മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha] 158

“…അതുകൊണ്ട് നമുക്കിത് സെലബ്രേറ്റ് ചെയ്യണ്ടെ?”

താന്‍ വീണ്ടും ചോദിച്ചു.

“വൈന്‍ വേണോ മമ്മിയ്ക്ക്? ഞാനെടുതുകൊണ്ട് വരാം…”

“എല്ലാ ആഘോഷങ്ങള്‍ക്കും വൈനോ ഷാമ്പയ്നോ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല…”

താന്‍ പറഞ്ഞു.

“പിന്നെ എങ്ങനെയാ സെലബ്രേറ്റ് ചെയ്യണ്ടേ?”

“എഴുന്നേല്‍ക്ക്…നമുക്ക് ഡാന്‍സ് ചെയ്യാം…”

താന്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു.

“ഡാന്‍സ്?”

തന്‍റെ കൈ വിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“എനിക്കെങ്ങും അറിയില്ല, ഡാന്‍സ് ചെയ്യാന്‍…”

“ഞാന്‍ പഠിപ്പിക്കാം…”

“താന്‍ വീണ്ടും അവന്‍റെ കൈയ്യില്‍ പിടിച്ചു.

“നിന്‍റെ പപ്പാ എന്‍റെ ഡാന്‍സിന്റെ വലിയ ആരാധകന്‍ ആയിരുന്നു..എന്‍റെ ഡാന്‍സ് കണ്ടിട്ടാണ് കക്ഷി എന്നെ ഇഷ്ട്ടപ്പെട്ടത് തന്നെ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്…”

അത് കേട്ടപ്പോള്‍ അവന്‍റെ മുഖമിരുണ്ടു.

“എന്താടാ?”

താന്‍ ചോദിച്ചു.

“എങ്കില്‍ ഞാന്‍ ഒരിക്കലും ഡാന്‍സ് ചെയ്യില്ല, ഒരിക്കലും അത് പഠിക്കുകയുമില്ല…”

കാതറിന്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു ചുറ്റുപാടും നോക്കി. ബ്രിട്ടാനിക്ക ഷെല്‍ഫിന്റെ അടുത്ത് ഇരിക്കുന്നയാള്‍ ഇപ്പോള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ഒരു പുഞ്ചിരിയല്ലേ? തിരിച്ച് ഒന്ന് കൊടുത്താലും കുഴപ്പമൊന്നുമില്ല. പക്ഷെ അത് കഴിഞ്ഞ് നേരെ വന്നു പ്രൊപ്പോസ് ചെയ്താല്‍?

മുന്‍കാലങ്ങളിലേ അനുഭവമോര്‍ത്ത് തിരികെ പുഞ്ചിരിക്കണോ വേണ്ടയോ എന്ന് കാതറിന്‍ സംശയിച്ചു.

മുമ്പിലെ ഗ്ലാസ് വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ ജസ്റ്റിന്‍ റേയ്ഗന്‍റെ ഫോര്‍ഡ് കാര്‍ ലൈബ്രറി കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്നത് അവള്‍ കണ്ടു. തന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജസ്റ്റിന്‍ ആണ് തന്നെക്കൊണ്ട് സ്റ്റീഫനെ വിവാഹം കഴിപ്പിച്ചത് എന്നും വേണമെങ്കില്‍ പറയാം. അത്രയ്ക്ക് അടുപ്പമാണ് തങ്ങള്‍ക്കിരുവര്‍ക്കും അയാളോട്. സ്റ്റീഫന്‍ തന്നെ ഡിവോഴ്സ് ചെയ്തതിനു ശേഷം ജസ്റ്റിന്‍ പക്ഷെ അയാളോടുള്ള അടുപ്പം കുറച്ചു.

“നിന്നെപ്പോലെ ഒരു പെണ്ണിനെ, എന്തിന്‍റെ പേരിലായാലും ഉപേക്ഷിച്ച അവനോട് അത്ര അടുപ്പം വേണ്ട എന്നാണു എന്‍റെ തീരുമാനം…”

ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ അയാളില്‍ നിന്നും കിട്ടിയ ഉത്തരം അതായിരുന്നു.

നെവിലിന്റെ സ്കൂളിന്‍റെ ഡീന്‍ ആണ് ജസ്റ്റിന്‍ റെയ്ഗന്‍ എന്ന ആഫ്രോ അമേരിക്കന്‍.

കോമ്പൌണ്ടില്‍, സര്‍ ജോണ്‍ മാക്‌ഡോണാള്‍ഡിന്‍റെ പ്രതിമയ്ക്ക് സമീപം കാര്‍ നിര്‍ത്തി അയാള്‍ ലോബിയിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്നത് കാതറിന്‍ കണ്ടു.

അയാളുടെ മുഖത്ത് പരിഭ്രാന്തിയും വിഷാദവും നിറഞ്ഞിരിക്കുന്നത് കാതറിന്‍ വ്യക്തമായി കണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

41 Comments

Add a Comment
  1. കീരിക്കാട് ചെല്ലപ്പൻപിള്ള

    സ്മിതേച്ചിയെയും കാണാൻ ഇല്ല ദീപികയേയും കാണാൻ ഇല്ല ??

    1. രണ്ട് പേരും ഹാജരുണ്ട്…
      അയച്ചിട്ടുണ്ട് ദീപിക

  2. രേഷ്മ കൃഷ്ണൻ

    ദീപിക എന്തേ വരാത്തത്??

    1. അയച്ചിട്ടുണ്ട്

  3. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ഇന്നലെ വന്നില്ലല്ലോ ദീപിക?

    1. അയച്ചിട്ടുണ്ട്…

  4. കണ്ടു, വായനയിൽ ആണ്. കഴിഞ്ഞ ഭാഗത്ത്‌ എന്റെ ഒരു റിവ്യൂ ഉണ്ട്

    1. ഹായ് ആല്‍ബി…

      ആല്‍ബിയ്ക്കുള്ള റിപ്ലൈ ഇവിടെ ഇടാമെന്ന് കരുതുന്നു.

      താഴെ അക്കിലീസിനോട് പറഞ്ഞത് പോലെ ഇപ്പോള്‍ ടൈറ്റ് ആയി തിരക്കിന്‍റെ കാര്യത്തില്‍.
      കുറച്ച് വായനക്കാര്‍ “ദീപിക” യ്ക്ക് വേണ്ടി സംസാരിക്കുന്ന്ണ്ടായിരുന്നു.
      അത് തീര്‍ത്തു എങ്കിലും ഇന്‍റ്റെര്‍നെറ്റ് പിണങ്ങി നില്‍ക്കുന്ന ഒരു ഇടമാണ് എന്‍റെ പണിസ്ഥലം എന്നത് കൊണ്ട് അത് പോസ്റ്റ് ചെയ്യാന്‍ വൈകി…

      ആല്‍ബി പറഞ്ഞത് പോലെ നൊസ്റ്റാള്‍ജിയ എന്നിലുമുണ്ട് ഇതിന്‍റെ വരികള്‍ എഴുതുമ്പോള്‍.
      ഈ കഥയുടെ പലയിടത്തും ഞാന്‍ കണ്ടുമുട്ടിയ, കണ്ടെത്തിയ ചില മനുഷ്യരുടെ സാന്നിധ്യമുണ്ട്.
      അങ്ങനെ ഒരു നൊസ്റ്റാള്‍ജിയ ആല്‍ബിയ്ക്കും ഫീല്‍ ചെയ്തു എങ്കില്‍ എനിക്ക് ഒരുപാട് സന്തോഷം.

      മുമ്പ് ഏതോ ഒരു കമന്‍റില്‍ ആല്‍ബിയും ഒരു പ്രവാസിയാണ് എന്ന് പറഞ്ഞത് ഓര്‍മ്മിക്കുന്നു.
      മിഡില്‍ ഈസ്റ്റ് ആണെന്ന് തോന്നുന്നു.
      അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന, ജോലിയെടുക്കുന്ന ആര്‍ക്കും നൊസ്റ്റാള്‍ജിയ മറ്റൊരു അവയവം പോലെ അവരുടെ കൂടെയുണ്ടാവും…

      ഡാഫഡില്‍സ് എന്ന കവിത വിഷ്വല്‍ സെന്‍സിനെ ശരിക്കും ക്രിയേറ്റീവ് ആയി എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരു പോയമായി തോന്നിയിട്ടുണ്ട്.
      വിഷ്വല്‍ സെന്‍സിന്‍റെ സകല സാധ്യതകളും പ്രയോജനപ്പെടുതിയിടുണ്ട് വേഡ്സ്വര്‍ത്ത്…
      രവീണ ബെസ്റ്റി മാത്രമായിരുന്നോ എന്ന ഒരു കുസൃതി ചോദ്യം കൂടി യുണ്ട് എനിക്ക് ചോദിക്കാന്‍…

      സാന്ദ്ര – നെവില്‍ കണക്ഷന്‍ എന്താണ് എന്നറിയാന്‍ രണ്ട് മൂന്നു അദ്ധ്യായമെങ്കിലും കാത്തിരിക്കേണ്ടി വരും.
      ശരാശരി കേരളീയന്‍ നെവിലിന്റെ പക്ഷമാണ് പിടിക്കുക എന്ന് എനിക്കറിയാം.

      സൌഹൃദത്തെപ്പറ്റിയുള്ള ആല്‍ബിയുടെ കമ്പാരിസന്‍ എനിക്ക് ഇഷ്ടമായി..
      നല്ല ഒരു റൈറ്റര്‍ ആണ് അല്‍ബി.
      അപ്പോള്‍ അത്തരം കമ്പാരിസന്‍ ഒക്കെ നാച്ചുറല്‍…

      കഴിഞ്ഞ ചാപ്റ്ററില്‍ ആല്‍ബി നല്‍കിയ കമന്‍റില്‍ ചോദിച്ചതിനൊക്കെ ഉത്തരം തന്നു എന്ന് വിശ്വസിക്കുന്നു.
      എന്‍റെ മുന്‍ നോവലുകള്‍ക്ക് ആല്‍ബി തന്ന സപ്പോര്‍ട്ട് ഇതിനും ഉണ്ടാവണം എന്ന അപേക്ഷയോടെ,

      സ്നേഹപൂര്‍വ്വം

      സ്മിത

      1. ഉത്തരം കിട്ടി. എങ്കിലും ഈ കമ്മന്റ് വായിച്ചപ്പോൾ ചിലത് കൂട്ടിചേർക്കാതെ വയ്യ.

        സൗഹൃദം നമുക്ക് നൽകുന്ന ഒരു സ്പേസ് ഉണ്ട്.അവിടെ എന്തും പറയാം. പ്രണയം, ദാമ്പത്യം എന്നിവയിൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.
        പ്രണയത്തിലും ദാമ്പത്യത്തിലും സൗഹൃദം കൊണ്ട് വന്നാലേ അത് ഇന്നത്തെ കാലത്ത് വിജയിക്കൂ. ഉദാഹരണം പറഞ്ഞാൽ ഞാനും ചേച്ചിയും ബെസ്റ്റി ആണ്, നമ്മൾ കോഫി കുടിക്കാൻ പോകുന്നു എന്നു കരുതുക, ചേച്ചി എന്തെങ്കിലും മറന്നു എന്നും കരുതുക, നല്ലൊരു സൗഹൃദം ആണെങ്കിൽ വണ്ടി തിരിയും തിരിച്ചു വീട്ടിലേക്ക്. മറിച്ചു പ്രണയമൊ ദാമ്പത്യമൊ ആണെങ്കിൽ, അവർക്കിടയിൽ സൗഹൃദം ഇല്ലെങ്കിൽ പൊട്ടിത്തെറിയായിരിക്കും ഉണ്ടാകുക

  5. സ്മിത…❤️❤️❤️

    ദിലീപ് രക്ഷപെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, ഒരു കണക്കിന് അത് ഗുണം ചെയ്തത് അവർക്ക് തന്നെയാണെന്നും പറയാം…
    നെവിൽ പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച എന്ന പ്രയോഗം ചിലപ്പോൾ നെവിലിന് ബാധകമല്ല എന്നു തോന്നുന്നു.
    കാതറിനും നെവിലും, വളരെ ഫ്രീയായി പരസ്പരം സ്നേഹിക്കുന്ന സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തങ്ങൾക്ക് തങ്ങൾ മാത്രമേ ഉള്ളൂ എന്നു തിരിച്ചറിയപ്പെടുന്ന രണ്ടു പേരെ പോലെ തോന്നി.
    മുൻപുള്ള കഥകളിലെ നിഷിദ്ധം അറിയുന്ന അറിയാൻ വെമ്പുന്ന ഒരമ്മയുടെയും മകന്റെയും ഭാവം ഒന്നു മൂളി പറന്നു പോയി.

