മീനാക്ഷി കല്യാണം 2 [നരഭോജി] 2000

അവൾ പതിയെ നടന്നു വന്നു എന്റെ അടുത്തു നിന്നു . അവളുടെ സ്വർണ വർണ്ണമുള്ള മുഖത്തു കുങ്കുമ രാശികൾ പടർന്നിരുന്നു, ആ കുഞ്ഞു നുണകുഴികൾ കാണാനേ ഇല്ല. അലസമായി വീണുകിടക്കുന്ന മുടിയിഴകളെ കാറ്റു അപഹരിക്കാൻ  കിണഞ്ഞു ശ്രമിക്കുന്നുണ്ട് , അത് അവളെ അലോസര പെടുത്തുന്നും ഉണ്ട് . ഇടയ്ക്കിടയ്ക്ക് കാറ്റിന്റെ നിരാശപ്പെടുത്തി അവളതിനെ ആ നേർത്ത ചെവിക്കു പിന്നിൽ ഒളിച്ചു വയ്ക്കാൻ നോക്കുന്നുണ്ട്, ഈ പോരാട്ടം തുടർന്ന് നടന്നു കൊണ്ടേ ഇരുന്നു .

ഈ മൂടോന്നു മാറ്റാൻ ഞാൻ തിളച്ച വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളക്കി അവളോട് അവളുടെ പ്രണയകഥ ചോദിച്ചു .

മറ്റൊരാളുടെ സുന്ദരമായ പ്രണയകഥ കേൾക്കുക എന്നതിൽ പരം അരോചകമായ ഒരു കാര്യം വേറെ ഇല്ല, നമ്മൾ മടുപ്പിന്റെ പടുകുഴിയിലും അവർ ആസ്വാദനത്തിന്റെ പർവതശൃംഗങ്ങളിലും ആയിരിക്കും, ഇടയ്കിടയ്ക്കുള്ള അഭിനയത്തിന്റെ ചരട് വലിയൊഴിച്ചാൽ. മീനാക്ഷിയുടെ കഥ ഒരു സാധാരണ കഥ ആയിരുന്നു, മഹാരാജാസ് കോളേജിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടു അസിസ്റ്റന്റ് പ്രൊഫിസേഴ്സ് തമ്മിൽ ഉണ്ടായ പ്രണയവും,സ്വന്തം സ്വപ്നം തേടി ഉള്ള നായകന്റെ യാത്രയും .നായികയുടെ കാത്തിരിപ്പും. കല്യാണ ത്തിന്റെ കാര്യത്തിൽ കുരങ്ങൻ ഏത്തപ്പഴം പിടിച്ചപോലെ ഉള്ള രാഘവമാമന്റെ തേഞ്ഞ പിടിവാശിയും. ആകെ കൂടി ഒരു ജക പൊക ഊമ്പിയ കഥ.

കഥ പറഞ്ഞതിന് ശേഷം അവൾ ഒരു കവർ എടുത്ത് മേശപ്പുറത്തു വച്ചു അതിൽ അപ്പോയിന്മെന്റ് ഓർഡർ, സ്റ്റെല്ല മേരിസ് കോളജ് എന്ന് എഴുതിയിരുന്നു .

അപ്പോ അതാണ് ചാടി കയറി ഇങ്ങട് പോന്നേക്കണേ, വിദേശത്തുന്നു അടുത്ത മാസം തിരിച്ചു വരുന്ന  കാമുകന് കോണത്തിലെ സർപ്രൈസ് കൊടുക്കാൻ . എനിക്കതിൽ ഇത്ര ദേഷ്യം വരണ്ട കാര്യം ഇല്ല എന്നാലും. എന്തോ ആകെ കൂടി ചൊറിഞ്ഞു കയറിവന്നു .

ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള കുണ്ണ ആണ്, പ്രായം കാരണം അങ്ങനെ വിളിക്കണ്ടി വന്നു. എന്നെ പറ്റി സകല അപവാദവും നാട്ടിൽ പറഞ്ഞു പരത്തണതു അയാളാണ്. എന്തായാലും കല്യാണം മുടങ്ങിയപ്പോ ആ പൂറന്റെ കണ്ണൊക്കെ തുറിച്ചിണ്ടാവും, ഞാൻ രഹസ്യം ആയി സന്തോഷിച്ചു.

ഞാൻ തിളച്ച വെള്ളത്തിൽ, റവയിട്ട് ഇളക്കി കുറുകി വന്നപ്പോ , അല്പം നെയ് ഒഴിച്ച് ഇറക്കി വച്ചു അവളെ നോക്കി . അവളിതൊക്കെ എന്തോ സിനിമ കാണുന്ന ലാഘവത്തിൽ കണ്ടിരിപ്പുണ്ട്. പെണ്ണിന് പാചകം അറിയില്ലെന്ന് തോന്നുന്നു, എല്ലാം കെട്ടുന്നവന്റെ ഭാഗ്യം .

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

192 Comments

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *