മീനാക്ഷി കല്യാണം 2 [നരഭോജി] 1998

പേർ , അകത്തു നിന്ന് അലീനയുടെ നിശ്വാസം ഉയർന്നു കേൾക്കാം ,ഒപ്പം കട്ടിലിന്റെ ഇളക്കവും ചെറിയ കരച്ചിൽ പോലൊരു ശബ്ദവും ഉയർന്നു കേൾക്കുന്നുണ്ട് , അലപനേരത്തെ നിശ്ശബ്ദതക്ക് ശേഷം എന്റെ കണ്ണിലേക്കു നോക്കി , ഇപ്പോ എവിടെനിന്നോ ഓടി വന്നിരിക്കുന്ന ഞാനും, എല്ലാരുടെയും ഒരേ ഒരു അഭയസ്ഥാനം ഉണ്ണിയേട്ടൻ . (അവൾ ഇത് പറഞ്ഞപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി)

സരുനെ മിസ്സെയാറുണ്ടോ , എന്നെങ്കിലും , ഒറ്റക്കായിപോയി എന്ന് തോന്നാറുണ്ടോ ഉണ്ണിയേട്ടന് .

അതൊരു ഭാരം കൂടിയ ചോദ്യം ആയിരുന്നു …

ഞാൻ അവളുടെ കണ്ണിൽ കുറച്ചു നേരം നോക്കിയിരുന്നു , എന്റെ കണ്ണിൽ നനവ് പടർന്നു , ഞാൻ പറഞ്ഞു .

: എന്നും , എന്നും മിസ്സെയാറുണ്ട് , ഒറ്റക്കായി പോയി എന്ന് തോന്നാറുണ്ട് , എത്രപേർ എന്റെ ചുറ്റിലും ഉണ്ടെങ്കിലും …

അവളെന്റെ കൈകളിൽ പിടിച്ചു നിലാവിനെ നോക്കി ഇരുന്നു , പക്ഷെ ഇന്ന് , ഇന്ന് എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നിപോയി, എനിക്ക് അവളോട് പറയണം എന്ന് ഉണ്ടായിരുന്നു . കുറെ നേരത്തേക്ക് മൗനം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു

 

അപ്പോഴാണ് എനിക്ക് മറ്റൊരു സംശയം തോന്നിയത് .

നിനക്ക് എങ്ങനെ എന്റെ അഡ്രസ് കിട്ടി , അജു ചത്താലും അതാർക്കും കൊടുക്കില്ല എന്നെനിക്ക് ഉറപ്പാണ് . എങ്ങനെ സംഘടിപ്പിച്ചു ..?

മീനാക്ഷി തല ചൊറിഞ്ഞു ഒരു കള്ളചിരി ചിരിച്ചു , രണ്ടു കുഞ്ഞുനുണകുഴികൾ നിലവിൽ നക്ഷത്രങ്ങളെന്നോണം മിന്നി .

: അത്…. അത് പിന്നെ ,…. പിന്നെ ഇല്ലേ ഉണ്ണിയേട്ടാ , ഞാൻ ഒരു സൂത്രം കാണിച്ചു , (അവൾ കിടന്നു ഉരുണ്ടു)

: എന്ത് സൂത്രം ,( ഞാൻ സാധാരണ പോലെ ചോദിച്ചു )

: ഞാൻ അജുവേട്ടനോട് പറഞ്ഞു , ഞാനും ഉണ്ണിയേട്ടനും തമ്മിൽ മുടിഞ്ഞ പ്രേമം ആണ് , എനിക്ക് ഉണ്ണിയേട്ടൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്.

എന്റെ കണ്ണ് രണ്ടു പൊറത്തേക്കു തള്ളി ,ഞാൻ തലയിൽ കൈ വയ്ച്ചു,..

: നീ എന്ത് പറഞ്ഞുന്നു …..,

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *