മീനാക്ഷി കല്യാണം 2 [നരഭോജി] 1987

നിലാവിൽ മുങ്ങിയ തണുത്ത രാത്രി……..

ഒരു കുപ്പി സന്യാസി മദ്യത്തിന് അപ്പുറം പഴയ കല്യാണ ചെറുക്കനും , ഇപ്പുറം പുതിയ കല്യാണ ചെറുക്കനും ഇരുന്നു . ചുറ്റും അവിടവിടെ ആയി അജുവും ജോണും ശരത്തും വട്ടത്തിൽ ഇരുന്നു .

മീനാക്ഷി കുളിക്കാൻ കയറി, അകത്തു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. പിന്നിലെ സോഫയിൽ ചാരി ഞാൻ പതിഞ്ഞിരുന്നു. ആരുടെ മുഖത്തും സന്തോഷം ഇല്ല . ഞാൻ പറഞ്ഞ കാര്യങ്ങൾ അവർക്ക് ദഹിച്ച്‌ വരൻ ഒരു പാട് സമയം എടുത്തു. വിചാരിച്ച ബഹളം അജു ഉണ്ടാക്കിയില്ല, ആരും ഉണ്ടാക്കിയില്ല , എന്റെ മുഖം കണ്ടിട്ടാവാം, എല്ലാവരും ഞാൻ പറയുന്നത് സംയമനത്തോടെ കേട്ടിരുന്നു . രണ്ടാമത്തെ ഫുള്ളിൽ ആണ് കാര്യങ്ങൾ ദഹിച്ചു തുടങ്ങിയത് .ഇവിടെ വരുന്നതിനു മുൻപേ, ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത് എന്ന സംശയം അഭിക്കുണ്ടായിരുന്നു. എനിക്കെങ്ങനെ മീനാക്ഷിയെ പോലൊരു പെണ്ണ് ലൈൻ ആയി എന്ന സംശയം സ്വാഭാവികം ആയിട്ടും എല്ലാവര്ക്കും ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ രണ്ടാമത്തെ ഫുള്ളിൽ എല്ലാവരും പച്ചയായ യാഥാർഥ്യത്തെ തൊട്ടറിഞ്ഞു. മീനാക്ഷിക്ക് വേറെ കാമുകൻ ഉണ്ട്. അവൻ കാണാൻ ഇന്റർനാഷണൽ ലുക്ക് ആണ്. എല്ലാത്തിലും ഉപരി ഞാൻ ഇന്ന് കഴിച്ചത് ഒരു ഡമ്മി കല്യാണം ആണ് .

 

അവർക്കൊക്കെ കുറച്ചുക്കൂടി സമാധാനം ആയ പോലെ എനിക്ക് തോന്നി. ഒരുപക്ഷെ എന്റെ ജീവിതം വച്ച് നോക്കുമ്പോ അവരുടെ പ്രശ്നങ്ങളൊന്നും, ഒന്നും അല്ല എന്ന് അവര്ക് തോന്നിയിരിക്കാം.

മദ്യപാനം തുടർന്നു, ഞാൻ ആദ്യത്തെ പെഗും , കൈയിൽ വച്ച് , ചിന്തയിൽ മുഴുകി ഇരുപ്പാണ് ഇതുവരെ തൊട്ടിട്ടില്ല .

 

അപ്പോഴേക്കും കുളി കഴിഞ്ഞ മീനാക്ഷി വന്നു , അവൾ തിരക്കിട്ടു വന്ന് എനിക്ക് എതിർവശത്തായി കിടന്നിരുന്ന കസേരയിൽ ഇരുന്നു , ഞങ്ങളോട് പങ്കു ചേർന്നു.

നനഞ്ഞ അവളുടെ മുടിയിഴകൾ, ഒരു വശത്തേക്ക്  മുഴുവനായും   കോതിയിട്ടു ,നനവാർന്ന മുഖത്ത് ചെറുപുഞ്ചിരി എഴുതി വച്ച് . നനുത്ത ആ ചന്ദ്രിക മണ്ണിൽ ഇറങ്ങി വന്നതാണോ എന്നെനിക്കു തോന്നിപോയി, ആ കാപ്പിപ്പൊടി കണ്ണുകളിലും, കുഞ്ഞു നുണകുഴികളിലും ആകാംഷ ഒളിപ്പിച്ചു വച്ച് , അവൾ അവർ ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ചു കേട്ടു . അവൾ ഇപ്പോൾ എന്നെ നോക്കുന്ന പോലും ഇല്ല . അവൾക് ഞാൻ ബാധ്യത ആയ പോലെ തോന്നി തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നി. ആ കുസൃതി നിറഞ്ഞ നോട്ടം ഒരിക്കൽ കൂടി കിട്ടാൻ എന്റെ മനസ് ഞാൻ അറിയാതെ വെമ്പി.

അജുവും, അഭിയും മറ്റുള്ളവരും ഒരേപോലെ ഇതിനൊക്കെ ഒപ്പം നിന്നതു അവൾക് വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അവൾ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കൊരു സന്തോഷവും, തോന്നിയില്ല , ആരെങ്കിലും ഇതിനൊക്കെ എതിർത്തിരുന്നെങ്കിൽ എന്ന് എനിക്കിപ്പോ തോന്നിതുടങ്ങി. ഞാൻ എന്റെ ഗ്ലാസിലെ മദ്യത്തിൽ നിലാവ് കലരുന്നതും നോക്കി തല കുനിഞ്ഞിരുന്നു.

അജു:നിനക്ക് ഓര്മ ഉണ്ടോ അരവിന്ദ, നമ്മൾ എങ്ങനെയാ സുഹൃത്തുക്കൾ ആയെന്നു.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

193 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *