പോളുകളായി മാറ്റി ഒന്നായി ഒട്ടിക്കുക എന്നത് ചലഞ്ചിങ് തന്നെയായിരിക്കും… പക്ഷേ നിങ്ങളുടെ എഴുത്ത് വച്ച് നോക്കുമ്പോള്‍ നിങ്ങൾക്ക് അതൊക്കെ നിസ്സാരമായി കഴിയുമെന്ന് മനസ്സിലായി. നിങ്ങളുടെ എഴുത്തും ശൈലിയും എല്ലാം കിടിലമാണ്.

    പിന്നേ third person വ്യൂവില്‍ നിങ്ങള്‍ക്ക് എന്തോ confusion ഉള്ളത് പോലെയാണ് അനുഭവപ്പെട്ടത്… ചിലപ്പോ എന്റെ തോന്നല്‍ ആവാം, തെറ്റാണെങ്കിൽ ദയവായി ക്ഷമിക്കുക — ചില സ്ഥലങ്ങളിൽ “താൻ” എന്ന വാക്കിന് പകരം “അവള്‍” എന്നോ “സാന്ദ്ര” എന്നോ പറഞ്ഞിരുന്നെങ്കില്‍ കൂടുതൽ ചേരുമായിരുന്നു എന്ന് തോന്നി.

    എന്തായാലും കഥ അടിപൊളി ആയിരുന്നു. അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട്‌ ഒരു വായനക്കാരൻ.

    1. ഹായ്…

      സൈറ്റിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരിലൊരാളിൽ നിന്നും കിട്ടുന്ന ഈ വാക്കുകൾക്ക് മുമ്പിൽ എങ്ങനെ റെസ്പോണ്ട് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.

      പോസ്റ്റ് ചെയ്യുന്ന ആദ്യമണിക്കൂറിൽ തന്നെ 100 ന് മേൽ ലൈക്കുകൾ, അടുത്ത ദിവസം അത് നാനൂറിന്നു മേൽ, കഥ ഹോം പേജിൽ നിന്ന് നീങ്ങുമ്പോൾ ആയിരം കടക്കുന്ന അപൂർവ്വം എഴുത്തുകാരിലൊരാളോട് അസൂയ തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു റൈറ്റർ അഭിനന്ദനത്തിന്റെ സ്വരത്തിൽ എന്റെ വാളിൽ വന്നപ്പോൾ ഐ വുഡ് സേ ഐ വാസ് അസ്റ്റോണിഷ്ഡ്….

      സാംസൺ ആണല്ലോ ഇപ്പോൾ ഗ്രാഫിൽ കുതിക്കുന്നത്. നല്ല ഒരു സമയം നോക്കി അതിന്റെ ആദ്യ അദ്ധ്യായം മുതൽ വായിക്കാൻ പലവുരു ശ്രമിച്ചതാണ്. നോമ്പ് നോറ്റിരിക്കുമ്പോൾ മാത്രം ഇന്റർനെറ്റ് കിട്ടുന്ന ഒരിടത്ത് ആണിപ്പോൾ. ഇത്‌ നേരിട്ട് വാളിൽ ടൈപ്പ് ചെയ്യുന്നതല്ല. Word ഇൽ ടൈപ്പ് ചെയ്യുന്നു. നെറ്റ് വരുമ്പോൾ പേസ്റ്റ് ചെയ്യാൻ….

      പലരുടെയും നല്ല കഥകൾ വായിച്ചത് അങ്ങനെയാണ്. ഞാൻ വായിക്കുമ്പോഴേക്കും അവ ഹോം പേജിൽ നിന്നും നീങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും…അതുകൊണ്ട് അപ്രീസിയെഷൻ എഴുതിയാൽ കാണുമോ എന്ന ആശങ്കയുമുണ്ടാവും.

      നരേഷനെ പറ്റി പറഞ്ഞത് ശരിയാണ്. സൈറ്റിൽ വന്നു വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു. അത്തരം ചേർച്ചയില്ലായ്മയിലേക്ക് ശ്രദ്ധ കൊടുക്കാം. താങ്കളെപ്പോലെ ഒരാൾ വായിക്കുമ്പോൾ ഭാഷയുടെ കാര്യത്തിൽ കുറേക്കൂടി മിതത്വം പാലിക്കേണ്ടതുണ്ട്. അത് ചൂണ്ടിക്കാണിച്ചതിനു ഒരുപാട് നന്ദി…

      ടൈറ്റിൽ ഇഷ്ടമായതിലും ഒത്തിരി സന്തോഷം…

      നന്ദി….

      സ്മിത

      1. പേജിന്റെ അടിസ്ഥാനത്തിൽ views കൂടുന്നു എന്നാണ്‌ എന്റെ വിശ്വസം (100 pages ഉള്ള കഥയെ ഒരാൾ വായിച്ചാൽ 100 views എന്ന് കാണിക്കും) പിന്നേ ചില വായനക്കാര്‍ക്ക് രണ്ടും മൂന്നും ID’s ഇവിടെ ഉണ്ടാവും എന്നും ഞാൻ കരുതുന്നു, so ആ വകയില്‍ ഒരേ ആളുടെ രണ്ടോ മൂന്നോ likes കിട്ടാനും സാധ്യതയുണ്ട്.

        So, സത്യം പറഞ്ഞാല്‍ likes and views നേക്കാളും വായനക്കാർ തരുന്ന comments നെയാണ് കൂടുതലായി ഞാൻ നെഞ്ചോട് ചേര്‍ക്കുന്നത്. അവർ തരുന്ന comments ലാണ് എന്റെ അംഗീകാരം ഞാൻ കാണുന്നത്. അതുകൊണ്ട്‌ comments ചെയ്യുന്ന അത്ര പേർ എന്നെ അംഗീകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. So ആ അടിസ്ഥാനത്തിൽ വച്ച് നോക്കുമ്പോ നിങ്ങൾ എന്നെക്കാളും very very best എന്ന് മനസ്സിലാക്കണം. So cheer up and always try to give your best.

  13. തുടക്കം ❤️

    1. താങ്ക്യൂ സോ മച്ച്

  14. തന്റെ കഥകൾ പൊതുവെ വായിക്കാറില്ല കാരണം എന്തോ അങ്ങോട്ട് മനസ് വരുന്നില്ല ഒരു പക്വത വരാത്ത പോലെ ചില കാര്യങ്ങൾ അങ് അംഗീകരിക്കാൻ ബുദ്ധിമുട്ട്
    അതിനാൽ കാത്തിരിക്കുക ആയിരുന്നു
    ലൗ സ്റ്റോറി എന്നത് കണ്ടത് കൊണ്ട് വായിച്ചതാണ്
    സത്യം പറഞ്ഞാൽ നേവിൽ എന്നിക്ക് ഇഷ്ടപ്പെട്ടു എനിക്കും അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് പ്രണയത്തിന്റെ കാര്യത്തിൽ

    ഇഷ്ടമല്ലാത്ത ഒരു കഥാപാത്രം അത് നായിക തന്നെ ആണ് കാരണം ആ സ്വഭാവം തന്നെ എന്നിക്ക് ഇഷ്ടമല്ലാത്ത ഒന്നാണ് കാരണം ഒരാളെ ഇഷ്ടപ്പെട്ടു അവനെ പ്രേമിക്കുന്നു സമ്മതിച്ചു അതേ സമയം വേറെ ഒരാളെ ഇഷ്ടപെട്ട കാരണം മൂലം അവനെ ഉപേക്ഷിച്ച് മാറ്റവന്റെ കൂടെ പോയി. ഒരു പരിധി വരെ എന്നിക്ക് അത് അംഗീകരിക്കാം .പക്ഷെ അവന്റെ കൂടെ നിന്നുകൊണ്ട് മറ്റവനെ ഉ**ന്ന
    പരുപാടി ഉണ്ടല്ലോ .എന്നിക്ക് കലി ഉള്ള കാര്യം വേറെ ഇല്ല

    കഥ ഒക്കെ കൊള്ളാം ഇഷ്ടപ്പെട്ടു
    അടുത്ത ഭാഗം വേഗം പോരട്ടെ

    1. അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി…

      1. I am not offending you. പക്വത വരാത്തത് എന്റെ മനസിനാണ്

        ഇപ്പോഴാ ഞാൻ അത് ശ്രദ്ധിച്ചത്

  15. നല്ല തുടക്കം

    1. ഒരുപാട് നന്ദി…

  16. ചേച്ചി കൊള്ളാം. തുടക്കം ഗംഭീരമായി. As usual പൊളി ആയി വരട്ടെ ഓരോ ഭാഗങ്ങളും

    1. താങ്ക്യൂ സോ മച്ച് തുടർന്നും സപ്പോർട്ട് വേണം

  17. Smithaji thalam thettiya tharattu onnu poorthiyakkumo plz..

    1. രാജയോട് ആലോചിച്ചിട്ട് അത് പൂർത്തിയാക്കാൻ ശ്രമിക്കാം

  18. എന്നാൽ മൂനാം കമന്റ്‌ എന്റെ വക. സെക്കന്റ്‌ കുട്ടൻ കൊണ്ട് പോയി റിപ്ലൈ രൂപത്തിൽ.

    മറ്റൊരു ശിശിരം ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നു.

    1. ഹലോ ആൽബി…

      മറ്റൊരു ശിഷ്യരം ആവുമോ എന്നെനിക്കറിയില്ല….

      ശിശിരത്തിൽ ഈറോട്ടിക്സ് ഇല്ലായിരുന്നു…
      ഇതിൽ പക്ഷേ ഉണ്ടാകും…

      അത് ഇഷ്ടമല്ലെങ്കിലും സൈറ്റിന്റെ നിയമങ്ങൾ അങ്ങനെ ആയതുകൊണ്ട്…..

      കഴിയുന്നതും നന്നാക്കി എഴുതാൻ ശ്രമിക്കും…
      സപ്പോർട്ടിനായി കൂടെയുണ്ടാകും എന്നറിയാവുന്നതുകൊണ്ട് സപ്പോർട്ട് ചെയ്യണേ എന്ന് പറയുന്നില്ല…

      സസ്നേഹം
      സ്മിത

  19. ബിസി ആയത് മനസിലായപ്പോൾ തോന്നി കഥ പുരയിൽ ആകുമെന്ന്…

    വായിച്ചില്ല….ജസ്റ് കേറിയപ്പോൾ ഫസ്റ്റ് കമന്റ് ആയി ഇട്ടെന്നെ ഉള്ളൂ….രാജയുടെ കമന്റ് 24 hours മോഡറേഷൻ മാറ്റി വന്നാൽ ഒന്നാമത് ആകും…അല്ലെങ്കിൽ നൂറ്റൊന്നാമതും …..

    നാളെ കാണാം.
    Cu ❤️?-രാജാ

    1. Arinjukondu moderation edunnathalla… entho ella commentsum moderation avunnu… udan pariharam undakkam

      1. സാരമില്ല ഡോക്റ്റർ…

    2. പ്രിയപ്പെട്ട രാജാ….

      എന്റെ കഥകളോടൊപ്പം അഭിനന്ദനത്തിന്റെ രൂപത്തിൽ താങ്കൾ എപ്പോഴും ഉണ്ടാവും എന്ന് എനിക്കറിയാം….

      വായിച്ചു കഴിഞ്ഞ് വീണ്ടും പ്രതീക്ഷിക്കുന്നു…

      സസ്നേഹം
      സ്മിത

Leave a Reply

Your email address will not be published. Required fields are marked *