    അവർ തമ്മിൽ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെങ്കിൽ പോലും.
    വിർജിനിറ്റി കാനഡയിൽ ഇപ്പോൾ ഡയമണ്ട് ആണെങ്കിൽ ഇവിടെ സ്വർണത്തിന്റെ തട്ടു വരെ എത്തി എന്നു പറയാം…ഇവിടെയും സ്വർണം ഡയമണ്ട്‌സ് ആയി മാറുന്ന കാലം അധികം ദൂരെ അല്ല എന്ന് തോന്നുന്നു…

    നെവിലിന്റെ ഭാവി കാതറിന്റെ കണ്ണീർ, സാന്ദ്രയുടെ ജീവിതം അറിയാൻ ഇനിയും ബാക്കിയാണ്…❤️❤️❤️

    കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Deepika anu vendath … waitinh

    2. ഹായ് അക്കിലീസ്….

      റിപ്ലൈ വൈകിയതില്‍ സോറി….

      തിരക്കെന്ന് പറഞ്ഞാല്‍ ശ്വസിക്കാന്‍ പോലും സമയമില്ലാത്ത സമയമാണ് ഇപ്പോള്‍.

      അക്കൂട്ടത്തില്‍ ദീപിക കമ്പ്ലീറ്റ് ചെയ്യാനുണ്ടായിരുന്നു.
      ഇന്‍റെര്‍നെറ്റ് കനിയുന്ന സമയം വൈകിയത് കൊണ്ട് അത് സെന്‍ഡ് ചെയ്യാന്‍ വൈകി…

      ശരിയാണ്, ദിലീപ് രക്ഷപ്പെട്ടത് അവര്‍ക്ക് നല്ലതായി.
      പ്രത്യേകിച്ചും നെവിലിന്.
      ക്യാനഡ പോലെയുള്ള ഒരു രാജ്യത്ത് ഹബീച്ച്വല്‍ ഒഫന്‍ഡര്‍ എന്നുള്ള പേര് വീണാല്‍ ഭാവി തന്നെ അപകടത്തിലാവും.

      കാതറിന്‍ – നെവില്‍ ബന്ധം ഇപ്പോള്‍ കേരളത്തിലും ഏകദേശം സാധാരണയാണ്.

      മാതാപിതാക്കളുടെയടുത്ത് ബോയ്‌ ഫ്രണ്ട്സിനെക്കുറിച്ച് ഒക്കെ സംസാരിക്കുന്ന പെണ്മക്കളും ഗേള്‍ ഫ്രണ്ട്സിനെപ്പറ്റി വാചാലരാവുന്ന ബോയ്സും ഒക്കെ സാധാരണമാണ് എന്ന് തോന്നുന്നു.
      അപ്പോള്‍ അല്‍പ്പം കൂടി ഓപ്പണ്‍ സൊസൈറ്റിയായ ക്യാനഡയില്‍ അല്‍പ്പം കൂടി ഓപ്പണ്‍നെസ്സ് പ്രതീക്ഷിക്കാമല്ലോ…

      ഇവിടെ നെവിലും കാതറിനും അവരവരുടെ ഭൂപടത്തില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന രണ്ട് മനുഷ്യരാണ്.
      അതുകൊണ്ട് തന്നെ അവര്‍ സംസാരിക്കുന്ന വിഷയങ്ങള്‍ക്ക് മേല്‍ അവര്‍ക്ക് സ്വയം യു എ പി എ ചുമത്തെണ്ട ആവശ്യമില്ല.
      സ്പേസ് വലുതാണ്‌ അവര്‍ സംസാരിക്കുന്ന ഏത് ടോപ്പിക്കിനും.
      ഒരു ടോപ്പിക്കും എക്സിറ്റ് അടിക്കുന്നില്ല.
      നെവിലിന് ഫ്രണ്ട്സ് ഉണ്ടെങ്കിലും അത് പക്ഷെ ഈ അടുത്ത കാലത്ത് ആണ്…

      സ്വര്‍ണ്ണവും കഴിഞ്ഞ് തുഗ്ലക്ക് നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ചത് പോലെയുള്ള ചെമ്പിന്‍റെ അവസ്ഥയില്‍ എത്തിയ ചിലയിടങ്ങള്‍ ഉണ്ട്, പ്രീ സെക്സിന്റെ കാര്യത്തില്‍.

      എന്‍റെ അഭിപ്രായത്തില്‍ അതൊക്കെ വ്യക്തികള്‍ തീര്മാനിക്കട്ടെ.

      അറിയാന്‍ ആഗ്രഹിച്ചതൊക്കെ പെട്ടെന്ന് പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കും.
      ഇതുപോലെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ റിക്കോഡ്‌ സമയത്ത് തന്നെ തീര്‍ക്കും…

      സ്നേഹപൂര്‍വ്വം,

      സ്മിത

      1. സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും…

        സ്വര്ണത്തിന്റെയും ഡയമണ്ട്‌സ് ന്റെയും കാര്യത്തിൽ യോജിക്കുന്നു തീരുമാനം അവരുടേതാണ്, ജഡ്ജ് ചെയ്യാൻ നമുക്ക് എന്തവകാശം…❤️❤️❤️

        തിരക്കുകൾ ഒഴിയട്ടെ എന്നു ആശംസിക്കുന്നു…❤️❤️❤️

  6. Ee part നന്നായി അവതരിപ്പിച്ചു ?❤️. ഒരു കാരിയം നിസംശയം പറയാം. സ്മിത Canada il പോയി കുറച്ച് നാൾ താമസിച്ചു ?

    1. വളരെ വളരെ നന്ദി, അരുണ്‍…

  7. ❤️❤️❤️

    1. താങ്ക്സ് എ ലോട്ട് , അക്കിലീസ് ….

  8. കീരിക്കാട് ചെല്ലപ്പൻപിള്ള

    ദീപിക നാളെ എപ്പോൾ വരും?

    1. നൈറ്റില്‍ വരും

      1. ദീപിക ഇന്ന് വരുമോ

        1. അയച്ചിട്ടുണ്ട്

  9. Incest cheyyunha aarokkeyund

  10. ബാബു നമ്പൂതിരി

    ദീപികയെവിടെ ?????

    1. ഇന്ന് വരും

  11. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

    1. ഒരുപാട് നന്ദി…താങ്ക്യൂ

  12. Its getting interested. പോകെപ്പോകെ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുന്നു. സ്നേഹം സുന്ദരീ ?

    1. വളരെ നന്ദി, സുധാ…

      ഒരുപാട് നന്ദി…

  13. ഈയധ്യായയവും മറ്റൊരു ഉദ്വേഗത്തോടെ അവസാനിപ്പിച്ചു ,
    അല്ലെങ്കിലും മരീചികയുടെ മരുഭൂമി സൃഷ്ടിക്കുന്നതില്‍ മറ്റൊരു റൈറ്റര്‍ ഇല്ലല്ലോ

    കഥ വായിക്കും … എന്നും ആശംസകള്‍…
    ഇനി കമന്റ്സ് ഉണ്ടാവില്ല … ഇടുന്ന കമന്റ് നേരത്തോടു നേരം കിടക്കുമ്പോള്‍ , അതിനു ശേഷവും കമന്റ്സ് വരുമ്പോള്‍ , രാജയുടെ വാക്കുകള്‍ / അഭിപ്രായങ്ങള്‍ അരോചകമായിരിക്കാം, അല്ലെങ്കില്‍ ഭയമായിരിക്കാം ..

    ഞാന്‍ എപ്പോഴും കൂടെയാണുണ്ടായിരുന്നത് , സൈറ്റിലും .
    എന്റെ പ്രശ്നങ്ങള്‍ ആരെയും ബാധിക്കില്ല . ബാധിപ്പിക്കില്ല . മുന്നോട്ട് പോകുക .
    Cu- രാജാ

    1. ഹായ് രാജാ…

      ഞാന്‍ ഏറ്റവുംമാവേശത്തോടെ കാത്തിരിക്കുന്ന കമന്‍റ്റ്സില്‍ ഒന്നാണ് നിങ്ങളുടെത്..
      നിങ്ങള്‍ക്കും അത് അറിയാവുന്നതാണ്.

      പലപ്പോഴും ഞാനത് പറഞ്ഞിട്ടുണ്ട്.

