ഞാൻ പല്ലേച്ചിട്ട് വരാ പറഞ്ഞു ഓടി പോയി കണ്ണാടിയിൽ മുഖം ഒന്ന് ശ്രദ്ധിച്ച നോക്കി, താടി ഉഴിഞ്ഞു., ഉണ്ട് ലുക്ക് ഉണ്ട്, പിന്നെ കോട്ട് …, അത് ഇല്ലാത്തതു നമ്മള് പാവങ്ങൾ ആയതോണ്ടല്ലേ.
ഡോണ്ട് യു ഡെയർ കാൾ അസ് ബെഗേഴ്‌സ് , ഐ വിൽ പുൾ ഔട്ട് യുവർ ടങ് ആൻഡ് ..( പെട്ടന്ന് മനസ്സിൽ അങ്ങാടിയിലെ ജയൻ വന്നു, ഞാൻ ജയനെ നൈസ് ആയിട്ടു സമാധാനിപ്പിച്ചു )
കോൺഫിഡൻസ് കോൺഫിഡൻസ് ,,,,
തിരിച്ചു ഇറങ്ങി വന്നപ്പോ കണ്ട കാഴ്ച്ചയിൽ എന്റെ സകല കോൺഫിഡൻസും പോയി , റൂമിൽ മുഴുവൻ ചിതറി കിടക്കുന്ന കൊണ്ടങ്ങളിൽ നോക്കി അറച്ച് നിൽപ്പാണ് മീനാക്ഷി , ഇറങ്ങി വന്ന എന്നെ കത്തുന്ന ഒരു നോട്ടം നോക്കി . ഞാൻ അങ്ങട് ഇല്ലാണ്ടായി ….
അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു , ഞാൻ ഓടി പിന്നാലെ ചെന്ന് : “മീനക്ഷി അത് ”
ഉണ്ണിയേട്ടൻ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല , ഞാൻ വല്ല ഓട്ടോ വിളിചു പോയ മതിയാരുന്നു. എന്റെ കഷ്ടകാലത്തിനു ഇവിടെ കേറി .
മീനാക്ഷി അത് ഒന്നും എന്റെ അല്ല , (ഞാൻ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥം ആയി പറഞ്ഞു തൊടങ്ങി) ഞാൻ ഇന്നേവരെ അതൊന്നും കൈയോണ്ടു തൊട്ടിട്ടു പോലും ഇല്ല ( ഞാൻ നിന്ന് ഉരുകി )
മീനാക്ഷി (ചിരിച്ചു ): അല്ലെങ്കിലും അതൊക്കെ അരവിന്ദേട്ടന്റെ പേർസണൽ കാര്യങ്ങൾ അല്ലേ , ഞാൻ എന്തിനാ അതിലൊക്കെ ഇടപെടണെ .
അവൾ അത് വിശ്വസിച്ചില്ല എന്നതിനേക്കാൾ ഉണ്ണിയേട്ടൻ എന്ന വിളിപോയി എന്നതാണ് എന്നെ വളരെ വിഷമിപ്പിച്ചത്
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി .
നെയ്ഒഴിച്ച് കടുകും ഉള്ളി മുളക് കുറച്ചു കാരറ്റ് അണ്ടിപരിപ്പും വാട്ടി നല്ല മണം പരന്നപോൾ , അതിലേക്കു വെള്ളം ഒഴിച്ചു , അപ്പോൾ ഉണ്ടായ ശബ്ദത്തിൽ ഞെട്ടിയ മീനാക്ഷി , അത്ര നേരം എന്നോട് മിണ്ടാതെ , ജനലരികിൽ ഞാൻ സ്ഥിരം പക്ഷികൾക്ക് വെക്കാറുള്ള വെള്ളത്തിനരികിൽ വന്നിരിക്കുന്ന പലനിറത്തിലുള്ള കിളികളെ നോക്കി എന്തോ ചിന്തിച്ചിരിക്കുക ആയിരുന്നു . പച്ച,മഞ്ഞ,ചുവപ്പു കടും നിറങ്ങളിൽ ഉള്ള കുഞ്ഞു കിളികൾ അവയെ കാണാൻ തന്നെ നല്ല ചേലാണ് .
❤️❤️❤️