സിബിന്റെ പേടി കണ്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാൻ റാക്കിന് പിന്നിൽ തന്നെ പതുങ്ങിയിരിന്നു. അജയ് അവനെ കൂടുതൽ പേടിപ്പിക്കാൻ തുടങ്ങി. “ഇങ്ങോട്ട് മാറി നിൽക്കടാ… എനിക്കൊന്ന് കാണട്ടെ നിന്നെ. നീ നല്ല പാവമാണെന്നാണ് ഞാൻ കരുതിയത്, പക്ഷെ നിന്റെ കയ്യിലിരിപ്പ് ഇതാണല്ലേ?”
അജയ് വിസ്മയയെ നോക്കി പരിഹാസത്തോടെ ചോദിച്ചു, “എന്താ വിസ്മയേ… നിനക്കും ഇവനെ തന്നെ വേണമായിരുന്നോ? ഷാജു ഇതറിഞ്ഞാൽ എന്താകുമെന്ന് നിനക്കറിയാമല്ലോ.” അജയ്യുടെ ആ സംസാരം കേട്ടപ്പോൾ അവൻ എന്തോ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എനിക്കും വിസ്മയയ്ക്കും മനസ്സിലായി. അവൻ കാര്യം കൊഴുപ്പിക്കാൻ
നോക്കുകയാണ്.
വിസ്മയ പേടി അഭിനയിച്ചുകൊണ്ട് പറഞ്ഞു, “അജയ്യേ… നീ ഇത് ഷാജുവിനോട് പറയരുത്. പ്ലീസ്… അവൻ അറിഞ്ഞാൽ വലിയ പ്രശ്നമാകും.”
സിബിൻ വിറയ്ക്കുന്ന കൈകൾ കൂപ്പി അജയ്യോട് കെഞ്ചാൻ തുടങ്ങി. “ചേട്ടാ… ആരോടും പറയരുത്… ഷാജു ചേട്ടന്‍ അറിഞ്ഞാൽ എന്നെ കൊല്ലും. നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം… പ്ലീസ്!”
അജയ് ഒരു കള്ളച്ചിരിയോടെ വിസ്മയയെ നോക്കി. “അപ്പോ നീ എന്ത് പറയുന്നു വിസ്മയേ? അവൻ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറയുന്നു. നീയും തയ്യാറാണോ?”
വിസ്മയ തന്റെ ഉള്ളിലെ ചിരി കടിച്ചമർത്തിക്കൊണ്ട് ഗൗരവം വിടാതെ പറഞ്ഞു, “ഞാനും തയ്യാറാണ്. ഇത് ഷാജു അറിയാതിരിക്കാൻ എന്ത്
വേണമെങ്കിലും ഞാൻ ചെയ്യാം.”
അജയ്യുടെ കണ്ണുകളിൽ വല്ലാത്തൊരു വന്യത പടരുന്നത് റാക്കിന് പിന്നിലിരുന്ന് ഞാൻ കണ്ടു. സിബിൻ ആകെ തളർന്ന് അജയ്യുടെ കാലിൽ വീഴാൻ റെഡിയായി നിൽക്കുകയാണ്. ലാബിലെ കളി ഇപ്പോൾ പൂർണ്ണമായും അജയ്യുടെ കയ്യിലായി കഴിഞ്ഞു.