      മോഡറേഷന്‍റ്റെ പ്രശ്നം എല്ലാവര്‍ക്കുമുണ്ട്.
      താങ്കള്‍ക്കും.
      നമ്മള്‍ ഇടുന്ന കമന്‍റ്സിന് മുമ്പ്, അല്ലെങ്കില്‍ ആ സമയത്തിനു മുമ്പ് മറ്റുള്ളവരുടെ കമന്‍സ് വന്നാല്‍ അതിനു ഒരര്‍ത്ഥമേയുള്ളൂ: വളരെ നേരത്തെ പോസ്റ്റ് ചെയ്ത കമന്‍സ് ആയിരിക്കണം അത്…

      അതുകൊണ്ട്, മോഡറേഷന്‍ ടൈം എത്രയായാലും വേണ്ടില്ല, താങ്കള്‍ക്ക് സമയവും സന്ദര്‍ഭവുമുണ്ടെങ്കില്‍ എനിക്ക് കമന്‍സ് ചെയ്യാതിരിക്കാന്‍ പാടില്ല.
      എപ്പോഴും താങ്കളുടെ അഭിപ്രായമറിയാന്‍ ഞാന്‍ കാത്തിരിക്കും…

      അതുകൊണ്ട് ഇതൊരു അപേക്ഷയായി എടുക്കുക.
      എന്‍റെ വാള്‍ അതിന്‍റെ യഥാര്‍ത്ഥ ഭംഗിയിലെക്ക് വരുന്നത് താങ്കളുടെ വാക്കുകള്‍ എവിടെ വരുമ്പോഴാണ്….

      സ്നേഹപൂര്‍വ്വം
      സ്മിത

  14. കുണ്ടൻ മോൻ

    ദീപികയെ തരുമോ സ്മിത മാം…. കാത്തിരിക്കുന്നു….

    ഈ കഥയും പൊളി ആണ് കമ്പി ആണ് ഒരു പ്രശ്നം….

    ദീപികയെ തന്നാൽ ആ പ്രശ്നവും തീരും

    1. ദീപിക ഇന്ന് വരും

  15. ഡിയർ സ്മിത,
    തന്നോട് prank കാണിച്ച കൂട്ടുകാരെയും വെള്ളത്തില്‍ ചാടിക്കാനുള്ള അടവാണ് ദിലീപ് കാണിച്ചതെന്ന സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ മുന്നോട്ടുള്ള കഥയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പറയുന്നത് കഥയെ ബാധിക്കും എന്നത് കൊണ്ട്‌ അതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചില്ല. എന്തായാലും എന്റെ ഊഹം തെറ്റിയതിലാണ് സന്തോഷിച്ചത് — കാരണം ഊഹാപോഹങ്ങളെ തെറ്റിച്ച് കൊണ്ടുള്ള എഴുത്ത് നിങ്ങൾ പറഞ്ഞ ഡയമണ്ട് പോലെ അമൂല്യമാണ്.. നിങ്ങളുടെ സാമർത്ഥ്യവും നിങ്ങൾ അവിടെ കാണിച്ചു. Really enjoyed that scenes.

    പിന്നേ വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട്‌ തന്നെ അമ്മയും മകന്റെയും perfect bonding നിങ്ങൾ വരച്ചു കാണിച്ചു. അവരുടെ ആ reaction വളരെ മനോഹരമായി, ആര്‍ദ്രമായി മനസ്സും ഹൃദയത്തെയും തഴുകി പൊതിഞ്ഞു.

    അതേസമയം — കാതറിന്റെ ഡാൻസും ഒരു factor ആണ് നെവിലിന്റെ അച്ചന് അവളോട് ഇഷ്ട്ടം തോന്നാന്‍, എന്ന് പറയുമ്പോ… അങ്ങനെയാണെങ്കില്‍ ഞാൻ ഡാൻസ് കളിക്കില്ല.. പഠിക്കുകയുമില്ല, എന്ന് നെവിൽ പറയുന്ന രംഗത്തിന് മനസിലെ പല വികാരത്തെയും ഉണര്‍ത്താൻ കഴിഞ്ഞു. ഒരു റിയൽ ലൈഫ്.. ഒരു പിടിവാശി… അവന്റെ മനസ്സിലെ മുറിവിന്റെ deapth ഒക്കെ ഒരു സെക്കന്റിൽ മനസ്സിലാക്കി അനുഭവിച്ചു പോയി.

    ശെരിക്കും ഈ പാര്‍ട്ടിലെ ഓരോ വാക്കും ഓരോ ലൈനും ഓരോ പേജും ഞാൻ മനസ്സിൽ നുണഞ്ഞ് ആസ്വദിച്ചാണ് വായിച്ചത്. എന്റെ അഭിപ്രായത്തിൽ – You Did A Wonder. ഈ part എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Part.

    എഴുത്തും ശൈലിയും എല്ലാം മികച്ചതായിരുന്നു. ഇനി പ്രതീക്ഷയോടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ Cyril

    1. ഹായ് സിറില്‍…

      ശരിയാണ് , അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നു. പക്ഷെ കഥയില്‍ ആദ്യമേ തന്നെ പ്ലോട്ട് റെഡിയാക്കിയിരുന്നതിനാല്‍ മറ്റു സാധ്യതകളെ കുറിച്ച് അങ്ങനെ ആലോചിച്ചിരുന്നില്ല…

      നെവിലും കാതറിനും തമ്മിലുള്ള ആ സീനുകള്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. അത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് ഇപ്പോള്‍ സാധാരണയാണ് എന്നാണ് അറിഞ്ഞിട്ടുള്ളത്. മാതാപിതാക്കളും മക്കളും തമ്മില്‍ വളരെ ഊഷ്മളമായ സൗഹൃദം പതിവാണല്ലോ.

      അതേ, സിറില്‍, ഡാന്‍സ് ആണ് അവന്‍റെ അച്ഛനെ അമ്മയിലേക്ക് അടുപ്പിച്ചത്. അതാണ് എങ്കില്‍ ഞാന്‍ ഒരിക്കലും നൃത്തം ചെയ്യില്ല, പഠിക്കുകയുമില്ല എന്ന് നെവില്‍ പറയുമ്പോള്‍, ഒരുക്കലും അടുക്കാനാവാത്ത വിധത്തില്‍ മകന്‍ അച്ഛനോട് അകന്നു കഴിഞ്ഞു എന്ന് തന്നെയാണ് അര്‍ഥം…

      കഥയുടെ ഈ അദ്ധ്യായം ഇഷ്ടമായി എന്ന് പറയുമ്പോള്‍, പറഞ്ഞ് അറിയുമ്പോള്‍ എനികുണ്ടാവുന്ന സന്തോഷം പരിധിയുള്ളതല്ല…എങ്ങനെ നന്ദി പ്രകടിപ്പിക്കും എന്നും അറിയില്ല..

      സാമിനെയും ജൂലിയെയും സാന്ദ്രയെയുമൊക്കെ ഇനിയും തുടര്‍ന്നു വായിക്കണം. കഴിഞ്ഞ രണ്ടാധ്യായങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സില്‍ മിഴിവോടെയുണ്ട്. അതുകൊണ്ട് തന്നെ അവരെ മുഴുവനായി വായിച്ചെത്തണം…

      വിലയേറിയ സമയം എന്‍റെ കഥ വായിക്കാനും അഭിപ്രായം പറയാനുമെടുത്തതിന് വീണ്ടും ഹൃദയത്തിന്‍റെ ഏറ്റവുമുള്ളില്‍ നിന്ന് നന്ദിയും സ്നേഹവും…

      സ്നേഹപൂര്‍വ്വം
      സ്മിത…

  16. കമ്പീസ് മാക്സ് പ്രൊ

    ❣️❣️❣️❣️

    1. ചന്ദ്രചൂടൻ

      ❤️❤️❤️
      ഇഷ്ടം, ഒരുപാട് ഒരുപാട്.

      1. ഒരുപാട് നന്ദി…

    2. താങ്ക്സ് സോ മച്ച്

  17. അടുത്ത part മുതൽ Page കൂട്ടി എഴുതാൻ ശ്രമിക്ക്

    1. കഴിഞ്ഞ അധ്യായത്തേക്കാള്‍ രണ്ട് പേജുകള്‍ കൂടുതല്‍ ഉണ്ട് ഇതില്‍. അടുത്ത അധ്യായത്തില്‍ കൂടുതല്‍ പേജുകള്‍ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *