അപ്പോ നിനക്കു ആരെ ആണ് കണ്ടു പിടികണ്ടെ അമേരിക്കയിൽ ഉള്ള നിന്റെ കാമുകനെയോ, ഗോപാലപുരത്തു നീണ്ടു പരന്നു കിടക്കുന്ന സ്റ്റെല്ല മേരീസ് കോളേജോ.
ഇതൊന്നും അല്ല (അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു ),
: കോടമ്പാക്കത് തയ്യൽ കട നടത്തുന്ന കുമാർ അണ്ണനെ .
ഞാൻ അന്തം വിട്ടു അവളെ നോക്കി, അവൾക് മാത്രം എവിടന്നു ഇവിടെ ഇത്ര അധികം ആള്ക്കാരെ പരിജയം കൊല്ലങ്ങൾ ആയിട്ടു ഇവിടെ താമസിക്കണ നമുക്കൊന്നും ഇല്ലാലോ .
അതും കാമുകൻ തന്നെ ? (ഞാൻ ചിരിച്ചു ചോദ്യ ഭാവത്തിൽ അവളെ നോക്കി)
അത് ശ്രീ പറയാറുള്ള ആളാണ്, അയാളാണ് അവനിവിടെ റൂം ശരിയാക്കി കൊടുത്തത് .
ഏതു ശ്രീ
: ശ്രീറാം കാർത്തികേയൻ , അതാണ് ന്റെ ചെക്കന്റെ പേര് .
അവളതു പറഞ്ഞപ്പോ മാത്രം ചെറിയ ഒരു നഷ്ടബോധം മനസ്സിൽ വന്നു, എന്ത് കൊണ്ടെന്നു അറിയില്ല. എനിക്കെന്തോ ഇത് വരെ കണ്ടിട്ടില്ലാത്ത അവനോടു അസൂയ തോന്നി തുടങ്ങിയിരിക്കുന്നു.
ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു കുളിക്കാൻ കയറി, കുളിച്ചു സെറ്റ് ആയി തിരിച്ചു ഹാളിലേക്ക് കടക്കുമ്പോൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടക്കം പിടിച്ചു, പേടിച്ചു അടുക്കളയിലേക്കു നോക്കി നിക്കുന്ന മീനാക്ഷിയെ ആണ് കാണുന്നത് , ചുളിവ് വീണ ആ ചുവന്ന കല്യാണ സാരിയിലും അഴിഞ്ഞു വീഴാറായ മുടിയിഴകളിലും, ഒഴിഞ്ഞ കഴുത്തിലും കാതിൽ ഭയത്തിൽ തൂങ്ങിയാടുന്ന ജിമിക്കിയിലും, മഷിപോലും എഴുതാത്ത മനോഹര നേത്രങ്ങളിലും, ഒരു നേർത്ത ചിരിയിൽ മാത്രം അലങ്കാരമായി അണിഞ്ഞു, മറ്റേതു നവവധുവിനേക്കാൾ ശോഭയോടെ ഒരു അപ്സരസെന്നോണം വിളങ്ങുന്ന അവളെ ഞാൻ അൽപനേരം നോക്കി നിന്നു .ഇത്ര ഭംഗി ഉള്ള ഒരു കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .
ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.
❤️❤️❤️